#kavitha

271 posts
 • sreelakshmiajayaghosh 3w

  കടന്നു വന്ന വഴികൾ ഏറെയാണ്...
  ഇനിയും തിരഞ്ഞു പോകാനുളള വഴികളും ഏറെയാണ്...
  കഴിഞ്ഞ കാലങ്ങളിൽ അടുത്തു വന്നവരും അകന്നു പോയവരും
  പഠിപ്പിച്ചതൊന്നേയുള്ളൂ...
  അടഞ്ഞു കിടക്കുന്ന വാതിലുകളേക്കാൾ നമ്മൾ തിരഞ്ഞു കണ്ടെത്തിയ വാതിലുകൾ മാത്രമാണ് നമ്മുടേതായിരുന്നത്.
  ©sreelakshmiajayaghosh

 • sreelakshmiajayaghosh 3w

  നിദ്ര

  നീണ്ട നിദ്രകൾക്ക് നീണ്ട സ്വപ്നങ്ങൾ സമ്മാനിക്കാൻ കഴിയുമെങ്കിൽ ഇനിയൊന്നരായുറങ്ങണമെനിക്ക്.
  ഇന്നലെയും കണ്ടിരുന്നു.
  നിലാവിടി വീണ നദിക്കരയിൽ സ്വർണം ചിതറിയതു പോലെ കത്തിയമരുന്ന ചിത പച്ചമാംസം നുണഞ്ഞെടുത്ത് മുകളിലേക്ക് നാവു നീട്ടി പുകതുപ്പുന്ന
  സ്വർണ്ണനാഗങ്ങൾ.
  വിശപ്പടങ്ങിയ നാളങ്ങൾ
  കനൽക്കട്ടകളിലേക്കു വലിയുമ്പോൾ ഞാനറിഞ്ഞിരുന്നു എന്റെ ഗന്ധം.
  വിറകുകൊള്ളികൾക്കിടയിൽ കിടന്നെരിഞ്ഞു തീർന്ന അഴുകിയ ജഡത്തിന്റെ മനം പുരട്ടുന്ന വാടയ്ക്കൊപ്പം എന്റെ ഗന്ധവും ഇഴുകിച്ചേർന്നിരുന്നു.
  എന്റെ ദേഹമെവിടെ?
  ഒരു കുപ്പായം നഷ്ടപ്പെട്ട
  ലാഘവത്തോടെയാണ് നിൽപ്പ്.
  ഇടയ്ക്കൊരു ഭ്രാന്തിയെ പോലെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നോ ഞാൻ? ഇപ്പോൾ പെറ്റിട്ട കുഞ്ഞിനെപ്പോലെ തൊണ്ടപൊട്ടി കരയുന്നുണ്ടായിരുന്നോ?
  സ്വന്തം ചിതയ്ക്ക് മുന്നിൽ കാവലിരിക്കുമ്പോഴും നിമിഷം തോറും നേർത്തു വരുന്ന എന്റെ ഗന്ധം എന്നെ ഉന്മത്തയാക്കിയിരുന്നു.
  മരണം! മനോഹരമായ സ്വപ്നം. അകാരണമായി ചിന്തകൾ സിരകളിൽ ലഹരിയായി പടർന്നു കയറിയിരിക്കുന്നു. ഇനിയുമൊരുറക്കത്തിലെന്റെ ഭ്രാന്തൻ സ്വപ്നങ്ങളെയും കൊണ്ടൊരു യാത്ര പോകണമെനിക്ക്.
  വഴിയറിയാതെ നിലവിളിക്കുന്ന മനസിനെ മടക്കമില്ലാതെ
  ഒടുക്കണം...
  ©sreelakshmiajayaghosh

 • saideepbugatha 3w

  చెలియా

  మౌనం అల్లుకుంటుందా?
  మనసే మాట వినకుందా!
  కళ్లతో మాట కలిపిందా?
  చెలియా! ఓహో!

  లోలో నవ్వు దాగుందా?
  పెదవుల పైకి రానందా?
  కోపంతో cover చేసిందా?
  చెలియా! ఓహో !

