പരിചയം ഉള്ള ഒന്ന് വില്ലനാകുന്നത്
ഒരു പുതിയത് മെനഞ്ഞെടുക്കാൻ നേരം ആണ്.
©akhildev_wrt
akhildev_wrt
-
-
ഞാൻ എഴുതിയാൽ മാത്രമിത്
പൂർണ്ണമാകില്ല....
നീ വായിക്ക കൂടെ ചെയ്യുക.
കരിമഷി കണ്ണുകൾ നോക്കാതെ പോയാ കവിതകളിലൊക്കയും
ഒരുപാട് ഉറക്കമൊഴിച്ചെഴുതിയ വരികളുണ്ടത്രേ.
ഓരോ കുത്തിനും, കോമയ്ക്കും പിന്നിൽ ഒരുപാട് കഥകളുമുണ്ട്..
©akhildev_wrt -
akhildev_wrt 62w
പള്ളിക്കൂടം
ചെറുതായിരുന്നപ്പോൾ വലുതാകാൻ വേണ്ടി ചെന്ന് കേറിയൊരിടം. വലുതായി എന്നൊരു തോന്നൽ ഉള്ളിൽ ഉടൽ എടുത്തപ്പോൾ ഒരിക്കൽ പോലും തിരിച്ചുകിട്ടാത്ത ആ ചെറുതിലേക്കുള്ള മടക്കയാത്രയോടുള്ള മോഹം. ഇന്നും വെറും ഒരു ഓർമ്മകൾ മാത്രമായി ഓരോ ക്ലാസ്സ് മുറികളും മാറിയിരിക്കുന്നു, തേക്കിൻ തടിയുടെ താങ്ങിൽ ഓടുകൾ കവചം തീർത്ത ആ നാലു ചുമരുകൾ ഇന്ന് എങ്ങും ഇല്ലാ. കാണുന്നതെല്ലാം വാർത്തിട്ട് വർണം പൂശിയ ചുമരുകൾ മാത്രം. ഇരിപ്പിടങ്ങൾ എല്ലാം ഇരുമ്പിൽ തീർത്തത്, ഓർമ്മകൾ മായാതിരിക്കാൻ കുത്തിവരച്ച ബെഞ്ചും ഡെസ്ക്കും അടച്ചുപൂട്ടിയ ആ മുറിയിൽ മരിച്ചുകിടപ്പുണ്ട്. തേച്ചുമിനുക്കിയ വെള്ളയും നീലയും കുപ്പായം, ഒരു കരം കൊണ്ട് തന്റെ ബുക്കിനെ താങ്ങിപ്പിടിച്ചും മറുകരം കൊണ്ട് അനുജത്തിയേയും ചേർത്തുപിടിച്ചുള്ള നാട്ടിടവഴിയിലൂടുള്ള യാത്രകൾ ഇന്ന് ഒരു ഓർമ മാത്രം. കണക്കും ഗാന്ധിയും സാഹിത്യവും കഥപറഞ്ഞും ഗോഷ്ഠി കാണിച്ചും കടന്നുപോയ കാലം, പേരും മാർക്കും വിളിച്ചുപറഞ്ഞ് ശക്തി ചോർന്നുപോയി ചില പിരീഡുകൾ. വിജനമായ പള്ളിക്കൂടത്തിന്റെ പടിക്കലുകൾ, ഉന്തുവണ്ടിക്കാരൻ നിസാമുദീന്റെ തേൻമിട്ടായികളും കുഞ്ഞൂഞ്ഞിന്റെ കണ്ണാടിച്ചില്ലിലെ ഉപ്പിട്ട അമ്പഴങ്ങയും, മുളക് വട്ടത്തിൽ കീറിയ മാങ്ങയും ആ നിമിഷത്തേക്ക് നാവിൽ ഒരു കൊതി ആയി മാത്രം വന്നുചേരുന്നു. ജനഗണമനയുടെ അവസാന വരിയോടൊപ്പം ഒലിച്ചിറങ്ങിയ ആ കൂട്ടം ഇനി തിരകെ എത്തില്ല എന്ന സത്യം യാഥാർത്യമാക്കുന്നു.
എന്നാൽ ഇന്നും ബാക്കി ഒന്നുമാത്രം, കരിപുരണ്ട ഒരു ചുമരിൽ മെലിഞ്ഞു അസ്ഥിമാത്രമായി അവർ ഇന്നും നിപ്പുണ്ട്..
അറബിക്കടലിന്റെ ഇരമ്പലുകൾ കേട്ട് ആനന്ദിച്ഛ് അർമാദിച്ച ആ കുറുമ്പ് കുട്ടികാലത്തേക്കുള്ള ഒരു തിരിഞ്ഞുനോട്ടം !!!!!!
©akhildev_wrt -
ആണത്തം
'ആണുങ്ങളെ പോലെ ജയിച്ചിട്ട് വാടാ'... ക്ഷമിക്കണം എന്റെ ജീവിതത്തിൽ പലപ്പോഴും ഞാൻ തോറ്റു പോയിട്ട് ഉണ്ട്, തോറ്റ്, തോറ്റ് ഇടയ്ക്ക് മാത്രം ജയിക്കുന്നവൻ ആണ് ഞാൻ.
