#malayalm

30 posts
 • joppans_murmuring_ 8w

  വിടപറഞ്ഞു പോയ ഇലകൾ ��
  #മലയാളം.#friends. #malayalm

  Read More

  വിടപറയും നേരം ഇല വൃക്ഷത്തിന്റെ കാതിൽ സ്വകാര്യം പറഞ്ഞു " കാത്തിരിക്കാമോ, മണ്ണടരിൽ ഞാൻ ചേരുകയും, ഋതുഭേദങ്ങൾക്ക് ശേഷം നിന്റെ വേരിലൂടെ ഞാൻ വീണ്ടും നാമ്പിടുകയും ചെയ്യുന്നതുവരെ"... ഋതുഭേദങ്ങൾ മാറി വന്നു. ഇലകൾ തളിർക്കുകയും, വാടുകയും ചെയ്തു. വൃക്ഷം പുണ്യമായ ഏതോ അനുഷ്ഠാനം പോലെ കാത്തിരിക്കുന്നു...


  ©joppans_murmuring_

 • rahoof 27w

  Her heart a mysterious corridor
  A place where you could get lost in
  With chambers that seem discreet
  With ways that often do not lead

  Its sad more than ever
  When her doors close one after the other
  One moment you feel welcomed
  And on the next "who are you stranger?"

  ©rahoof

 • rahoof 30w

  Tend her tenderly
  ............................


  Subtle my love, be subtle in your ways
  Maybe she is too weary
  from walking and baking all day
  So lover be gentle in your ways
  Let her rest her back on a cotton bed
  Let her ease the wear of her tiring breasts
  Let her enjoy a breeze
  From the window frame

  lover ask if she is ok
  take her feet and rub it for a while
  rub it till her tire dissipate
  Subtle my love be subtle in your ways
  Let her eye you,
  While you're tending her pain
  Let her see how well you care

  let her rest on a cotton bed
  embrace her hips,
  rest your face oh her tum
  Lay there,
  lover let her fondle your hair
  Be gentle lover,
  Always be gentle in your ways.


  ©rahoof

 • rahoof 31w

  Kisses
  .............


  There are a lot out there,
  Different kisses!
  like the kiss you give eachother at kindergarten for the hurt you received
  after getting your head bumped with
  your best friend
  - Innocent kiss

  The nervous first kiss which you were not prepared for.
  the first one that you received or
  the one which you heartfully gave,
  Might be the one that you got accused after
  Or the one that you had to forcefully regret
  - nervous first kiss

  Then the kiss that which sent a shiver of shame down your spine
  - the kiss of disgust.

  The kisses that you give to your non human friends plus the licks you received
  - pawed kisses

  The kiss that you give to your grans, your daughters, your sons, your parrents, your pets,
  before they part
  - the kiss of memory

  The kiss that you give to your child or your mate, after a prolonged wait
  - the kiss of love

  The ones that you give
  to the ones who seek alms, to the ones who struggle, to the ones who are deserted.
  And the ones that your mom gave you
  When you were handed to her for the first time.
  - the kiss of god


  ©rahoof

 • rahoof 31w

  Often when I am with her
  .........................................


  Would there be heavens after we die?
  I wouldn't know,
  But If there is,
  Do ask them to make them look like Basheer novels.

  And what's next, she asked?
  quietly, having nothing to say,
  I blew a faint breeze up her forehead,
  Gently rose her chin with my fingers,
  slowly kissed her neck,
  And replied, "let there be fire."

  hesitated, she asked,
  Whether I was at a loss for words?
  I gave her one last gentle kiss on her palm,
  For every love she'd ever offered,
  And I let my thoughts answer.
  "Yes, I am at a loss for words,
  often when I am with you."

  ©rahoof

 • the___saint__achayan 37w

  നിന്റെ കീഴ്ചുണ്ടിൽ അമർന്ന ചുംബനം പോൽ ഇനിയും ഒരു വസന്തത്തെ ഉണർത്തി പൂമ്പാറ്റയായ് നിന്റെ ഓരോ ഇതളിലും തട്ടിത്തലോടി അനിശ്ചിതകാലത്തെ മറവിയിൽ ഓർമപ്പൂക്കൾ വിതറാൻ ഞാൻ ഇനിയും ജനിക്കാം..
  ശരീരത്തിലെ മുറിവുകൾ ഉണങ്ങും വരെ നീ ഒന്ന് ക്ഷമിച്ചുകൊൾക..!