  ఆకాశం దరికి రానందా?
  అల నీ వయ్యారం అప్పు అడిగిందా?
  అలకే మాని ఇటు రావే!
  చెలియా! ఓహో…
  ©gnana

 • ssa_writes 9w

  എന്റെ മനസ്സിന്റെ തടവറയിലെ
  ബന്ധിയാണോ സഖാവേ നീ.
  എത്രയൊക്കെ മനസ്സിനെ മുട്ടിവിളിച്ചുകൊണ്ട് നിന്നെ മോചിപ്പിക്കാൻ ശ്രമിച്ചിട്ടും,
  എന്തേ നീയെൻ വിരൽത്തുമ്പിലേറി
  ഞാൻ നിനക്കായി കരുതിവെച്ച
  രക്തഹാരത്തിന്റെ ചുവപ്പിൽ
  എന്നോടൊപ്പം അലിഞ്ഞുചേർന്നു
  രക്തസാക്ഷിയാകുവാൻ മടിക്കുന്നത്.

  ©ssa_writes

 • ssa_writes 16w

  മറവിയുടെ ഭാരം കൂടി ഇനി
  തലയിലേറ്റുവാൻ വയ്യ,
  മറക്കുവാൻ മറക്കുവാൻ ശീലിച്ച് തുടങ്ങണം.
  മറവിയുടെ മറയെ വലിച്ചുകീറാൻ നിന്റെ
  ഒരു ചെറു സാന്നിദ്ധ്യം മാത്രം മതിയാവും.
  പുഞ്ചിരികൾ എനിക്ക് നീ ഭിക്ഷ നൽകൂ സഖീ,
  എന്റെ മറവിയിലും കടമായി കാത്തുവെച്ചീടുവാൻ.
  നാം അന്ന് നടന്നുബാക്കിയായ വഴികളും,
  നാം അന്ന് നടന്നുതീർത്ത കാല്പാദങ്ങളും,
  നാം അന്ന് പകുതിയിൽ ധൃതിയിൽ അവസാനിപ്പിച്ച വർത്തമാനങ്ങളും...
  ഇവയുടെ എണ്ണം മറന്നാലും ഞാൻ ,
  നിന്നെ മറക്കാതിരിക്കുവാൻ ഓർമ്മയിൽ നട്ടിടാം...
  കണ്ണുകളിൽ നിൻ മുഖം മങ്ങിതുടങ്ങിടാം,
  കാതുകളും നിന്റെ ശബ്ദം തിരഞ്ഞിടാം,
  ചുണ്ടുകളിൽ നിന്റെ വരികൾ നിലച്ചിടാം,
  പക്ഷെ ഓർമ്മിച്ചിടും ഞാൻ എൻ ഹൃദയത്തിൽ പ്രിയ സഖീ...
  ഇത് നിനക്കായുള്ളെൻ പ്രണയലേഖനമാണ്,
  ഓർമ്മകൾ തുളുമ്പുന്നെൻ ഹൃദയമന്ത്രണമാണ്...
  അക്ഷരങ്ങളിൽ ഞാൻ പകർത്തിടുന്നു നിന്നെ,
  എന്റെ സ്നേഹത്താൽ ബന്ധിച്ച് തളച്ചിടുന്നൂ ഇവിടെ...
  വിടപറയുകില്ല ഞാൻ ഒരിക്കലും നിന്നോട്...
  അക്ഷരങ്ങളും ഞാൻ മറക്കുന്ന നാൾ വരെ.

  ©ssa_writes

 • rahoof 20w

  ഹൃദയം കല്ലാക്കി വീണ്ടും ഞാൻ കവിത എഴുതുന്നു...
  നിന്നിലേക്ക് എത്താനുള്ള ദൂരവും ദിനവും വിദൂരം...
  സന്ധ്യയിൽ കല്ലായി അസ്തമിച്ച ഹൃദയത്തെ പുലർച്ചകൾ നിൻ ഓർമകളാൽ തഴുകി ഉണർത്തുന്നു...
  മരുഭൂമിയിലും ഞാൻ യാത്ര തുടരുന്നു...
  കാലം തളർത്തിയ സ്ത്രീഹൃദയം പേറി നിൽക്കും- സൂര്യകാന്തിപുഷ്പ്പമേ നിന്നിലേക്കണയാൻ പ്രകാശവർഷങ്ങൾക്കപ്പുറം നിൽക്കുന്നു ഒരു നക്ഷത്ര ഹൃദയൻ.


