Grid View
List View
Reposts
 • chippiar 5w

  ഒരുമാത്ര കാണുവാൻ മോഹമുണ്ടോ..
  എന്നോടിണചേർന്നു നിൽക്കുവാൻ മോഹമുണ്ടോ..
  പതിവായി നാംകണ്ട അമ്പലകടവിലെ
  കണ്ണാടി നോക്കുവാൻ മോഹമുണ്ടോ..

  ഇളവെയിൽ ചുറ്റുന്ന പാടങ്ങളും
  പിന്നെ കിലുകിലെകൊഞ്ചും കിളി കൊഞ്ചലും
  നിന്റ
  കണ്ണീർകിനാവിലിന്നുമുണ്ടോ..
  നിന്നിലുറ്റവളായി ഞാൻ ഇന്നുമുണ്ടോ..
  ©chippiar

 • chippiar 31w

  നിശാഗന്ധി പൂത്തൊരാ
  നിലാവിന്റെ നീലിമയിൽ
  സന്ധ്യചാലിച്ചൊരാ കുങ്കുമമൊക്കെയും
  ഇരുട്ടിന്റെ മറവിൽനിന്നാരോ
  കവർച്ചചെയ്തിരുന്നത്രേ.
  ഉള്ളിലാളിയുലയുന്നൊരഗ്നിയെ
  അറിയാതെ പോയവൾ..
  മൗനത്തിൻ മഞ്ഞുമലകളിൽ
  ഭയന്നുവിറങ്ങലിച്ചുനിന്നവൾ..
  ബലഹീനയാണെന്ന് പുലമ്പികൊണ്ടേയിരുന്നുപോലും!!!!
  ©chippiar

 • chippiar 31w

  ദളം

  വസന്തമേ..
  നീ അറിഞ്ഞുവോ?
  ഞാനിന്നേകയായ് ഈ പൂവനത്തിൽ..
  പൂവറിയാതെ ഇലയറിയാതെ
  ഞാനിന്നടർന്നു വീണു..
  നിലം പതിച്ചൊരെൻ തേങ്ങലുപോലും
  ഭൂമിതൻ മാറോടണച്ചു ഞാനേ..
  പ്രണയം പകർന്നൊരെൻ കാർവണ്ടേ..
  തിരഞ്ഞുവോ നീ എന്നേ
  ഈ മലർവാടിയിൽ ഞാനിന്നേകയായി..
  മേനിയിൽ നിന്നോരാ മഞ്ഞുതുള്ളി
  തെന്നൽതൻ പ്രഹരത്താൽ തെറിച്ചുപോകെ
  വേവുന്ന ചൂടിന്നാൽ നീറുന്നീ ഞാനും
  നിൻ ഓർമ്മകളും..
  പൂവേ ഇനിയും തിരഞ്ഞുവോ നീയെന്നെ
  പൂങ്കാവനത്തേയുലച്ചൊരാ കാറ്റെന്നേ
  ദൂരേക്കു ദൂരേക്കു കൊണ്ടുപോകേ..
  മഴനീർതുള്ളിതൻ താരാട്ടിനാൽ
  ഞാനുറങ്ങിടുന്നു..
  കുഞ്ഞുപുഴുവിൻ വിശപ്പകറ്റാൻ
  ഞാനീമണ്ണിലുറങ്ങിടുന്നു..
  ©chippiar

 • chippiar 32w

  അനശ്വരമാകുമെൻ ഓർമ്മകളേ നിങ്ങൾ അക്ഷയമാകുമെൻ അക്ഷരക്കൂട്ടിൽ കെട്ടുപിണഞ്ഞുകൊൾക..
  ©chippiar

 • chippiar 33w

  Tamil love ��.. Picture courtesy :ABHILASH��

  Read More

  இயற்கையை வா.. தனிமையில் வாழ்ந்துந்திட்டிருக்கும் என் இதயத்தின் தாழ் நீக்கவா.. மலையை தாண்டும் மழையாகவே வா இல்லையெனில் புன்னகை தூவும் மழையின் மீது காற்றாக வா.. என் இதய தோப்பிலே மலர்மொட்டுக்களை அடைக்க இயற்கையை வா..
  ©chippiar

 • chippiar 36w

  ശ്രീരാഗത്തിൽ ഒരു സംഗീതമെന്നെ വർഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറേയായി. അതിന്റെ ഉൾകാമ്പ് എന്തെന്നറിയാതെ ഞാനിന്നും മൗനമായി തുടരുന്നു.. അതറിയണ നീ എന്നോടോട്ടു പറയണുമില്ല.എന്റെ മൗനത്തെപ്പറ്റി അന്വേഷിക്കാറുമില്ല.. എന്ന് മഴയോടായി ചേമ്പില!!!
  ©chippiar

 • chippiar 36w

  എന്റെ ഇടത്തേ മൂക്കും കണ്ണും കൂടിയതിന്റെ മധ്യഭാഗത്തായിട്ടുള്ള മറുകിൽ ഒരു കുഞ്ഞു സൂര്യൻ ഒളിഞ്ഞിരുപ്പുണ്ട്. ചില രാത്രികളിൽ എന്റെ കണ്ണിൽ അലയടിക്കുന്ന ഉപ്പുരസത്തോട് അവൻ തീവ്രമായ പ്രണയത്തിലാകാറുമുണ്ട്..
  ©chippiar

 • chippiar 37w

  ക്ഷണിക്കപ്പെടാതെ കടന്നുവന്ന് ചേർത്തുപിടിച്ചവർ..��

  Read More

  രക്തബന്ധങ്ങൾക്കധീതമായി ആത്മാവിൽ ബന്ധിച്ച ബന്ധനങ്ങളുണ്ട്. ഇരുൾ വീഥിയിലെങ്ങോ വെളിച്ചവുമായി കടന്നു വന്നവർ. എനിക്കു മുൻപേ ആ വഴി കടന്നു വന്നവർ. ചിരിയും ചിന്തകളും ചേർത്തുപിടിക്കലുകളും സമ്മാനിച്ച്, രാവ് മായുമ്പോഴേക്കും പറന്നകന്ന മിന്നാമിന്നി കൂട്ടങ്ങൾ :' ബാക്കിയായത്..ഭാവി ഭൂത കാലങ്ങളെ കൊന്നൊടുക്കി വർത്തമാനം അട്ടഹസിച്ച നിമിഷനേരങ്ങൾ.
  ©chippiar

 • chippiar 41w  കറുപ്പാണ് എഴുതിയത്.. കറുപ്പിനെയാണ് എഴുതിയത്.. നാമിടങ്ങൾ ലയിച്ചു ചേർന്ന കറുപ്പഴകിനെയാണ് എഴുതിയത്.. മേഘക്കീറുകൾ മായ്ച്ചുകളഞ്ഞ എന്റെ കണ്ണഴകിനെയാണ് എഴുതിയത്..
  ©chippiar

 • chippiar 42w

  ഒറ്റാൽ ആകേണ്ട.. ഒറ്റയിതൾ പൂവാകേണ്ട.. നിന്നിലേക്കൊഴുകുന്ന നദിയും ആകേണ്ട...
  ©chippiar