Grid View
List View
Reposts
 • dheeks 8w

  കറുത്ത
  മേഘങ്ങൾക്കിടയിൽ
  മറഞ്ഞിരുന്ന കഥകളുണ്ട്,
  കനല് പൊള്ളുന്ന
  അനുഭവങ്ങളുണ്ട്,
  മഴവില്ലു പൊട്ടി
  ഇടിമുഴക്കമായി
  കഥകൾ കണ്ണീരായി
  മണ്ണിൽ പതിക്കും,
  മണ്ണിൽ ഒലിച്ചിറങ്ങിയ
  കഥകളെയെല്ലാം
  അവൾ ഏറ്റുവാങ്ങും,
  മഴയെന്നു വിളിച്ചു
  മനുഷ്യർ പ്രണയിച്ച
  വെള്ളതുള്ളികളെല്ലാം
  ഉപ്പുകലർന്ന കഥകളാണ്,
  മഴ കണ്ടു കവിത പാടിയ
  കവികളെല്ലാം
  ഒരുപാട് കരഞ്ഞവരുമാണ്,
  വരികൾക്കെല്ലാം
  മഴക്ക് മുന്നേ തെളിഞ്ഞ
  മഴവില്ലുകൾ പാകിയ നിറമാണ്...

  ©ധീരജ്‌...

 • dheeks 24w

  സ്വപ്നങ്ങളില്ലെല്ലാം
  ഒരു പാട്ട് മാത്രം
  ബാക്കിയാവാറുണ്ട്,
  സ്വപ്നങ്ങളിൽ
  മാത്രം കണ്ടു
  ശീലിച്ച ഭാഗ്യങ്ങളെലാം
  ഉറക്കച്ചടവിന്റെ
  അങ്ങേ അറ്റം
  നോക്കി ഇറങ്ങിപോയിട്ടും,
  ഞാൻ തിരിച്ചു
  മൂളുന്നതും
  കാത്തു ആ വരികൾ
  മാത്രം എന്നും
  എന്നെ ഉണർത്താറുണ്ട്,
  മനസ്സിൽ മരീചികക്കപ്പുറം
  കാത്തിരിക്കുന്ന
  പാട്ടുകാരനെ
  ഇനി മുതൽ
  "സ്വപ്നം" എന്നു തന്നെ
  വിളിക്കും,
  ഉണരുമ്പോൾ ഏറ്റു
  പാടാൻ ആവാത്ത
  സംഗീതമുള്ള സ്വപ്നം...


  ©ധീരജ്‌...

 • dheeks 26w

  കട്ടി ചട്ടയുള്ളൊരു
  പുസ്തകം വാങ്ങണം,
  രണ്ട് ഏടുകൾ
  വത്യാസത്തിൽ
  ഓരോ കഥകൾ
  എഴുതണം,

  ഒരിക്കലും ഒന്നിക്കാൻ
  കഴിയാതെപോയ,
  തുടർകഥകളിൽ
  ആടാൻ കഴിയാത്ത,
  പരസ്പരം "കലഹിച്ചു
  പിരിഞ്ഞ" മനുഷ്യരെ,
  "കട്ടി ചട്ടയുള്ള"
  ഒരു പുസ്തകത്തിലെ
  രണ്ട് ഏടുകൾ
  വത്യാസത്തിലെ
  എനിക്ക് എഴുതാൻ
  കഴിയൂ,

  "ചില" നിമിഷങ്ങളിൽ
  തിരിഞ്ഞു പറക്കാൻ
  ആകാത്ത വിധം
  അവരെ ചേർത്തു
  പിടിക്കാൻ
  ആ പുസ്തകത്തോളം
  വലിയൊരു
  നാഥനും ഇല്ലാതിരിക്കാം,

  ഒരു പക്ഷെ
  ഒരേ പുസ്തകത്തിലെ
  ഏടുകളിലെ
  സമാനതയെങ്കിലും
  അവർ പങ്കിടട്ടെ,
  കഥകൾ വായിച്ചു
  "രസിച്ചോരു" കൂട്ടം
  അകലം അറിയാതെ
  വായന തുടരട്ടെ...


  ©ധീരജ്‌...