'ആണുങ്ങളെ പോലെ കരയാതെ പിടിച്ചുനിൽക്കണം'...അതും ഒരു പക്ഷെ എന്നെ കൊണ്ട് സാധിച്ചെന്ന് വരില്ല മനസ്സ് ഏറെ ദുഖിച്ചാൽ കണ്ണീരിൽ ആണ് അതിന് അന്ത്യം.
'അവൻ ഒക്കെയാണ് ആണ്, പോയി കണ്ട് പഠിക്ക്...ഞാൻ ഒരിക്കലും എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത ഒന്ന്, മറ്റൊരാളെ കണ്ട് പഠിക്കുന്നത്.
'പെണ്ണിന്റെ വാക്ക് കേട്ട് തുള്ളാതെ നിൽക്കണം'..അതും പറ്റിയെന്ന് വരില്ല,അവളുടെ വാക്കിൽ സത്യം ഉണ്ടെങ്കിൽ ആ വാക്കിൽ തുള്ളിപ്പോകും.
'നാണം എന്തിന്? നീ ഒരു ആണ് അല്ലെ'... ഒരു മനുഷ്യന്റെ ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ വന്ന് ചേരുന്ന ഈ നാണം ഒരു സാധാരണക്കാരൻ ആയ എന്നിലും ഉണ്ടാകും.
'ആണുങ്ങളെ പോലെ എവിടെയും തലയുയർത്തി നിൽക്കണം'..ക്ഷമിക്കണം ഇതിലും എന്നെ നിങ്ങൾ പ്രതീക്ഷിക്കരുത്.
നിങ്ങൾ ഈ പറയുന്ന ആണത്തം ഒന്നും എനിക്ക് വേണ്ട...
അല്പം മനുഷ്യത്വം ഉണ്ട് എന്റെ കൈയ്യിൽ..അത് തന്നെ ഈ സാധാരണക്കാരനു ധാരാളം ആണ്....
©akhildev_wrt -
ഒരുപക്ഷെ പലർക്കും നമ്മളെ ചിരിപ്പിക്കാൻ കഴിഞ്ഞേക്കും.. പക്ഷെ അവർക്ക് ആർക്കും നമ്മളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞന്ന് വരില്ല
©akhildev_wrt -
എന്റെ മുറിയിടം
ഏകാന്തത കൊണ്ട് മൂടിയ നാല് ചുമരുകൾ,അതിൽ പലതിലേയും വർണ പൊടികൾ പൊടിഞ്ഞുതുടങ്ങിരിയിരിക്കുന്നു. മാസങ്ങൾക്ക് മുന്നേ ചലനം നിലച്ച ഒരു സമയസൂചിക, തട്ടിനുമേലെ പൊടിപിടിച്ചും മാറാലവിരിച്ചതുമായ കടലാസിനടുക്കുകൾ.സൗന്ദര്യം ചോരാത്ത ചങ്ങമ്പുഴ കവിതകളും, തീ ആയി തീർന്ന ഉപ്പുസത്യാഗ്രഹവും,ഫ്രഞ്ച് വിപ്ലവവും അടങ്ങിയ പാഠ്യപുസ്തകങ്ങൾ. ആ തിങ്ങികൂടിയതിന് ഇടയിലൂടെ പരാജയപ്പെട്ട കുറച് പരീക്ഷപേപ്പറുകൾ ഒളിഞ്ഞു നോക്കുന്നുണ്ട്.ചിതലും പാറ്റയും പല്ലിയും അവിടം കയ്യേറിയിരിക്കുന്നു.മൂന്നാം ചുമരിൽ പത്തോളം പടികൾ ഉള്ള മൂന്ന് ജനാലകൾ.. ജനൽ തടികൾക്ക് ആകെ വാർദ്ധക്യം പിടിപെട്ടിരിക്കുന്നു.ജനാല വരിയിൽ രാവിലെ കുടിച്ച ചായഗ്ലാസ് വരണ്ടുണങ്ങി ഇരിപ്പുണ്ട്. ഗ്ലാസ്സിനുള്ളിൽ രണ്ട് ഈച്ചയും മരിച്ചുകിടപ്പുണ്ട്. അലക്കികൂട്ടിയതും അല്ലാത്തതുമായ എന്റെ ദേഹാവരണങ്ങൾ നാലു ചുമരിലായി ചിതറി കിടപ്പുണ്ട്. പ്ലാവിൻ തടിയിൽ തീർത്ത പാതിയടഞ്ഞ വാതിലിലൂടെ നോക്കിയാൽ പടിഞ്ഞാറിൻ ചുമരിനോട് ചേർത്ത് ഇട്ടിരിക്കുന്ന കട്ടിലിൽ എന്തോ സാങ്കല്പികത കണ്ട് ശയനം ചെയ്ത് ഒരു ശരീരവും കാണാം... !