  ©റൗഫ്

 • ssa_writes 22w

  അകലങ്ങൾ തീർക്കുന്ന അതിരുകൾ ഭേദിക്കാൻ അരികിലൊരായിരം അക്ഷരങ്ങൾ കൂട്ട്.
  എഴുതി അവസാനിപ്പിച്ച വാക്കുകൾക്കിടയിൽ മയങ്ങികിടക്കുന്നുവോ ഓർമ്മകളുടെ കുഞ്ഞുങ്ങൾ.
  പെറ്റിട്ട അമ്മയെ ഓർക്കുന്നുവോ അവർ അതോ മറവിയിൽ അവർക്കൊപ്പം പണ്ടേ മറന്നുവോ...
  നായാട്ടിനായി ചിലർ അമ്പുകളയയ്ക്കുമ്പോൾ
  മുറിവേറ്റ് പിടയുന്ന മരിച്ച ചില കുഞ്ഞുങ്ങൾ.
  മരണങ്ങളൊക്കെയും വിഷമിക്കാനൊരു വേദി...
  മരിച്ചവർ മരിച്ചാലും വിഷമം മരിക്കുവോ?

  ©sruthy s anand

 • ssa_writes 26w

  വഴിമുട്ടിയ നേരത്ത് വഴി തേടി അലഞ്ഞ അയാൾ ആരുടേയോ വലയിലായി വലഞ്ഞുപോയത് വല്ലവരും വല്ലതും പറഞ്ഞു കേട്ടിരുന്നുവോ? വഴിമുട്ടി വലഞ്ഞ ആ വല്ലവന്റെയും വല്ലാത്ത കഥ വലിച്ചുനീട്ടി വല്ലവരോടും പറയാൻ വഴിതേടിപിടിച്ചു വലിഞ്ഞുകേറി ഇങ്ങോട്ടുവന്ന ഈ വല്ലവൻ എന്ത് വലിയ തെറ്റാണ്‌ ചെയ്തതെന്ന് എങ്കിലും നിങ്ങൾ വല്ലവരും ഈ വല്ലവനോടൊന്ന് പറഞ്ഞുതാ...

  ©ssa_writes

 • ssa_writes 30w

  നിറഞ്ഞ ആൾക്കൂട്ടത്തിനിടയ്ക്ക് തനിച്ചായിപോയി എന്ന തോന്നലോടെ ഏകാന്തത അനുഭവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
  ശരിക്കും അവരെ ആരാണ് തനിച്ചാക്കിയത്?
  അതോ... എല്ലാവരിൽനിന്നും അകന്ന്
  സ്വയം അവർ തനിച്ചാവുന്നതാണോ?

  തനിച്ചിരിക്കാൻ ഒത്തിരി ഇഷ്ടമാണെന്ന് പറയുന്നവൻ എന്തേ അങ്ങനെ പറഞ്ഞത്?
  അവന് പറയാനുള്ളതും കേൾക്കാനുള്ളതുമെല്ലാം അണുവിടാതെ അവൻ ആരോടെങ്കിലും പണ്ടേ
  പറഞ്ഞും കേട്ടും കഴിഞ്ഞത് കൊണ്ടായിരിക്കുവോ?

  കേൾക്കാനും പറയാനും ഒന്നും അവശേഷിപ്പിക്കാതെ അവന്റെ മനസ്സിൽ വർണങ്ങൾകൊണ്ട് ഇരുൾ മൂടിയതാരായിരിക്കും?

  അത്രമേൽ അവന് പ്രിയപ്പെട്ട ആരോ ആയിരുന്നിരിക്കണം അത്‌ ,
  അല്ലെങ്കിൽ അവൻ ഒരിക്കലും മനസ്സിനെ പിന്നിലേക്കോടിച്ചു അവരുടെ ഓർമകളിൽ മുങ്ങിതാഴ്ന്നുപോകില്ലല്ലോ...