 • dheeks 26w

  ഒരു വരി മാത്രം
  എഴുതി മതിയാക്കി
  അടച്ചുവെച്ച കവിത
  നിങ്ങൾ വായിച്ചിട്ടുണ്ടോ,

  രൂപമില്ലാത്ത മനുഷ്യരെ
  വരച്ചിടാൻ വേണ്ടി
  മഷി നിറച്ചു വെച്ച,

  ദൂരങ്ങളിൽ
  മറുപടിയും കാത്തു
  കിടന്ന മനുഷ്യരിലേക്ക്
  എത്തിച്ചേരാനാവാതെ,

  ഇനിയും തിരിച്ചു
  വരാത്ത തന്റെ
  എഴുത്തുകാരനെയും
  കാത്തു നിന്നു
  മരിച്ചുപോയ
  ചിലരുണ്ട്,

  ഇന്ന് നീ കേൾക്കുന്ന
  വരികളെല്ലാം
  ഒരാളാലും മോക്ഷം
  ലഭിക്കാതെ പോയ,
  അവർ ഉപേക്ഷിച്ച
  കവിതകളാണ്,

  ഇന്നും കണ്ണടച്ചു
  ഒരു മരച്ചുവട്ടിൽ
  ഇരുന്നാൽ
  കാറ്റായും,മഴയായും
  ഒരു ഇടിമുഴക്കത്തിന്റെ
  അകമ്പടിയായി
  നിങ്ങൾക്കത് കേൾക്കാം,

  ഇടിമുഴക്കം മാത്രം
  അവരുടെ സ്വകാര്യതയാണ്,
  അത് മാത്രമാണവർ
  പൂർണതയിൽ
  തേടിപിടിച്ചത്,

  കരയാനുള്ള സ്വാത്രന്ത്യം
  മനുഷ്യനുമാത്രം
  സ്വന്തമെന്നു അറിയുക...

  ©ധീരജ്‌...

 • dheeks 30w

  വായനയിൽ
  നിങ്ങൾ അളന്ന
  എഴുത്തുകാരെല്ലാം
  കള്ളങ്ങളാണ്,
  നിറം ചാലിച്ചെഴുതാൻ
  പറ്റാത്ത
  ആത്മകഥകളോട്
  പ്രതികാരം
  തീർത്തവർ,
  നിങ്ങളുടെ
  ചുണ്ടുകൾക്കിടയിലേക്ക്
  അത്രയും
  സ്വാതന്ത്രത്തിൽ
  കടന്നുവന്നവർ,
  ഒരു പുനർവായനയിൽ
  കളവല്ലാത്ത
  കഥകളുള്ളവർ...

  ©ധീരജ്‌...

 • dheeks 32w

  നിങ്ങളെ പരിചിതമല്ലാത്ത
  ഒരു കൂട്ടം മനുഷ്യരുടെ
  ഇടയിൽ കയറിച്ചെന്നിട്ടുണ്ടോ,
  ചിരിച്ചുമടുത്തവരിൽ
  ഒരു ചിരി പോലും
  വിടരില്ലെന്നറിഞ്ഞും
  കൂടെ കഥകൾ പറഞ്ഞിട്ടുണ്ടോ,
  ഒരു യാത്രമൊഴിപോലും
  ബാക്കി വെക്കാതെ
  യാത്ര തിരിച്ചെങ്കിലും
  അത്തരം ഇടങ്ങൾ
  ഇന്നും നിങ്ങൾക്കുവേണ്ടി
  ശൂന്യമാണ്,

  "ഒരുപാട് നഷ്ടപ്പെടുന്നു"
  എന്ന ആല്മഗദം പോലും
  നിങ്ങൾവന്നു
  അലങ്കോലമാക്കിയ
  ഇടങ്ങളുടെ ഓർമകളാണ്,
  ഒരാളിൽ നിന്ന്
  നിങ്ങളൊരു കൂട്ടം
  "കഥകൾ"മാത്രമായതിനെയും
  ഞാൻ നിർവചിക്കുന്നതും
  ഇങ്ങനെ തന്നെയാവണം...

  ©ധീരജ്‌...

 • dheeks 33w

  വെള്ളം കേറിയ
  വയലോരത്തു
  ചൂണ്ടയിട്ടിരുന്നവൻ,
  ഒരു കുട്ട നിറയെ
  മീനും തോളിലേന്തി
  വന്നിരുന്നവൻ,
  കൊട്ട കണക്കിന്
  കാശുണ്ടെന്നു
  നാട്ടുകാരും
  പറഞ്ഞിരുന്നത്രേ,

