#mirakeemalayalam

710 posts
 • sreelakshmishaji 2d

  ശക്തരായ നീതിമാന്മാർ
  പിറവിയെടുക്കുന്ന കാലത്തോളം
  ലോകം ഒരിക്കലും നാശത്തിൻ്റെ വഴിയിൽ
  എത്തീടുകയില്ല.
  ലോകം ഭ്രാന്തമാകുകയുമില്ല.
  നീതി സത്യത്തിൻ പൊരുളാണെങ്കിൽ
  സത്യം സത്യമായിതന്നെ വെളിപ്പെടും.
  കാലത്തിൻ്റെ അന്തിമനേരമായാലും..!

  ©sreelakshmishaji

 • sreelakshmishaji 4d

  "ലോകത്തിൽ എല്ലായെപ്പോഴും സൂപ്പർഹിറോയാവുന്നത്.നന്മയൊടെയും,
  സ്നേഹത്തോടെയും,കാരുണ്യത്തോടെയും
  ജീവിക്കുന്നവർ തന്നെയായിരിക്കും..
  ക്രൂശിക്കപ്പെട്ടേക്കാം,അപമാനിക്കപ്പെട്ടേക്കാം
  അപകീർത്തിപ്പെടുകയും അവഹോളിക്കപ്പെടുകയുംചെയ്യ്തേക്കാം...
  എങ്കിലും ലോകാന്ത്യംവരെ ആദരിക്കപ്പെടുന്നതും,അംഗീകരിക്കപ്പെടുന്നതും
  നന്മയുള്ള മനുഷ്യർ മാത്രമായിരിക്കും"
  ©sreelakshmishaji

 • pnair87 2w

  ചിന്തകൾക്ക് ചിതയൊരുക്കി
  അതിൽ എരിയുമ്പോൾ
  ഒരു ഫീനിക്സ് പക്ഷിയായ്
  അവയൊക്കെയും വീണ്ടും ഉയർത്തെഴുനേൽക്കും
  ചിലന്തി നെയ്തൊരു വലയിൽ
  കുടുങ്ങി പോയൊരു പ്രാണിയെപോലെ
  വീണ്ടുമീ ചിന്തകൾ എന്നിലേക്കെത്തുന്നു

  ©pnair87

 • questofrumi 4w

  മഴകളും,
  മഞ്ഞും,വെയിലും പിന്നെ
  വിഷാദവർഷങ്ങളും...  #love #poetry #mirakeemalayalam#solitude

  Read More

  Rumi♥️

 • pnair87 10w

  സ്വത്വത്തിന് ഓർക്കാൻ കഴിയാത്ത
  ശൈശവവും
  കിലുക്കാംപ്പെട്ടി പോലുള്ളൊരു
  ബാല്യവും
  ബാല്യത്തെ നോക്കി ചിരിതൂകുന്ന കൗമാരവും
  കൗമാരത്തെ നോക്കി നെടുവീർപ്പിടുന്ന യൗവ്വനവും
  യൗവനത്തെ നോക്കി കടമകൾ തീർക്കുന്ന പക്വതയും
  വർദ്ധിച്ചിടുന്ന ഓർമകളാൽ
  അയവിറക്കുന്നൊരു വാർദ്ധക്യവും
  തിരികെ നടക്കാത്തൊരു
  ഒറ്റവഴി പാതയാം ജീവിതവും !!!  ©pnair87

 • sreelakshmishaji 10w

  ആവശ്യമില്ലാത്തചിന്തകളെ ഓർത്തെടുത്ത്
  വിഷമിക്കുകയും,
  ആവശ്യമുള്ള കാര്യങ്ങളിൽ മറവിയുടെ
  ലോകംകീഴടക്കുന്നവരുമാണ്....
  ഓരോ മനുഷ്യരും.....
  ©sreelakshmishaji

 • pnair87 13w

  ഇടയ്ക്കൊക്കെ വന്നുപോകുന്ന ചില നിമിഷങ്ങൾ , മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ തോന്നിപോകും , എന്തോ ഇത് എനിക്കുള്ളതല്ലന്ന് ...
  അത് കഴിഞ്ഞു വരാൻ പോകുന്ന എന്തോ ഒന്നിലേക്ക് ഉറ്റുനോക്കുന്ന പോലെ ...
  അവയുടെയൊക്കെ ഭാഗം അല്ലാത്തത് പോലെ ...