  അവന്റെ സ്നേഹത്തിന്റെ ഉറവ ഇന്നുകളിൽ വറ്റിപോയിട്ടുണ്ടാവാം...
  വീണ്ടും പുനർജനിച്ചു ചെറിയ അരുവികൾതീർത്ത് പതഞ്ഞൊഴുകാൻ അവന്റെ ഇന്നലകളിലെ ആ കുളിർമഴയെ ആവാഹിക്കുകയായിരിക്കാം അവൻ ഏകാന്തതയിലൂടെ...

  അവന്റെ ഇന്നലെകളിൽ ആയിരിക്കാം
  അവന്റെ യാഥാർഥ്യം ഒളിഞ്ഞും മറഞ്ഞുമിരിക്കുന്നത്.
  അവന് ഇന്നുകൾ വെറും പൊള്ളയായ അവശേഷിപ്പുകൾ മാത്രമായിരിക്കാം.
  അവന്റെ കഴിഞ്ഞ കാലത്തിലെ പച്ചപ്പിന്റെ മായകൾകാട്ടി ഭ്രമിപ്പിക്കുന്ന മരീചികയാണ് അവന് `ഇന്ന് ´.

  ©ssa_writes

 • tilsontitus 35w

  കല്ലെറിയപ്പെടുന്നവർ (1)
  #malayalam @writersnetwork #kavitha

  Read More

  മുന്നിലെ കാഴ്ചകൾ മങ്ങി തുടങ്ങുന്നു
  പിന്നിലൊരായിരം ആരവം ഉയരുന്നു
  തെരുവിന്റെ നടുവിലായോടി തളരുന്നു
  കരയാതെകരഞ്ഞു ഞാൻ പിന്നെയുമോടുന്നു

  കൂർത്തൊരു കല്ലിനാൽ കിനിഞ്ഞിറ്റു ചോര
  കഴുത്തിലും, കാലിലോ നുറുങ്ങുന്ന വേദന
  വേച്ചുഞാൻ മുന്നോട്ടു ആയുന്ന നേരത്തു
  ഓർത്തുപോയി പിന്നിട്ട കാലത്തിൻ ക്രൂരത


  പതിയായിരുന്നവൻ പറയാതെ പോയപ്പോൾ
  കയ്യിലോ കുഞ്ഞൊന്നു മാത്രവും ബാക്കിയായി
  തുണയില്ലാ പെണ്ണിനോരഭയം നൽകീടുവാൻ
  തുനിഞ്ഞില്ലീ കല്ലുമായി പിൻപേ വരുന്നവർ

  അന്നം തന്നീടാതെ ആട്ടി ഓടിച്ചവർ-
  ക്കെന്തൊരു യോഗ്യത തന്നെ വിധിക്കുവാൻ
  കല്ലുകളേന്തിയീ കൈകൾ തന്നല്ലയോ
  അന്നെന്നെ തെരുവിലായി എറിഞ്ഞിട്ട് കടന്നത്

  ©tilsontitus

 • agni_poignancy 35w

  സ്വന്തം

  എന്റെ അവസാന ശ്വാസത്തിൽ
  മിന്നിമറഞ്ഞ കാഴ്ച്ചകളിൽ
  ഒരു ആയിരം വട്ടം ഞാൻ
  നിന്റെ കണ്ണിൽ നോക്കിനിന്നു...
  ഞാൻ കണ്ടത് ഇനിയൊരു ഏഴു ജന്മം ജീവിച്ചു തീർക്കാനുള്ള സ്വപ്നങ്ങളെയാണ്
  കൺ കലങ്ങാതെ നീ സൂക്ഷിക്കുക
  മറ്റൊരു ജന്മത്തിൽ കണ്ടുമുട്ടുന്നതുവരെ
  അവയെ മയിൽപീലി
  തണ്ടുപോലെ സൂക്ഷിക്കുക...
  ©agni_poignancy

 • agni_poignancy 35w

  ...

  ഒരു പുഞ്ചിരിൽ
  മാഞ്ഞു പോവുന്ന ദേഷ്യമേറെ...
  തരാൻ മടിച്ചു പടി ഇറങ്ങുന്നവർ അതിലേറെ..
  അതിലെ വലുപ്പം ചെറുപ്പം ചിന്തിച്ചുപോയവർ
  അത്രേ മിക്കതും..
  ©agni_poignancy

 • raziqu 39w

  ########

  I haven't fell in love with you
  By an overnight, it wasn't an accident.
  But
  It took days for me to realise
  It was a mistake.
  So I changed my mind by seconds.
  But
  You know what?
  Still I miss you..
  Which means
  It will take years for me
  To realise that
  I can't forget you, neither hate you,
  You dump ass.
  You stole my heart.