 • featherheart 50w

  മൗനം

  നിന്റെ മൗനങ്ങളിൽ തളം കെട്ടി നിൽക്കുന്ന ഒരു പേരറിയാ നോവായ് ഞാൻ...
  എന്റെ മൗനങ്ങളിൽ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന നിലാമഴയായ് നീയും...!!!
  ©featherheart

 • music_of_a_little_soul 57w

  നിനക്കായുള്ള കാത്തിരിപ്പാണ് ഇന്നെന്റെ പ്രാർത്ഥനകൾ

  മുള്ളുകൾ പൂക്കുന്ന താഴ്‌വരയിൽ നിലയില്ലാതെ
  വീഴുമ്പോൾ നസ്രായാ നീ എന്റെ കരം പിടിക്കണേ
  ©music_of_a_little_soul

 • irshadkm 72w

  അത്രമാത്രം.⚫️
  #malayalm
  #mirakee

  Read More

  .

 • ally_ramanadhan 80w

  :മനസ്സിനു അസുഖം വന്നാൽ
  അത് ഭ്രാന്ത് മാത്രേ ഉള്ളോ??
  : .........
  :ഇന്ന് നിന്റെ മൗനവു൦ അതിലൊരു ഭാഗമായി.
  ©ally_ramanadhan

 • bunk_hairy 99w

  ഒരിക്കൽ നിനക്ക് വേണ്ടി മാത്രം തുടിച്ച ഈ ഹൃദയം ഇന്ന് നിന്റെ ഓർമകൾ കൊണ്ട് തുടിക്കുന്നു
  ©bunk_hairy

 • tinothankachan 106w

  ഞാൻ ഒരു ചിത്രകാരൻ ആണ് ?
  അപ്പോൾ നിങ്ങൾ ചോദിക്കും
  ഞാനും വരയ്ക്കും
  അപ്പോൾ ഞാനും ചിത്രകാരനല്ലേ
  എന്ന് ?
  ശരിയാ ഞാനും നീയും ഈ ഭൂമിയിലുള്ള
  എല്ലാവരും
  ഒരു മികച്ച ചിത്രകാരൻ,ചിത്രകാരി തന്നെയാണ്.!
  അപ്പോൾ ദേ വീണ്ടും അടുത്ത ചോദ്യം
  അതെങ്ങനെ?
  എന്നിട്ട് എന്തേ വരച്ചു കാണാത്തത്...?
  അത് അങ്ങനെയാ..
  നമ്മൾ അറിയാതെയാണ് വരയ്ക്കുന്നതും
  നിറം പകരുന്നതും..
  #mirakee #writersparadise
  #writersnetwork #thoughts #life #malayalm #artist
  #writers

  Read More

  "ഈ ജീവിതം എന്നത് ഒരു വലിയ ക്യാൻവാസാണ്
  ലോകം അതിൻ്റെ ചട്ടകൂടും
  നമ്മൾ ഓരോരുത്തരും അതിലെ ചിത്രകാരന്മാരും
  നമ്മുടെ സ്വപ്നങ്ങളും, ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, ഓർമ്മകളും
  എല്ലാം ജീവിതം എന്ന ക്യാൻവാസിൽ വരച്ചു ചേർക്കുന്നു
  എന്നിട്ട് നിറം പകരുന്നു
  അതിൽ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒത്തിരി നിറങ്ങളുടെ കൂട്ടുണ്ടാകും.
  ഓർമ്മകൾക്ക്  രണ്ടു നിറങ്ങളുടെ കൂട്ട് മാത്രം.!
  ഒന്ന്  സന്തോഷത്തിൻ്റെ വെളുപ്പും
  മറ്റേത് ദു:ഖത്തിൻ്റെ കറുപ്പും.
  സ്നേഹത്തിനു മാത്രം നിറമില്ല കാരണം
  അവ എല്ലാത്തിലും പ്രതിഫലിക്കുന്നുണ്ടാവും
  ഭൂതകാലത്തിൽ വരച്ച ചിത്രങ്ങളിൽ
  ഇന്ന് വരച്ച ചിത്രങ്ങളിൽ
  നാളേയ്ക്ക് വേണ്ടി വരയ്ക്കുന്ന ചിത്രങ്ങളിൽ
  അങ്ങനെ എല്ലാത്തിലും...!
  ©tinothankachan

 • parvathybhuparthy 109w

  സ്നേഹം

  സ്നേഹം അത് മറച്ചു പിടിക്കാൻ ഉള്ളതല്ല
  പ്രകടിപ്പിക്കാൻ ഉള്ളതാണ്...!
  ©parvathybhuparthy

 • kajal_pp 114w

  പ്രണയിക്കുന്നിടത്തല്ല, പ്രണയിച്ചുപോകുന്നിടത്താണ് പ്രണയം.


