#sahithyam

9 posts
 • rahoof 20w

  ഹൃദയം കല്ലാക്കി വീണ്ടും ഞാൻ കവിത എഴുതുന്നു...
  നിന്നിലേക്ക് എത്താനുള്ള ദൂരവും ദിനവും വിദൂരം...
  സന്ധ്യയിൽ കല്ലായി അസ്തമിച്ച ഹൃദയത്തെ പുലർച്ചകൾ നിൻ ഓർമകളാൽ തഴുകി ഉണർത്തുന്നു...
  മരുഭൂമിയിലും ഞാൻ യാത്ര തുടരുന്നു...
  കാലം തളർത്തിയ സ്ത്രീഹൃദയം പേറി നിൽക്കും- സൂര്യകാന്തിപുഷ്പ്പമേ നിന്നിലേക്കണയാൻ പ്രകാശവർഷങ്ങൾക്കപ്പുറം നിൽക്കുന്നു ഒരു നക്ഷത്ര ഹൃദയൻ.


  ©റൗഫ്

 • pen_bleeds73 103w

  కలల కవనం
  అదొక కావ్యం
  కవుల ప్రసవం
  కన్నీటికి నిలయం

  @అనైతికం_అనూహ్యంగా

 • daivas 153w

  ഒന്നിൽ നിന്ന്

  ആ എന്നെഴുതിത്തുടങ്ങിയ പലകയിൽ
  വട്ടം വരച്ചുഞാൻ തുടക്കമിട്ടു.
  കുത്തിവരച്ചു കുറുകെവരച്ചു
  ഒന്നൊന്നായി അക്ഷരം മുറിച്ചുവെച്ചു.
  വാക്കുകളായ് ശേഷം വരമൊഴിയായ് പിന്നെ
  വരികളായ് എത്തി ഒന്ന്ചേർന്നു.
  കഥകളുമായി കവിതയുമായി
  കഥനത്തിൻ കഥപറയും സംഗീതമായ്.
  നിലയില്ലാതൊഴുകിയ ജീവിതത്തിൽ
  അർഥങ്ങൾ തേടും കടംകഥയായ്.
  പലപുറം എഴുതി തഴമ്പിച്ച പലകയിൽ
  വീണ്ടും ഒരു വട്ടം വരച്ചുനോക്കി.
  എവിടെയെന്നറിയാതെ എന്തെന്നറിയാതെ
  എങ്ങോട്ടെന്നറിയാതെ ചെന്നുനിൽക്കേ.
  വീണ്ടും എഴുതുവാൻ വട്ടം വരക്കുവാൻ
  മായ്ക്കണം കറയാർന്ന പലകപ്പുറം.
  ഈക്കറ മായ്ക്കുവാൻ വീണ്ടുമൊന്നെഴുതുവാൻ
  മഷിത്തണ്ട് തേടി ഞാൻ അലയുകയായ്.
  ©daivas

 • ashish_sunny 162w

  സമൂഹം

  മതമെന്ന രണ്ടുവാക്കാൽ ഭിന്നിച്ചവർ മാനവനെ
  നിന്റെ നാഡിഞരമ്പുകളെ വർഗീയതയുടെ
  കൂർത്ത കല്ലുകൾകൊണ്ട് കുത്തി വ്രണപ്പെടുത്തും

  ആയിരം നന്മചെയ്താൽ കാണാതെനടിക്കായൽ
  തിന്മയെ മാത്രം ഉദ്‌ഘോഷിക്കയാൽ
  മാറാത്തതിനെയും മാറിയതിനെയും വെറുതെവിടും
  മാറുന്നതിനെ അവർ വേട്ടയാടും

  മേൽജാതി കീഴ്ജാതി വേർതിരിച്ച്
  വിധിയെഴുതുന്ന കപടസമൂഹമേ
  നീ മറക്കുന്നു ഗുരുവിന്റെ
  ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ഉദ്ധരണി

  -ആശിഷ്
  ©ashish_sunny

 • saramariam 163w

  Be a good listener rather than a good speaker. A good speaker can tells from his/her own emotions and experience, but a good listener runs deep into the sentiments of others and can influence many others also motivates themselves.
  ©saramariam

 • pen_bleeds73 163w

  గెలుపు సాహిత్యం

  పరుగులు తీసే నదికి లేనిది అలుపు.
  ప్రాణం మీద తీపిలేనివారికి లేనిది అలుపు..
  పొలాల్లో ఉరకలువేసే కాడెద్దులకు లేనిది అలుపు...
  పిల్లకారులా ఉరకలువేసే ఆనాటితాతయ్యకి లేనిది అలుపు....
  అటువంటి అలుపులేని వారిని వరిస్తుంది గెలుపు!
  ©anuchowdary