  @rashiq_muhammed

 • ssa_writes 42w

  ഒരിക്കൽ നിന്നോട് വാതോരാതെ സംസാരിച്ചവർ നിന്നിൽ നിന്ന് അകന്നു ദൂരേക്ക് പോയാലോ?

  ഓർത്തുവെയ്ക്കാൻ മധുരമുള്ളതൊന്നും ബാക്കി വെയ്ക്കാതെ നിന്റെ മനസ്സിനെ കീറിമുറിച്ച് വൃണപ്പെടുത്തി കടന്നുപോകുവാൻ തിടുക്കം കാട്ടുകയാണെങ്കിലോ?

  അവരെ തടഞ്ഞു നിർത്താൻ നീ പൊട്ടിക്കരയുമായിരിക്കുമോ അതോ പോയവരൊന്നും നിന്റേതായിരുന്നില്ലെന്ന തിരിച്ചറിവിൽ അഭയം പ്രാപിക്കുവോ?

  അവർ അറിയുന്നുണ്ടാകുമോ നിന്റെ വിങ്ങലുകൾ അപ്പോൾ?

  നിന്റെ വേദന മനസിലാക്കി നിന്നിലേക്ക്‌ തിരിച്ചുവരാനായി ശ്രെമിക്കുവോ അവരപ്പോൾ ?

  നിന്നെ ഒരുപാട് അറിഞ്ഞിരുന്നവർ ആയിരിക്കില്ലേ അവർ... ഒരുപക്ഷെ എന്നെക്കാളും നിന്നെ അറിഞ്ഞവർ.... അതുകൊണ്ട് ആയിരിക്കില്ലേ നിനക്ക് അവരില്ലാതായാൽ ഇത്രയും വിഷമം ഉണ്ടാവുക.

  അവർ എന്തിനായിരിക്കും നിന്നെ ഉപേക്ഷിച്ച് പോയത്?

  അവർ ഉത്തരം തരാതെ കടന്നുപോയാൽ നിന്നെ അലട്ടുന്ന ചോദ്യങ്ങളായിമാറില്ലേ അവരോരോരുത്തരും?

  മിണ്ടിതുടങ്ങിയ നാളിലെപ്പോഴെങ്കിലും നീ ഓർത്തുകാണുവോ ഇങ്ങനെയൊരു നിമിഷത്തെ?

  പക്ഷേ ഇങ്ങനൊരു നിമിഷം കടന്നുവരാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നല്ലോ....

  മനുഷ്യനല്ലേ ഒരു പിടിയും കിട്ടില്ല ഈ ജീവിയെ.
  ചിലപ്പോൾ വട്ട് മൂക്കുമ്പോൾ എന്നെപ്പോലെ ഇങ്ങനെ വാതോരാതെ സംസാരിക്കും... എന്നാൽ വട്ട് തീർന്നാലോ.... ഒറ്റ പോക്കാണ്.
  താല്ക്കാലിക താവളങ്ങളാണ് ഓരോ ബന്ധങ്ങളും...ഒരിക്കൽ പറിച്ചെറിയപ്പെടാൻ വിധിക്കപ്പെട്ട ബന്ധങ്ങൾ.
  ഒടുവിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു ബന്ധത്തിന്റെ ഊരക്കുടുക്കിൽപെട്ട് തൂങ്ങിയാടും നീയും ഞാനും.
  ©ssa_writes

 • mayika 45w

  മൗനം

  ഒരു നൂറു ഭാവങ്ങൾ
  ഒരേ താളത്തിൽ മൊഴിയുന്നത് മൗനം...

  നിന്നോടുള്ള പ്രണയം കൈമാറിയതും
  സ്വന്തത്തോട് എതിർത്തതും
  നേരത്തോട് കയർത്തതും
  മൗനം കൊണ്ട് തന്നെ...

