aishu24

Aeronautical Engineer ✈✈

Grid View
List View
Reposts
 • aishu24 4w

  .

  ആൺകുട്ടിയാണ് എന്തുമാവാം എന്ന അഹങ്കാരവും വീമ്പു പറച്ചിലും ആവശ്യത്തിൽ അധികം ഉണ്ട്. പക്ഷെ എന്ത്കൊണ്ട് ഒരു ബന്ധം വേർപെടുത്തൽ പക്വതയോടെ കൈകാര്യം ചെയ്യുന്നില്ല? പ്രണയം നിരസിക്കുമ്പോഴും വേർപിരിയുമ്പോഴും സമൂഹം പെണ്ണിനെ മാത്രം ഇര ആക്കുന്ന പ്രവണത എന്ന് അവസാനിക്കും? അത്തരം സാഹചര്യം മുതലെടുത്ത് അവളെ ആസിഡ് ഒഴിക്കുകയും പെട്രോൾ ഒഴിച്ച് കൊല്ലുകയും ചെയ്യുന്ന സംസ്കാരത്തിനു അന്ത്യമെന്നു? എത്ര ജീവനുകളാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ കാരണത്താൽ ആത്മഹത്യചെയ്യുകയും കോല്ലപ്പെടുകയും ചെയ്തത്? ഈ രാജ്യത്ത് എന്ത് കൊണ്ട് ഇതിനെതിരെ കർശനമായ നിയമനടപടികൾ ഇല്ല.? സദാചാരവും പുരോഗമനവും ആഘോഷമാകുന്നവർ സ്ത്രീ സുരക്ഷക്ക് എന്ത് ഉറപ്പാണ് നൽകുന്നു?

  പുരുഷന്റെ കാൽ കീഴിലാണ് സ്ത്രീയുടെ സ്വർഗ്ഗo. പണ്ട് എപ്പോഴോ കാരണാവമ്മാർ അടിച്ചേല്പിച്ച നിയമങ്ങളിൽ ഇതു മാത്രം ഇപ്പോഴും അനുസരിച്ചു പോകുന്നു. ഭർത്താവ് കുടിയൻ ആയാലും ഉപദ്രവിച്ചാലും സഹിച്ചും പൊറുത്തുo ഭാര്യ കഴിഞ്ഞുകൂടണം. ഓരോ കീഴ്‌വഴകങ്ങളെ!..

  പെൺകുട്ടികൾക്കു വിദ്യാഭ്യാസം ആകണം സമ്പാദ്യം. സ്വന്തം കാലിൽ ഉറച്ചുനിൽക്കാനും ലോകവിവരം നേടാനും അവരെ പ്രാപ്തരാകണം. ആരും ആരുടേയും അടിമയല്ല, തലകുനിച്ചു നിന്നാൽ ചവിട്ടിത്തതെക്കാനും ആൾ ഉണ്ടാവും ആത്മാഭിമാനം മുറുകെപിടിക്കുക നമ്മളുടെ മക്കളോടും സഹോദരങ്ങളോടും ഇതു പറഞ്ഞകൊടുക്കാനും ഫലവത്താക്കാനും നമ്മൾക്കും കഴിയണം. ബന്ധങ്ങളെക്കാൾ സ്വപ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻകഴിയട്ടെ. വൈകി ആണെങ്കിലും ഈ നാടിന്നു നല്ലൊരു മാറ്റാമുണ്ടക്കട്ടെ.
  ©aishu24

 • aishu24 5w

  Revive

  Finally at the end of the day what matters is how much you have gained,not the scars Or tears you have suffered. Take care if those wounds someday they are gonna shine too. Show case your smile with delight because no warrior was born excellent. Revive from what lets you down.
  ©aishu24