 • saramariam 187w

  കാത്തിരുന്ന്........ ഏതാണ്ട് ഒരു യുഗം തപസിരുന്ന പോലെ ........ജീവിതത്തിൽ വന്നു ചേർന്ന വെളിച്ചം ആയിരുന്നു അവൻ..... മറ്റാരെക്കാളും എന്നോട് അടുപ്പിച്ച് നിർത്തി ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവച്ച ഒരു വ്യക്തി... വേദനയിൽ അവൻ്റെ വാക്കുകൾ വറ്റിയ അരുവിയിലെത്തുന്ന പുതു ഉറവയുടെ കുളിരേകി.... സന്തോഷത്തിലോ അത് അതിമധുരം പകർന്നു.... ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം എന്നതിനേക്കാൾ യോജിക്കുന്ന വേറെ വാക്കുകൾ പറയാൻ
  കഴിയില്ല.... പരസ്പരം പറയാതെ തന്നെ കാര്യങ്ങൾ ഒരു നോക്കിലൂടെയും നിശബ്ദതയിലൂടെയും വായിച്ചെടുക്കാനും മനസിലാക്കാനും ഇവനോളം കഴിയുന്ന വ്യക്തി ഇനി എൻ്റെ ജീവിതത്തിൽ അദൃശ്യം...പക്വതയാർന്ന ദീർഘവീക്ഷണത്തിൽ അറിയാം ഒരിക്കലും അവൻ എൻ്റെ ജീവിതാന്ത്യം വരെ അരികിലില്ലെന്ന് ..... സമയം പോകുന്തോറും ഞാനും അവനും തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു........... എന്നാലോ ഈ കാലത്തിൻ്റെ കളി ഞങ്ങളെ അകലാൻ നിർബന്ധിതരാക്കുന്നു... ഒരാണും പെണ്ണും തമ്മിലുള്ള മാംസ ബന്ധത്തിൽ എന്താണ് ലഭിക്കുന്നത്,അത് നൈമഷികമായ സുഖം മാത്രം..., മറിച്ച് ഈ പരിപാവനമായ സുഹൃത്ബന്ധങ്ങളിൽ നിന്നും ലഭിക്കുന്നതോ ആന്തരികമായ ആത്മാവിനുള്ള സുഖം.
  സമൂഹവും കാലവും ഞങ്ങളോട് ഇക്കാര്യത്തിൽ ചെയ്യുന്നതിന് ക്രൂരത എന്നല്ലാതെ ഒന്നും വിളിക്കാൻ കഴിയില്ല. കാരണം ഈ സംസ്കാരത്തിൽ ഒരു പെണ്ണും ആണും തമ്മിൽ സുഹൃത്തുക്കളായിരിക്കാൻ കഴിയില്ലത്രേ....
  ©saramariam

 • daivas 196w

  വെള്ളപ്പൊക്കം

  മഴത്തുള്ളി പൊഴിയും തോട്ടിൻ വരമ്പത്തു
  നിന്നെയും കാത്ത് ഞാൻ നിന്നിരുന്നു
  തണുവായി പെയ്യുന്ന നിമിഷങ്ങൾ ഒക്കെയും
  എന്നോർമ്മക്കായി ഞാൻ മാറ്റി വെച്ചു
  സ്കൂളിൽ പോവാതെ നിന്നുള്ളിലൂടെ ഞാൻ
  തനിയെ നിൻ സ്പർശം ആസ്വദിച്ചു

  വർഷങ്ങൾ താണ്ടുമ്പോൾ ഇന്നു നീ കാട്ടുന്ന
  അക്രമം എന്നെ അലട്ടിടുന്നു
  നീ ഇന്നു കാട്ടിയ വിരുതിനാൽ എൻ തോഴർ
  നിന്നെ ശപിക്കുന്ന സ്ഥിതിവിശേഷം
  നാശം വിതറി കറുപ്പായ വെള്ളത്തിൽ
  കലർന്നത് കണ്ണീരും സ്വപ്‌നങ്ങളും

  കേൾക്കുക നീയായ്‌ വരുത്തിയ ശാപങ്ങൾ
  വിട്ടുമാറാത്തൊരാ വ്യാധികളും
  ജീവൻ നിലച്ചൊരാ പിഞ്ചു കുഞ്ഞുങ്ങൾ തൻ
  ചേതനയറ്റ ശവശരീരം
  സ്വന്തമായി കരുതിയതെല്ലാം കവർന്നു നീ
  ചെളിവെള്ളമായി സ്വയം മാറിയല്ലോ.
  ©daivas

 • daivas 198w

  ഒരു കഥ

  ഇനിയൊരുകഥയാണതിലോരുപൊരുളുണ്ട-
  രുളിയപോലന്നാഒരുരാവിലക്ഷണമൊത്തോ-
  രരയന്നത്തിനുനാടുമുഴുക്കെക്കല്യാണത്തിന്
  അടിമുടിയാകെപ്പരതുന്നേരമാകെയലച്ചോരാ-
  ട്ടിൻകുട്ടി പലവഴിയോടിവിരണ്ടിട്ടൊരുവരിവാർ-
  ത്തയുമായിട്ടവിടേക്കെത്തി കരിവണ്ടുകളുടെ
  കലപിലയിൽനിന്നോർമചികഞ്ഞിട്ടായൊന്നൊ-
  ടുവിലേശമറപ്പോടറിവതുകാറി കറുകറുനിറമു-
  ള്ളാവൊരുകാക്കക്കാട്ടവനൊപ്പം പോയോരര-
  യന്നത്തിനുകെട്ടാനെന്തിനുവെറുതേതേടിനടപ്പൂ-
  യെന്നതുകേട്ടിട്ടപ്പോൾഞെട്ടിയഞെട്ടലതൊന്നി-
  ൽ വിങ്ങിപ്പൊട്ടിയോരച്ചനുപറയാമന്തിമയാത്ര.
  ©daivas