  കാലം ആ മൗനതിന്നു ലിപി എഴുതും..
  അന്നെന്റെ ചിറകുകൾ
  കവിതകൾ രചിക്കും..
  എന്റെ സ്വപ്നങ്ങൾ നൃത്തമാടും...

  കാലം പോകെ....
  എൻറെ വിത്തറിയാൻ ഞാൻ ഈ മൗനതിന്നു ശബ്‌ദമേകും....

  ©mayika

 • thamasaa 45w

  ഓള് നട്ടപ്പാതിരക്ക്
  മാനോം നോക്കി ഇരിക്കൂത്രെ..!!
  ഓള് ചാടിത്തുള്ളി
  മാത്രേ നടക്കൂത്രെ..!!
  ഓള് ഒറ്റക്കിരുന്ന്
  വർത്താനം പറയൂത്രെ..!!
  ഓള് എല്ലായ്പ്പഴും
  ചിരിച്ചോണ്ടേ ഇരിക്കൂത്രെ..!!
  പിന്നെ ഓള് എടക്കൊക്കെ
  വല്ലാണ്ട് പൊട്ടിച്ചിരിക്കൂത്രെ..!!
  ആ..... പിന്നില്ലേ.......
  ഓൾക്ക് കരയാൻ
  അറിയില്ലാത്രെ..!!
  ഓൾക്ക് ഞങ്ങളെ ഒന്നും
  കണ്ണീ പിടിക്കൂലാത്രെ..!!
  ഓൾക്ക് ചെല നേരം
  ഒക്കെ ഭ്രാന്ത് എളകൂത്രെ..!!
  അപ്പൊ ആവും ഓള് ഇങ്ങനെ
  അലറി വിളിക്കണത്..!!
  ഓള് സദാ സമയോം
  സ്വപ്ന ലോകത്താത്രെ..!!
  തട്ടി വിളിച്ചാലും ,
  തോണ്ടി വിളിച്ചാലും ,
  ഒന്നും കേക്കൂലാത്രേ..!!
  എന്താല്ലേ..........
  വല്ലാത്തൊരു പെണ്ണ് !!
  ഈ ചെറുപ്രായത്തിലേ
  ഓള് ഇങ്ങനായാ പിന്നെ ന്താക്കും ?!

  ഒക്കെ ഓൾടെ ഇഷ്ടാത്രെ...!
  ഇങ്ങനേം കാണോ കുട്ട്യോള്...!!

  ഇതാ ഞാൻ പറഞ്ഞേ.......,
  ഓൾക്ക് ഒര് കഥ്യൂല്ലാ ന്ന് !!

  •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

  ഇങ്ങക്കറിയാഞ്ഞിട്ടാ........
  ഓൾടെ ഉള്ളില് ഒരു കഥ ണ്ട്..!!
  ഇങ്ങളൊന്നും കേക്കാത്ത
  ഒരു കഥ..!!
  ചിലപ്പോഴൊക്കെ -
  കടലോളം ആഴം നെറഞ്ഞ ,
  ഭൂമിയോളം പരന്ന് കെടക്കണ ,
  ആകാശത്തോളം നിറഭേദമുള്ള ,
  പ്രകൃതിയോളം പുഞ്ചിരി നിറയ്ക്കണ ,
  കാടിനോളം വന്യത പേറുന്ന ,
  അരുവിയോളം ശാന്തത പകരുന്ന ,
  പൂക്കളോളം വശ്യതയേറിയ ,
  ഒര് പിഞ്ചോമനയുടെ പൽപുഞ്ചിരിയോളം
  തിളക്കം ഒളിപ്പിച്ച ,
  ഇങ്ങളെ മനസ്സില് ചുഴി തീർക്കണ ,
  ഇങ്ങളെ കണ്ണില് കണ്ണീര് പൊടിക്കണ ,
  ഇങ്ങളെ നെഞ്ചില് പിടപ്പ് ണ്ടാക്കണ ,
  ഇങ്ങളെ കാലിനെ പിടിച്ച് കെട്ടണ

  അങ്ങനെ ഒരു വല്ലാത്ത കഥ...!!
  അവളിൽ മാത്രം നിറഞ്ഞ് നിൽക്കണ കഥ...!!
  അതവളില് തന്നെ കെടക്കട്ടെ ന്ന്.......