  ©pnair87

 • pnair87 14w

  എല്ലാം ഒരോർമ്മയായി
  മാറുന്നതിൻ മുൻപ്‌
  ആത്മാവിൽ പകർത്തണം
  പൊയ്‌പ്പോയ കാലങ്ങൾ

  അണയാതെ ജ്വലിക്കണം
  എന്നുമീ മനസ്സിൽ
  കെടുത്താൻ ശ്രമിച്ചൊരായിരം കനലുകൾ

  ഇനി വരുമൊരു ജന്മത്തിലെങ്കിലും
  ഉള്ളിൽ ഉരുകാതെ
  ഒരു ഞൊടിയാകിലും ജീവിച്ചിടേണം

  മിഥ്യയാമൊരു ലോകത്തിൽ
  ഇന്ന് അർത്ഥത്തിനായി
  അർത്ഥമില്ലാതെ അലയുന്നിതു
  ജീവനുകൾ ഏറെയും

  തിരികെ വരാത്തൊരു
  യാത്രയ്ക്കായ് പരക്കം പായുന്നിതാ
  ഓരോ മനുഷ്യരും

  ശാന്തി അത് നേരുന്നു
  അവസാന യാത്രയ്ക്കായ്
  കൂട്ടത് വന്ന മറ്റു
  പല ജീവനും !!!  ©pnair87

 • pnair87 15w

  അലമുറയിട്ടു ഒരു ഭ്രാന്തിയായി
  നിലവിളിക്കാൻ ഇന്നെനിക്കുള്ളത്
  എന്റെ മനസ്സ് ആകുന്ന മുറി മാത്രം !
  അവിടെ ഞാൻ മാത്രം !
  കൂട്ടിനായി ഇരുട്ടുമാത്രം !


  ©pnair87

 • pnair87 15w

  ചിലതൊക്കെ അങ്ങനെയാണ് ...
  ഇതിലും മനോഹരമായതാണ്
  ഇനി വരാൻ പോകുന്നെന്ന് കരുതും
  എന്നിട്ട് ഇപ്പോഴുള്ള നിമിഷങ്ങളെ
  അത്ര കണ്ടങ്ങു ആസ്വദിക്കില്ല
  പിന്നെ തിരിഞ്ഞു നോക്കുമ്പാഴാണു
  കിട്ടിയതൊക്കെ അമൂല്യങ്ങളായിരുനെന്നു മനസിലാകുന്നത് ...
  സമയം അങ്ങനാണ്
  പുഴപോലെ ഒഴുകുന്ന ഒന്ന് !!!

  ©pnair87

 • pnair87 15w

  ചില വഴികൾ കാണുമ്പോൾ
  തോന്നാറുണ്ട് തിരിച്ചു വരാതെ അതിലൂടെ അങ്ങ് പോകണമെന്ന്...

  തിരികെ വിളിക്കാൻ നമ്മുക്ക്
  ഒരു പേരിലായിരുന്നെങ്കിൽ ,
  ആരാലും തിരിച്ചറിയപെടാതിരുന്നെങ്കിൽ ,
  അങ്ങനെ വെറുതെ
  ഒരു പഞ്ഞിക്കട്ട പോലെ പോകാമായിരുന്നു
  ഭാരങ്ങൾ ഒന്നും ഇല്ലാതെ ...

  സ്വന്തം പേര് തന്നെ ഒരു ഭാരം,
  താൻ ഈ ഭൂമിക്കെന്നപോൾ !!!  ©pnair87

 • pnair87 15w

  ഒരു നല്ല വാക്ക്
  ഒന്നും പ്രതീക്ഷിക്കാതെ ഉള്ള സഹായം
  നന്മ നിറഞ്ഞ ഒരു ചിരി
  അലിവോടെയുള്ള പെരുമാറ്റം
  ഇവയൊക്കെ ഒരു പക്ഷെ ലഭിക്കുക
  ഉറ്റവരിൽ നിന്നാകില്ല
  പകരം , ജീവിതത്തിൽ അപരിചിതമായി
  കണ്ടുമുട്ടുന്നവരിൽ നിന്നുമാകാം
  കൃതജ്ഞതയോടെ ഓർക്കുക അവരെ
  അവർ ശരിക്കും നമ്മുടെ ഉള്ളിൽ
  സന്തോഷം നിറച്ചവരാണ്
  ഉള്ളിൽ നിന്ന് വരുന്ന സന്തോഷം
  ഇന്നത്തെ കാലത്തിൽ കണ്ടെത്താൻ
  ഒത്തിരി പാടാണ് ...
  കനിവ് കാട്ടുന്നവരോട്
  കൃതാർത്ഥത സൂക്ഷിക്കുക ഏപ്പോഴും
  അത് നമ്മളെയും കനിവാർന്നവരാക്കും !!!