  ഒരു മഴ പെയ്തന്നു
  അവൻ കുട്ടയുമെടുത്തിറങ്ങി,
  പകലറിഞ്ഞു പെയ്ത
  മഴ രാത്രിയും തുടർന്നു,
  കാളിവളപ്പിൽ
  ചിരാതുകൾ
  നനഞ്ഞു കുതിർന്നു,
  യക്ഷി വരുന്നെന്
  നാട്ടുകാർ വിളിച്ചു
  കൂവി,

  മഴ തോർന്ന ദിവസം
  വയലോരം തേടി
  നാട്ടുകാരും
  ഇറങ്ങി,
  ഒരു കുട്ട മീൻ മാത്രം
  വയലോരത്തു
  കണ്ടു,

  മടവീണ വയലിൽ
  പുതിയൊരു
  കെട്ടു നിവർന്നു,
  മടവീണ വയലിൽ
  മീനുകളെല്ലാം
  തുള്ളികളിച്ചു,

  ഇന്നും മഴ പെയ്യുമ്പോൾ
  കാളി വളപ്പിൽ യക്ഷി
  ഇറങ്ങും,
  വയലിൽ
  വെള്ളവും തടഞ്ഞു
  നിർത്തി അവനിങ്ങനെ
  ചിരിക്കും
  ഒരു കുട്ട നിറയെ
  മീൻ മാറ്റിവെച്ചവൻ
  പണക്കാരനെന്നു
  അഹങ്കരിക്കും,
  വയലിൽ
  പിന്നൊരിക്കലും
  മടവീണില്ലെന്ന്
  ഉറക്കെ പറയും,
  ഇടിമുഴക്കമായി
  നാടാകെ കുലുങ്ങും...

  ©ധീരജ്‌...

 • dheeks 34w

  എഴുതി തീർക്കാൻ
  കഴിയാത്ത കവിതകളെല്ലാം
  രഹസ്യങ്ങളാണ്,
  എഴുതി തീർക്കാൻ
  കഴിയാത്ത കവിതകളെല്ലാം
  ഒരിക്കൽ തുടങ്ങിവെച്ചതാണ്,
  തുടരാൻ കഴിയാതെ
  തുടക്കത്തിലേ
  അടച്ചുവെച്ചവ,
  ആരും അറിയേണ്ടവ
  എന്നല്ല,
  ഞങ്ങളിൽ കൂടുതൽ
  ഒരാൾക്കും
  മനസിലാകാത്തവ
  എന്നുകൂടിയാണ്...


  ©ധീരജ്‌

 • dheeks 36w

  ഒരായിരം കഥകൾ
  പറയാൻ ബാക്കിവെച്ചു
  മടങ്ങുമ്പോൾ
  ഞാൻ നിനക്കൊരു
  കവിതകുറിച്ചു നൽകും,
  പറഞ്ഞുപഴകിയ,
  കടലാസിൽ ഒട്ടിപിടിച്ച
  വരികൾ തന്നെ
  നീ ഒരിക്കൽകൂടി
  വായിക്കണം,
  വായിച്ചു തീരും
  മുന്നേ നനഞ്ഞു
  കുതിർന്ന കടലാസിൽ
  മഷി പരന്നേക്കാം,
  പെയ്തേക്കാവുന്ന
  ആദ്യ മഴയിൽ
  ആ കടലാസും
  നീയും നനയുക,
  അന്ന് പടർന്ന മഷി
  ഇനിയും ഉണങ്ങാതെ
  ആ മഴയിലും
  മുറ്റമാകെ പടർന്നിരിക്കും
  തീർച്ച,

  നീയും ഞാനും
  നനയുമ്പോൾ
  പടരാൻ മാത്രം
  കുറിച്ചിട്ട വരികളാണവ...


  ©ധീരജ്‌...

 • dheeks 36w

  മുറിവുണങ്ങി ഞാൻ
  വരുമെന്ന് ധരിക്കരുത്,
  പടിപ്പുരകൾ കൊട്ടിയടക്കണം,
  ഓർമകളാണ് വേണ്ടതെങ്കിൽ
  തൊടിയിലെ
  തണലുകളിലുണ്ട്,

  നിശാഗന്ധി പൂത്ത മരം
  മാത്രം മാറ്റിനിർത്തുക,
  വിങ്ങുന്ന ഓർമകൾ
  നിങ്ങൾ അറിയാതെ
  പടർന്നെന്നു വരും,

  ഇനിയും തൊടിയിൽ
  പൂക്കാത്തപൂക്കളുടെ
  കഥയെല്ലാം
  നിശാഗന്ധിയുടെ മാത്രം
  ഓർമയാണ്...

  ©ധീരജ്‌...