©akhildev_wrt -
akhildev_wrt 71w
ചന്ദ്രൻ എന്ന നിശബ്ദ അത്ഭുതം !!
ഇരുട്ട് എന്നും ഒരു ഏകാന്തത സമ്മാനിക്കുന്നു.അതോടൊപ്പം ഇരുളിന്റെ മറവിലെ ലൗകികകാര്യങ്ങളിൽ പലപ്പോഴും സാക്ഷികളായി തീരുന്നു . ആ ഇരുണ്ട ഏകാന്തതകളുടെ ജാലക വാതിൽ മെല്ലെ തുറന്നുകൊണ്ട് ഇരുളിന്റെ വിരുന്നുകാരനായി അവൻ വന്നിറങ്ങി. നിഗുഢവും ഏകാന്തതയും തിങ്ങിപ്പാർക്കുന്ന കൂരിരുട്ടിൽ വെള്ള എന്ന ചായം പൂശി തനിച്ചു നിന്ന് ചിരിച്ചവൻ. നമ്മുക്ക് ഒപ്പം കൂടെ നടക്കാൻ ആരുമില്ലാതെ ആയാൽ ഇരുളിൽ ഒപ്പം കൂടുന്ന സഹയാത്രികൻ.
മനുഷ്യന്റെ അഗാധമായ വികാരങ്ങളും , സങ്കടങ്ങളും , സന്തോഷവും ഇവ പലതും പകലിൽ പടർന്നതാണെങ്കിലും അത് മനുഷ്യന്റെ മനസ്സിനെ ഏറെ തൊട്ടറിയുന്നത് രാത്രിയുടെ നിശബ്ദതയിൽ നിലാവിന്റെ സാക്ഷ്യത്തിൽ ആണ്. ചില നേരങ്ങളിൽ പാതിയടഞ്ഞ തേങ്ങാപ്പൂളിൻ രൂപത്തിൽ ലോകത്തിന്റെ സ്വകാര്യതയെ വീക്ഷിക്കുന്നത് നമ്മുക്ക് കാണാം.തനിച്ചാകുമ്പോൾ തണുപ്പുള്ള രാത്രിയിൽ തുളുമ്പി നിൽക്കുന്ന നിലാവിനോട് സ്വകാര്യം പറയാൻ നമ്മൾ പലപ്രാവശ്യം കൊതിച്ചിട്ടുണ്ട്, നമ്മളിൽ പലരും അത് പറഞ്ഞിട്ടും ഉണ്ട്. നാം കാണുന്ന സ്വപ്നങ്ങൾ ആരോടെങ്കിലും ഒന്നു പറയണം എന്ന് തോന്നിയിട്ടുണ്ടെ അത് ഇരുളിൽ വെള്ള നൈതലാമ്പലുകൾ ചൂടിയ നിലാവിനോട് മാത്രം ആയിരിക്കും.നമ്മുടെ എണ്ണിയാൽ ഒടുങ്ങാത്ത സങ്കടങ്ങളും, വിരഹവും, സ്നേഹവും, ചേർത്ത് പിടിച്ചു ഒന്ന് ചലിക്കപ്പോലും ചെയ്യാതെ നിശബ്ദത ചൂടിയ ഈ നിലാവ് സത്യത്തിൽ ഒരു ഇരുളിൽ നമ്മുക്കായി ഒരു അത്ഭുതം തീർക്കുകയാണ്.പ്രപഞ്ചത്തിന്റെ ഏതൊക്കെയോ കോണിൽ ഇരുന്ന് നാം എല്ലാം ഇന്നും ആഗ്രഹിക്കുന്നു ആ നിശബ്ദ അത്ഭുതം ഒന്ന് എന്നോട് ആയി വന്ന് സംസാരിച്ചിരുന്നെങ്കിൽ. എന്റെ പ്രണയം സ്വീകരിച്ചിരുന്നെങ്കിൽ..
എന്തോ... അനക്കം ഇല്ലാതെ പുഞ്ചിരിച്ചു നിൽക്കുന്ന ആ നിശബ്ദതയോട് വല്ലാത്ത ഒരു പ്രണയം ആണ്.. !
©akhildev_wrt -
akhildev_wrt 73w
ആരും കൊതിക്കുന്നൊരാൾ
വന്നു ചേരും എന്ന് ആരോ
സ്വകാര്യം പറഞ്ഞതാവാം
©Gireesh puthancheri|akhildev_wrt -
akhildev_wrt 73w
സമയത്തിനനുസരിച്ഛ് സ്വയം മാറുക, സമയം സ്വയം മാറുകയാണെങ്കിൽ അത് വേദനാജനകമാണ്.....
©akhildev_wrt -
akhildev_wrt 73w
നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി നിങ്ങൾ പോരാടിയില്ലെങ്കിൽ, നിങ്ങൾക്ക് നഷ്ട്ടപ്പെട്ടതിന് വേണ്ടി കരയരുത്
©akhildev_wrt