  ©pnair87

 • pnair87 16w

  വറ്റിവരണ്ട പുഴയും ഒരുനാൾ ഒഴുകിയിരുന്നു
  പൊഴിഞ്ഞ ഇലകളും ഒരുനാൾ
  തണലേകിയിരുന്നു
  ചിറകറ്റ പക്ഷിയും ഒരുനാൾ
  പറന്നുയർന്നിരുന്നു
  പൊളിഞ്ഞുവീഴാറായ വീടും ഒരുനാൾ
  അഭയമായിരുന്നു
  മണ്മറഞ്ഞ മനുഷ്യരും ഒരുനാൾ
  ഭൂമിയുടെ അവകാശികൾ ആയിരുന്നു
  തന്നിൽ നിന്നകന്നൊരാ ദേഹിയും
  ഒരുനാൾ ഈ ദേഹത്തിനു സ്വന്തമായിരുന്നു
  ഒന്നുമേ ശാശ്വതമല്ലയീ കാലചക്രത്തിൽ
  എന്നിട്ടും പ്രമാണവുമായി പ്രമാണി ചമഞ്ഞിടുന്നു പലമനുഷ്യരും !  ©pnair87

 • sreelakshmishaji 16w

  ജീവിതമൊരു പദയാത്രയാണ്..
  കണ്ണെത്താദൂരത്തെ അമുല്യനിധിയേതേടി
  ദീർഘമായൊരു പദയാത്ര....
  ©sreelakshmishaji

 • sreelakshmishaji 17w

  അനുരാഗമാർന്നിടും ഹിമതെന്നലിൻ
  ശാന്തമായി നിന്നീടുമീ ദിനം.
  ആലോലമായിടുംസംഗീതം മുഴങ്ങുന്നു
  നീയാകും ഭൂമിയിലെന്നും...
  അനശ്വരമാർന്നിടും താരുണ്യഭൂമിയിൽ
  അഴകാർന്നു നിൽപ്പൂ നിൻ സൗന്ദര്യം..
  അകലങ്ങളില്ലാതെ അതിരുകളില്ലാതെ
  അനഘമാം പ്രണയകാവ്യം
  മുഴങ്ങി നിന്നീടുമീ വേളയിൽ....
  നിന്നിലേക്കെത്തിടുവാൻ കൊതിച്ചുപോയിടുന്നു
  എൻമനം..
  നിന്നെ മറയ്ക്കുവാൻ വന്നുനിന്നീടുന്നു
  ഇരുണ്ടമേഘങ്ങൾ...
  നീയാകും വെൺനിലാവുണർത്തീടുമീ
  പ്രണയവേളയിൽ ഇരുണ്ടമേഘങ്ങൾ
  പ്രഭതൂകിടുന്നു...
  അറിയില്ല സഖീ നിയെനിക്കെത്രമേൽ
  പ്രിയംങ്കരി..
  ആർദ്രമായീടുമീ ഹിമകണം നിറഞ്ഞീടുമീ
  നിശതൻചാരേ നിൻ മാൻമിഴികൺകളിൽ
  ദർശിച്ചീടണം..
  കൊതിതീരുവോളം പ്രണയകാവ്യത്തിൻ
  സാരംഗികൾ മുഴങ്ങിടട്ടെ...
  പാരിജാതപൂവിൻ ഗന്ധംപ്രണയചന്ദ്രികയിൽ
  സുഗന്ധാമൃതമായിടട്ടെ....
  പാതിയുറങ്ങുമീ ഭൂമിതൻ ചാരേ നിന്നോടായ്
  ചേർന്നുനിന്നീടാം.....
  പുലരുവോളം എന്നിലേ നീയും
  നിന്നിലെ ഞാനുമായ് ആയിരം
  ആയിരം പ്രണയകാവ്യങ്ങൾ
  വാനോളംപാടിടാം...
  അകലങ്ങളിലും അടുത്തുനിന്നെന്നപോലെ
  നിനക്കായ്മാത്രം എൻസ്വപ്നങ്ങളും
  സ്നേഹങ്ങളും കൈമാറാം....