  -തമസാ ��

  #thamasaa #malayalam #malayalamquotes #kavitha

  Read More

  ഓളൊരു കഥേല്ല്യാത്ത പെണ്ണാത്രേ....!!
  അയിന് ഇങ്ങളാരേലും,എപ്പഴേലും
  ഓളോട് കഥ ചോയ്ച്ചീനോ...?!

  //Full Piece in Caption//
  ©thamasaa

 • thamasaa 45w

  ഊതിയൂതിക്കുടിച്ച
  ഒരു കട്ടൻ ചായക്കപ്പുറം
  നീണ്ടുപോകാത്ത
  ദുഃഖങ്ങളത്രയും എന്ത്
  സുഖമുള്ള നോവാണല്ലെ...?!

  ഒരുറക്കത്തിനപ്പുറം ,
  അടിവേരറുത്ത് മൃതിയടയുന്ന
  നൊമ്പരങ്ങളെല്ലാം എന്ത്
  സുന്ദരമായ അനുഭവമാണല്ലെ...?!

  പെയ്തുതോർന്ന
  ഒരു ചാറ്റൽമഴക്കപ്പുറം
  ദൈർഘ്യമില്ലാത്ത
  പരിഭവങ്ങളത്രയും എന്ത്
  കുളിർമയുള്ള നിമിഷങ്ങളാണല്ലെ...?!

  ഒരു ചേർത്തുനിർത്തലിനപ്പുറം ,
  മറവിയുടെ ആഴങ്ങളിലേക്ക്
  ഇറങ്ങിപ്പോകുന്ന വ്യഥകല്ലെല്ലാം എന്ത്
  മനോഹരമായ അനുഭൂതിയാണല്ലെ....?!

  എങ്കിൽ , ഒരു കട്ടനിൽ
  അലിഞ്ഞ് തീരാത്ത ദുഃഖങ്ങളോ?!
  ഉറക്കത്തെ വിസ്മരിപ്പിക്കുന്ന
  നൊമ്പരങ്ങളോ?!
  പെയ്ത് തോരാതെ ചാറിച്ചാറിപ്പെയ്യുന്ന
  പരിഭവങ്ങളോ?!
  ചേർത്ത്നിർത്തിയിട്ടും മറവി
  തലോടാത്ത വ്യഥകളോ?!

  അവയിങ്ങനെ ചൂടേറിയ
  കട്ടൻ പോലെ , പൊള്ളിച്ചുകൊണ്ടിരിക്കും.!!
  ഉറക്കമില്ലാത്ത രാത്രികൾ
  പോലെ , ഭീകരമായിരിക്കും.!!
  ആർത്തലച്ച് പെയ്യുന്ന
  മഴയേക്കാൾ ഉള്ളം നനച്ചുകൊണ്ടിരിക്കും.!!
  കൊരുത്ത് പിടിക്കാൻ കൊതിച്ചിട്ടും
  ആ കൈകളെ അറിയാതെ
  തട്ടിത്തെറിപ്പിച്ച്കൊണ്ടിരിക്കും.!!

  പിന്നെയിങ്ങനെ , പുഞ്ചിരിയിൽ
  സ്വയമൊളിപ്പിക്കും..!
  ഒന്നുമില്ലെന്ന് സ്വയമോതും..!
  അതിനെടുക്കുന്ന നിമിഷങ്ങളിൽ
  ഒരാൾ സ്വാർത്ഥനാണ്...!
  ആ നിമിഷങ്ങൾ അയാളുടെ
  സ്വാർത്ഥതയും..........!!

  - തമസാ ��

  ��������������������������������������������������
  #thamasaa #malayalam #malayalamquotes #malayalamlines #kavitha

  Read More

  ഊതിയൂതിക്കുടിച്ച
  ഒരു കട്ടൻ ചായക്കപ്പുറം
  നീണ്ടുപോകാത്ത
  ദുഃഖങ്ങളത്രയും എന്ത്
  സുഖമുള്ള നോവാണല്ലെ...?!

  //Full Piece in Caption//
  ©thamasaa.