 • aishu24 5w

  പെണ്ണായത് കൊണ്ട് മാത്രം മോശക്കാരായി ചിത്രീകരിക്കുക എന്നതാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം. ഇത്രയും ദയനീയമായ ഈ അവസ്ഥയ്ക്ക് കാരണം മാറിവരുന്ന നമ്മുടെ സംസ്കാരമാണ്. പെണ്ണാണോ അവൾ തേപ്പ് എന്നതാണ് ഇപ്പോഴത്തെ ശൈലി. ഇതിന് പിന്നിൽ ആരും അറിയാത്ത ഒരു സത്യാവസ്ഥ ഉണ്ട്. കാമുകിയെ വരച്ചവരയിൽ നിർത്തുന്ന കാമുകൻ. ആൺസുഹൃത്തുക്കൾ പാടില്ല. ആരോടൊക്കെ മിണ്ടണം ആരോടൊക്കെ മിണ്ടരുത് എവിടെ പോകണം എപ്പോൾ വരണo എന്ത് വസ്ത്രം ധരിക്കണം എന്നത് കാമുകൻ തീരുമാനിക്കും. എന്ത് വസ്ത്രം ആണെങ്കിലും ഷോൾ നിർബന്ധം ജീൻസും ലെഗിൻസ് പൂർണമായും ഒഴിവാക്കണം. അങ്ങനെ എന്തിനും ഏതിനും നിബന്ധനകൾ. പക്ഷേ ഇതൊന്നും കാമുകനു ബാധകമല്ല. ചുരുക്കി പറഞ്ഞാൽ കലിപ്പന്റെ കാന്താരി. ഏതൊരു ബന്ധത്തിലും പരസ്പര സ്നേഹവും വിശ്വാസവും ആണ് എന്ന് തിരിച്ചറിയുമ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള പക്വത വരുമ്പോൾ ഇതിനെ നിയന്ത്രിക്കുന്ന കാമുകി അടിച്ചേല്പിക്കുന്ന ഭരണത്തിന്നുമേൽ വിരസത പ്രകടിപ്പിക്കുന്നു. പിന്നെ കഥ മാറി. അവൾ തേപ്പ്. പിന്നെ കൂട്ടുകാരോടും നാട്ടുകാരോടും ഒക്കെ അവൾ തേപ്പ് അവൾ ചതിച്ചു വഞ്ചിച്ചു എന്ന കഥകളായി അങ്ങോട്ട്. അനാവശ്യങ്ങൾ പറഞ്ഞുപരത്തിയിട്ടുo പകതീരാതെ അവളെ അപമാനിക്കാനും കൊല്ലാനും മുതിരുന്നു. മുൻപ് പങ്കുവെച്ചിരുന്ന ചിത്രങ്ങളും വീഡിയോകളും എഡിറ്റ്‌ ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇതൊക്കെ അല്ലെ പുതിയ തലമുറയുടെ ആത്മാർത്ഥ പ്രണയം?


  #malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal

  Read More

  .

  ©aishu24

 • aishu24 6w

  കഴിഞ്ഞ ദിവസം കണ്ട ഒരു വാർത്തയാണ് " ഭർത്താവ് ഭാര്യയെ തലകടിച്ചു കൊന്നു ". ഈ വാർത്തകളെകാൾ എന്നെ അസ്വസ്ഥമാക്കിയത് താഴെ വന്ന കമന്റുകൾ ആണ്. ആ സ്ത്രീയിക്ക് മറ്റൊരു ബന്ധം ഉണ്ടായിരിക്കണം. അയാൾ ഭാര്യയെ അത്രയക്ക് സ്നേഹിച്ചത് കൊണ്ടായിരിക്കാം അങ്ങനെ ചെയ്തത്. ഇങ്ങനെ കൊലപാതകിയെ അനുകൂലിച്ച് ചിലർ. സാക്ഷരത നിരക്ക് കൂടിയ ഈ സംസ്ഥാനത്ത് ഇത്രയും തരംതാഴ്ന്ന ചിന്താഗതിയിൽ ഉള്ളവർ ഉണ്ടെന്നുള്ളത്തിൽ ആശ്ചര്യപ്പെടേണ്ടതില്ല. ക്രൂരമായി പീഡിപ്പിച്ചിട്ടും ജീവൻ പോലും ബാക്കിവെക്കാതെ അവളെ കൊന്ന ഈ നാട്ടിൽ പ്രതിക്ക് ജയിലിൽ സുഖവാസത്തിന് വിധിക്കുന്ന നാടാണിത്. അതും ഭാഗ്യം. നീതികിട്ടാതെ എത്ര സഹോദരിമാർ നമ്മുടെ കൺമുന്നിലുണ്ട്. ഇവർ മനുഷ്യരോ നരഭോജികളോ?

  @aishu24


  #malayalam @chippyacs @aaniee @abikl20 @mch_randomthoughts @ormakal

  Read More

  .

  ©aishu24

 • aishu24 6w

  Bliss

  I never tried to define our relation,
  Never explained you in words.
  No stories comparable to ours.
  No poetries resonances this bliss.
  This relation is my blood and bone,
  The only treasure I seek forever.
  ©aishu24

 • aishu24 39w

  .