  #miraquil#malayalam#love
  #mirakeemalayalam

  Read More

  അറിയില്ല സഖീ നീ എനിക്കെത്രമേൽ
  പ്രിയംങ്കരിയെന്ന്.....
  ©sreelakshmishaji

 • pnair87 18w

  ഓർമ്മകൾ കാടാണ്
  എത്രയൊക്കെ സുന്ദരമാണ് കാടെങ്കിലും
  ഭയപ്പെടുത്തുന്ന നരിയും പുലിയും
  ഉറക്കം കെടുത്തുന്ന ശബ്ദങ്ങളും കാഴ്ചകളും നിരവധി
  ശാന്തമായി ഒഴുകുന്ന പുഴയും
  കരകവിഞ്ഞൊഴുകും
  അവ നീർതുള്ളിയായ്
  കണ്ണുകൾതൻ കോണിൽ
  ചിലപോയെങ്കിലും വന്നുപോകാറുണ്ട്
  അശാന്തിയുടെ തീരത്തു
  ശാന്തമായി ഉറങ്ങാൻ ഒരു ഇടം തേടുന്നപോലെ ...


  ©pnair87

 • sreelakshmishaji 20w

  മരണമൊരു ജിന്നിനേപോലെയാണ്
  ജീവിതത്തെ ഒത്തിരിസ്നേഹിക്കുന്നവരെയും
  അസ്വദിക്കുന്നവരെയും നേടിയെടുക്കുന്ന
  ജിന്ന്...
  ©sreelakshmishaji

 • sreelakshmishaji 24w

  കാറ്റ്കരയോടായ് മന്ത്രിച്ചീടുന്നു...
  പ്രാണൻപോകുംവരെ നിൻചാരേ
  വന്നീടാനെന്നും വിധിതുണച്ചീടട്ടെ..
  നിന്നിൽപടർന്നുനിൻസ്നേഹമെന്നും
  എൻ്റേതായ്മാത്രംനിറഞ്ഞീടട്ടെ...
  ഓരോ മഞ്ഞിലും,മഴയിലും വേനലിലുംമെല്ലാം..
  നിനയ്ക്കുതുണയായ് നിന്നീടേണമെന്നും നിൻചാരേ...
  കാലങ്ങളെത്രയോ കൊഴിഞ്ഞുപോകിലും
  ദിനങ്ങളുംദിനാന്തരങ്ങളും മായുകിലും
  നീ വിളിക്കുമാനേരം നിന്നിലേക്കായ്
  വന്നുനിന്നീടണം..
  നിൻ്റേതു മാത്രമായ്എന്നുമെന്നും....
  പ്രാണൻപോകുംവരെ ഒന്നായ് നിന്നിടേണം....
  ©sreelakshmishaji

 • sreelakshmishaji 25w

  സൗഹൃദം

  കൂടെ തണലായ്...
  കൂടെപിറപ്പിനേക്കാൾ സ്നേഹമായ്
  ദുഃഖങ്ങളിൽ സന്തോഷമായും...
  സന്തോഷത്തിൻ ഒരുമയോടും
  നിന്നീടുന്നു.
  ചേർത്തുപിടിക്കുംന്തോറും സ്നേഹവും
  കരുതലും നിറഞ്ഞീടുന്ന അപൂർവ്വബന്ധം
  ഈ സ്നേഹപാലാഴിൽ ആത്ഭുതമാർന്ന
  പ്രണയകാവ്യംപോലും തോറ്റിടുന്നു..
  പരിശുദ്ധമാർന്ന സ്നേഹമേ
  ഒരിക്കലും വേർപിരിയാതെ നിന്നീടണം
  ഹൃത്തിനുള്ളിൽ...
  ©sreelakshmishaji

 • sreelakshmishaji 25w

  അകലങ്ങളിലേയ്ക്ക് പോയ്മറഞ്ഞീടാതെ...
  ഒന്നിച്ചുനിന്നീടാം...
  കൊതിതീരുവോളം സ്നേഹങ്ങൾകൈമാറാം..
  നീ എൻ്റേതായും ഞാൻ നിൻ്റെതായും
  എന്നുമെന്നും കൂടെനിന്നീടാം...
  ഒരിക്കലും വേർപിരിയാതേ....
  ©sreelakshmishaji