 • jameelamk 48w

  #mirakee # writersnetwork #kavitha

  Read More

  മൂവന്തി

  മൂവന്തി പെണ്ണിന്റെ
  മുഖമാകെ അഴകേറും
  ചെന്താമര ചേലായ്
  വിരിഞ്ഞതെന്തേ?

  ചെമ്മാനം തൊടുവിച്ച
  സിന്തൂര ചാർത്തീന്ന്
  അറിയാതുതിർന്ന സിന്ദൂരമാണോ?
  മുഖമാകെ ശോണിമ പടർന്നതാണോ?

  രാവിന്റെ കൈയ്യിൽ
  ഒതുങ്ങിയ മാണിക്യ
  കല്ലിന്റെ ശോഭയാൽ
  വിരിഞ്ഞതാണോ?
  മുഖമാകെ ലജ്ജയാൽ
  തുടുത്തതാണോ?
  ©jameelamk

 • daivas 49w

  പ്രത്യാശ

  അക്ഷിയില്ലാതല്ല പക്ഷികെളന്നപോൽ
  പാറിപ്പറക്കുന്നു പരമാത്മവും തേടി.
  മുകിൽമാലത്തിരകളിൽ കൂട് തിരയുന്നു
  മനമറിയുമവൾക്കായ് ആത്മമിരമ്പുന്നു.
  തേടുന്നു തിരയുന്നു ഇരമ്പുന്നു ഗദ്ഗദം
  മയിലുകൾക്കപ്പുറം തരഗംമായി നൊമ്പരം.
  രാവിന്റെ നേർത്ത മന്ദസ്മിതങളിൽ
  പുലരും അർക്കനിൽ പ്രത്യാശയോടെ ഞാൻ.
  ©daivas

 • neelimayil 51w

  നഗ്ന കവിതകൾ

  ----------

  ഇന്നീ
  പാപവിമോചനയാത്രക്കാരന്റെ
  നഗ്ന കവിതകൾക്ക്,
  ഭൂമിയുടെ മദ്ധ്യരേഖകളിലേക്ക്
  പലായനം ചെയ്ത
  പഴയ രാത്രികൾ
  നഷ്ട്ടമായിരിക്കുന്നു...

  തുരുത്തിലേക്കു
  പ്രവേശനം നിഷേധിക്കപ്പെട്ട
  ഉറക്കമില്ലാത്ത കവിത,

  ഇടവേളകളിൽ ദുഃസ്വപ്‌നങ്ങൾ
  കണ്ടു ഞെട്ടിയുണരുമ്പോൾ,

  അവളുടെ നഖക്ഷതമേറ്റ
  ചില വരികൾക്കിടയിലെ
  അക്ഷരങ്ങൾ തകർന്ന്,
  ചെമന്ന,കറുപ്പ് നിറമുള്ള
  രക്തം താഴേക്ക് വാർന്നൊഴുകുന്നു..!

  -----------

  എന്നാൽ..
  ആ രക്ത തുള്ളികൾ
  അസ്വസ്ഥതയോടെ
  വിദൂരതയിലേക്ക് മാറി നിൽക്കുന്ന

  എന്റെ പാഴ് ചിന്തകളെ
  പൊതിഞ്ഞ
  മുഷിഞ്ഞ തുണിയിൽ
  കുതിർന്നപ്പോൾ,

  എനിക്ക് മറുവരി
  എഴുതിയവളുടെ
  ഉള്ളം കൈയിലെ
  തിരുമുറിവുകൾ
  കാലമറിയാതെ
  ആഴകടലിന്റെ ഉപ്പുകാറ്റിൽ
  മുങ്ങിയുണങ്ങുന്നു...!

  ------------

  പക്ഷെ...

  അവളുടെ വിചാരങ്ങളെ
  മാനഭംഗം ചെയ്തു,

  വീണ്ടുമൊരു തിരുമുറിവാകാൻ
  ഞാനിതാ നിന്നിലേക്കിറങ്ങുന്നു...!

  ------------

  എന്ന്,

  ഭ്രാന്ത് പിടിച്ചലയുന്ന
  പകലിൽ പിറവിയെടുത്ത
  ഇരുളിന്റെ മറ്റൊരു കവിത...!!

  *------------*


  ©neelimayil