  മനുഷ്യരെല്ലാം മനുഷ്യരല്ല. മനുഷ്യത്വം വറ്റിച്ച് മതഭ്രാന്ത് തുന്നിച്ചേർത്ത ചില നരഭോജികളുമുണ്ട് കൂട്ടത്തിൽ.  ©aishu24

 • aishu24 39w

  ജീവജാലകങ്ങൾക്കായി സ്വർഗ്ഗം പോലെ ഒരു ഗോളം ദൈവം സൃഷ്ടിച്ചു. ഭൂമി എന്ന് പേരുനൽകി. കൈയബദ്ധമോ പിഴവോ കാരണം മനുഷ്യരും കേറി കൂടി. സ്വർഗ്ഗം പോർക്കളമായി. സമാധാനവും സ്നേഹവും പിഴുതെറിഞ്ഞ് മനുഷ്യൻ വിഷ വിത്ത് പാകി. രക്തബന്ധങ്ങളെന്നോ ചോര കുഞ്ഞുങ്ങളെന്നോ ഇല്ലാതെ കൊന്നൊടുക്കി. പണത്തിനും പദവി യോടുമുള്ള ഭ്രമം കരുണയെ വറ്റിച്ചു. അതിർത്തികളുടെ നീണ്ടനിര ഭൂമിയുടെ മാറുപിളർന്നു. വിതുമ്പിക്കരഞ്ഞ ഭൂമിയിൽ മതത്തിന്റെയും ജാതിയുടെയും വിഷജന്തുക്കൾ സ്ഥാനമുറപ്പിച്ചു. കലഹം വേരുറച്ചു. ബന്ധങ്ങളിലും സ്നേഹങ്ങളിലും മായം കലർത്തി.
  ആറടി മണ്ണിനവകാശം പറയാൻ എതിരിട്ടും വെട്ടിപ്പിടിച്ചു മനുഷ്യൻ യുദ്ധം തുടർന്നു. ഒടുവിൽ വരണ്ട് വൃണപ്പെട്ട ഭൂമിയെ കണ്ട് ദൈവം നോക്കുകുത്തിയായി.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 39w

  ട്രെൻഡാകുന്ന പ്രണയനൈരാശ്യങ്ങൾ

  ഭാഗം 2

  പലപ്പോഴും പ്രണയം പെൺകുട്ടികളുടെ വീട്ടിലറിഞ്ഞാൽ മാതാപിതാക്കളിൽ നിന്നുള്ള സമ്മർദ്ദം ഒരുപാടാണ്. ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബക്കാർ നിരന്തരമായ പ്രയത്നം നടത്തും. അവരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്നതവരുടെ ഗതികേടാണ്. ഇത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതെന്തുകൊണ്ട്?
  ഇത്തരം സ്വകാര്യ കാര്യങ്ങൾ പറഞ്ഞു പരത്തിയും കേട്ട് രസിക്കുകയും ചെയുന്നവരോട് ചിലത് ചോദിക്കാനുണ്ട്. എപ്പോഴെങ്കിലും മറിച്ചൊന്നു ചിന്തിച്ചിട്ടുണ്ടോ? കേട്ടതും കേൾക്കാത്തതുമായ കഥകൾ വിശ്വസിച്ച് പിന്നെ സ്വന്തമായി കുറെ ഊഹാപോഹങ്ങളും മെനയുമ്പോൾ സത്യാവസ്ഥാ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല.ഇതിനെല്ലാം വിപരീതമായിരിക്കും യാഥാർത്ഥ്യം. ആ പെൺകുട്ടിയുടെ മാനസികാവസ്ഥ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ തല ഉയർത്തി ഒന്ന് നടക്കാൻ കഴിയുമോ? സ്നേഹിച്ച് വഞ്ചിച്ചു എന്ന് കെട്ടുകഥകളും ആയി അവൾക്ക് മറ്റൊരു ജീവിതമുണ്ടോ? മരുന്നിലും വിഷാതരോഗത്തിലും ആത്മഹത്യയിലും കലാശിക്കുന്ന കഥകൾ ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്. ആത്മാർത്ഥമായി സ്നേഹിച്ചതിന് നന്ദി പോലും ബാക്കി വയ്ക്കാതെ കാമുകൻ. ഉള്ളെരിയുന്ന വേദനകൾ ഒളുപ്പിച്ച് വീട്ടുതടങ്കലിൽ കഴിയാനെ അവൾക്ക് നിർവാഹമുള്ളൂ.
  സമൂഹത്തിന് ഒരു ഇരയെ മതി. മോശമായ ഇത്തരം പ്രവർത്തികളും കഥകളും പറഞ്ഞു പരത്താതെ സാമാന്യ ബോധത്തോടെ കൈകാര്യം ചെയ്യാൻ ഈ തലമുറ പഠിക്കേണ്ടതുണ്ട്. അടുത്തൊരു കഥയുമായി ഇനി ഒരാൾ വന്നാൽ എതിർക്കുക തന്നെ ചെയ്യണം. ഒരിക്കലും നമ്മൾ അറിഞ്ഞോ അറിയാതെയോ ഒരാളെയും ജീവിതം നശിക്കരുത്. പ്രോത്സാഹിപ്പിക്കുവാൻ ആളുള്ളത് കൊണ്ടാണ് ഇത്തരം കഥകൾ ഇന്നും നിലനിൽക്കുന്നത്.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 39w