  ©kajal_pp

 • kajal_pp 115w

  കാശുണ്ടെങ്കിൽ നമ്മുടെ നാടാണ് നല്ലത്.. കടല വാങ്ങാം, കടല വിറ്റ കട വാങ്ങാം, കടലും കായലും വാങ്ങാം...
  അഭിപ്രായവും, അത് പറയുന്ന നേതാക്കളെയും വാങ്ങാം... കാവലും കലാപവും വാങ്ങാം.... ഒടുവിൽ നീതിയും ന്യായവും വാങ്ങി നട് മറന്നു നട്ടുകരെയും മറന്നു നടു വിട്ട് പറക്കാം....


  ©kajal_pp

 • kajal_pp 115w

  കറുത്ത തുണിയിട്ട് മൂടിട്ട് ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട് കുടുംബ വിളക്കുകൾ പലതും...  ©kajal_pp

 • bodhi___ 134w

  വീണ്ടും

  നിശ്ചലമായ എന്റെ ഹൃദയത്തിൽ
  നീ നട്ട പ്രണയത്തിന്റെ വേരുകൾ
  അഴത്തിലിറങ്ങിയിരിക്കുന്നു..
  നാളെ ചിലപ്പോൾ പുതിയ ഇലകൾ
  കിളിർത്തേക്കാം..
  പിന്നീട് വളർന്നു പന്തലിച്ച് ഞാനൊരു
  വൃക്ഷമായേക്കാം..
  നിനക്കൊരു പുതിയ വസന്തം
  തന്നെ ഞാൻ നൽകിയേക്കാം..
  ©bodhi___

 • nilainks 137w

  എനിക്കേറെ പ്രിയപ്പെട്ടതെങ്കിലും ഞാൻ ഉപേക്ഷിച്ചൊരിടം. കവാടത്തിലേയ്ക്ക് കാലുകൾ അടുക്കുമ്പോഴും നീയവിടെ ഉണ്ടായേക്കാമെന്ന ഭയമുണ്ടായിരുന്നു. പക്ഷേ, നിന്നെ ഞാനന്വേഷിക്കാതിരുന്നാൽ നീയറിയില്ലെന്ന് കരുതി. ഒരു നൂറു മുഖങ്ങൾക്കിടയിൽ മറ്റൊന്നായി ആരുമറിയാതെ എല്ലാം ഒരിക്കൽ കൂടിയൊന്ന് കണ്ട് കാറ്റിനെ പോലെ കടന്നുപോകാം . എന്നെയാരും തിരിച്ചറിയില്ല ഞാനത്രമേൽ മാറിയിരിക്കുന്നു. ഒരു കടലാസ് തുണ്ടു പോലും എന്റെ വരവിന്റെ ഓർമ അവശേഷിപ്പിക്കില്ല. ഒന്നുകൂടി മനസിൽ പറഞ്ഞുറപ്പിച്ച് നടന്നു.