  ട്രെൻഡാകുന്ന പ്രണയനൈരാശ്യങ്ങൾ

  ഭാഗം 1

  സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും ഇപ്പോൾ പറയുന്നത് കേൾക്കാം "അവളെന്നെ തേച്ചിട്ട് പോയെടാ" ഇപ്പോൾ പ്രണയനൈരാശ്യങ്ങൾ ട്രെൻഡാണ്. ആൺകുട്ടികൾക്ക് സിംഗിൾ പസംഗ, ശോകഗാനങ്ങളും സ്റ്റാറ്റസ് ഇട്ടു ബുള്ളറ്റ് എടുത്തു ഹിമാലയം പോവാൻ ഉള്ള സുവർണ്ണ അവസരമാണ്. താടി വളർത്തി മദ്യത്തിനും ലഹരിക്കും അടിമയായി അർജുൻ റെഡ്‌ഡി ചമഞ്ഞു ചിലർ. സിനിമ ഈ മാറ്റങ്ങൾക്ക് പ്രധാനമായ പങ്കുവഹിക്കുന്നു. അതോടൊപ്പം പെൺകുട്ടികളെ മോശമായി ചിത്രീകരിച്ച തേപ്പ് എന്ന പേരിൽ അടിച്ചമർത്തുന്നു. സോഷ്യൽമീഡിയയിലും സിനിമകളിലും പൊതുവേ കണ്ടുവരുന്നത് ധാരണയാണ് ഇത്. ഒരു ജോലിയോ സ്വന്തം കാലിൽ സ്ഥിരമായി നിൽക്കാനോ ശ്രമിക്കാത്ത കാമുകന്റെ ആക്ജ്ഞക്കനുസരിച്ച് ചലിക്കുന്ന പാവയാവണം കാമുകി. അത്തരമൊരു വിഷം നിറഞ്ഞ ബന്ധത്തിൽ വിയോജിപ്പ് കാണിക്കുന്നതിൽ എന്താണ് തെറ്റ്?
  ഏറ്റവും അസഹിഷ്ണമായി തോന്നുന്നത് സ്വന്തമായി ജോലിയും സമ്പാദ്യവും ഉള്ള ഒരുത്തനെ കിട്ടിയപ്പോൾ അവൾ ഉപേക്ഷിച്ചതാണെന്നു പറഞ്ഞു ഇവരെ പ്രോത്സാഹിപ്പിക്കുന്ന വരെയാണ്.
  പ്രണയനൈരാശ്യം കൊട്ടിഘോഷിച്ച് സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ചു പെൺകുട്ടിയെ തരംതാഴ്ത്തുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. അത് പെൺകുട്ടിയുടെ തലയിലിട്ട് ആനന്ദം കണ്ടെത്തുന്നവരാണ് പൊതുസമൂഹം. അല്പം പക്വതയോടെ അത് ജീവിതത്തിലെ ഒരു അനുഭവം മാത്രമാണെന്ന് ഈ തലമുറ തിരിച്ചറിയാത്തതെന്ത്?

  തുടരും...

  @aishu24


  #malayalam @ormakal @sreelakshmishaji @raziqu @pnair87 @abikl20

  Read More

  .

  ©aishu24

 • aishu24 41w

  നിയന്ത്രണങ്ങളുടെ ഒരു കൂറ്റൻ ശിഖരം അവളുടെ കഴുത്തിനെ വലിഞ്ഞുമുറുകി. "നീ പെണ്ണാണ്" എന്നൊരു പേരും ചാർത്തി. ദിനംപ്രതി അവളോടൊപ്പം ശിഖരത്തിന് മുറുക്കവും കൂടി, ഒപ്പം അതിരുകളും. മാതാപിതാക്കളും സഹോദരനും അതിനെ കൂടുതൽ വലിച്ചുകെട്ടി, ശിഖരം പടർന്നുപന്തലിച്ചു. കൈയ്യും കാലും അങ്ങനെ ശരീരമാസകലം ശിഖരങ്ങളും വേരുകളും അവളെ തളച്ചിട്ടു. സമൂഹത്തിന്റെ നിബന്ധനങ്ങൾ ഒരു മുള്ള് കമ്പ് കോർത്ത് ഹൃദയത്തിലൂടെ കുത്തി ഇറക്കി. ബന്ധനങ്ങളിൽ ശ്വാസംമുട്ടി ഒടുവിൽ അവൾ മരിച്ചു. ആഗ്രഹങ്ങൾ മണ്ണിൽ പഴകി.
  @aishu24

  #malayalam @ormakal @sreelakshmishaji @raziqu @pnair87

  Read More

  ശിഖരം

  ©aishu24