  കാലങ്ങൾക്ക് മുൻപുള്ള ശീലം മനസ് മറന്നില്ല. കണ്ണാദ്യം ഓടിയെത്തിയത് ആ നോട്ടീസ് ബോർഡിലാണ്. മലയാളത്തിന്റെ 'മ' മാത്രമേ കാണുന്നുള്ളൂ. ആരെയും കാണിക്കാത്ത കുത്തിക്കുറിക്കലുകൾ ആംഗലേയത്തിൽ ആയിരുന്ന നാളുകളിലും ഏറെ വായിച്ചിരുന്നത് ഈ നോട്ടീസ് ബോർഡാണ്. നടന്നടുതൊന്ന് കണ്ണോടിച്ചു ...പിന്നെ തരിച്ചു നിന്നു. നിന്റെ വടിവൊത്ത കൈപടയിൽ നിന്റെ ഇഷ്ട വിഷയത്തിൽ ഏതാനും വരികൾ . 'മരണം' നിന്റെ തൂലികയിൽ ആ വാക്ക് വിടരുമ്പോഴൊക്കെ എന്റെ ഹൃദയം കടത്തീരത്തെ ഉപ്പു കലർന്ന ചുട്ടുപൊളുന്ന മണൽ പൊതിയാറുണ്ട് , ഓരോ രോമകൂപത്തിലും വേദന ഉണരാറുണ്ട്. നിനക്ക് സുഖമാണോ എന്ന് അന്വേഷിക്കാൻ പോലുമാകാത്ത വിധം നമുക്കിടയിൽ കരിങ്കൽ ഭിത്തികളും കോട്ടകളുമുണ്ട്. നിന്നെ ഞാൻ അത്രമേൽ അന്യനാക്കിയിരിക്കുന്നു. ഒരു നോക്ക് കൊണ്ട് ഉള്ളം പൊള്ളിക്കാൻ കഴിയുന്ന അപരിചിതർ അതാണ് നാമിന്ന്.
  നീയുള്ള ഇടങ്ങൾ എന്റെ ലക്‌ഷ്മണ രേഖക്കപ്പുറമാണ്, അവ എത്രമേൽ പ്രിയപ്പെട്ടതാണെങ്കിലും . തിരിഞ്ഞ് നടന്നു... ഓടുക തന്നെ ആയിരുന്നു. എങ്ങിനെയോ വീടെത്തി.
  രാത്രി വൈകിയും ഉറക്കം വരാഞ്ഞപ്പോൾ നിദ്രയെ വെള്ള ഗുളികയിൽ ആവാഹിച്ച് വരുത്തി. സ്വപ്നങ്ങളിൽ നിന്റെ പ്രിയ കവിത നിറഞ്ഞ് നിന്നു " മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ....."

  നിള

  #malayalm @mallu_mirakee_world

  Read More

  ഒരു നോക്ക് കൊണ്ട് ഉള്ളം പൊള്ളിക്കാൻ കഴിയുന്ന അപരിചിതർ അതാണ് നാമിന്ന്.

  നിള

 • nilainks 138w

  ഓർമയുടെ പകലിരവുകളിൽ മുങ്ങി നിവർന്ന ഞാൻ ഒരു അനാഥപ്രേതത്തെ കണ്ടെത്തി
  കറുത്ത് കരുവാളിച്ച് മനുഷ്യനെന്ന് വിളിക്കാൻ സംശയിക്കുന്ന ഒരു രൂപത്തെ
  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കാലങ്ങളായി സ്വയമേൽപിച്ച മുറിവുകളിലൂടെ ജീവൻ വാർന്ന് മരിച്ചു എന്നെഴുതപ്പെട്ടിരിക്കുന്നു
  തിരിച്ചറിയാൻ ഉള്ള അടയാളം കഴുത്തിലെ വലതുഭാഗത്തുള്ള മറുക്
  കൈ ഉയർത്തി കഴുത്തിൽ തൊട്ട് നോക്കി ഒരു വ്യാഴവട്ടക്കാലമായുള്ള എന്റെ സന്തത സഹചാരി അവിടെ തന്നെയുണ്ട്. അർബുദം ആകാമെന്ന് പറഞ്ഞപ്പോഴും വിലപ്പെട്ട ഒരു പാട് ചുംബനങ്ങൾ ഏറ്റുവാങ്ങിയ ആ മുകുളത്തെ അറുത്ത് മാറ്റാൻ തോന്നിയില്ല ,
  അല്ലെങ്കിലും മരണത്തിന്റെ തണുത്ത കരസ്പർശത്തെയാണ് ഞാനേറ്റവും പ്രണയിച്ചത്.
  ഒന്നുകൂടി സൂക്ഷിച്ച് നോക്കി കരുവാളിച്ച കൈയ്യിൽ ഒരു പുസ്തകമിരിക്കുന്നു 'എൻ. അയ്യപ്പന്റെ കവിതകൾ' ഹൃദയഭിത്തികളിൽ എഴുതിയ വരികൾ
  സംശയമില്ല,
  ജീവിക്കുന്ന എന്റെ ശരീരത്തിന്റെ കാണാത്തായ മരിച്ച ആത്‌മാവിനെ കണ്ടെത്തിയിരിക്കുന്നു.

  © നിള

 • bodhi___ 141w

  ജനിക്കുമ്പോൾ നീ ഒന്നും കൊണ്ടുവരുന്നില്ല.
  മരിക്കുമ്പോൾ നീ ഒന്നും കൊണ്ട് പോവുന്നുമില്ല.

  പിന്നെന്തിനാണ് മനുഷ്യാ നമുക്കിടയിൽ
  " അതിരുകൾ "
  മാത്രം ഇപ്പോഴും അവശേഷിക്കുന്നത്.
  ©bodhi___