ചേട്ടച്ഛൻ
അതെന്താ മോളെ ഞാൻ നിന്റെ എഴുത്ത് സ്റ്റോറി ഇട്ടിട്ടു നീയെന്നെ മെൻഷൻ ചെയ്തു സ്റ്റോറി ഇടാത്തെ? ബാക്കിയെല്ലാവരുടെയും ഇടുന്നുണ്ടല്ലോ, ഞാൻ നിന്റെ ചേട്ടനല്ലേ?
ചേട്ടായി... ഒരു കാര്യം മറന്നോ?,ചേട്ടായി എന്റെ ചേട്ടൻ മാത്രമല്ല,എന്റെ ചേട്ടച്ഛനും കൂടിയല്ലേ, അതായത് എനിക്ക് ജന്മം തരാതെ തന്നെ എന്നെ സ്നേഹിക്കുന്ന എന്റെ അച്ഛൻ.
ആ അച്ഛനോടുള്ള നന്ദിയും സ്നേഹവും എനിക്കൊരു thank u ൽ ഒതുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?.അതാണ് ചേട്ടായി ഞാൻ അങ്ങനെ മെൻഷൻ ചെയ്യാത്തെ?
©praasa_premi
-
johnettan 24w
-
johnettan 26w
ആദ്യകാഴ്ച പോലും അരികെയെത്താതെ അകന്നിരിക്കെ ആദ്യചുംബനത്തിന്റെ ചൂട് കൂടി അന്ത്യചുംബനത്തിന്റെ തണുപ്പിൽ ഉറഞ്ഞില്ലാതാകുമോ എന്ന ഭയമാണെനിക്ക്
©praasa_premi -
johnettan 26w
ജാലവിദ്യ തീർത്തിടുന്ന ജാലജാലകങ്ങളിൽ
ജാലമെന്നതോർത്തിടാതെ ജീവിതം കൊരുക്കയായ്
©praasa_premi -
കുട്ടിയാണന്നു ഞാൻ പൊട്ടികരഞ്ഞതോ കുട്ടിത്തമൊടെന്റെ കുറ്റം മറയ്ക്കുവാൻ
കുട്ടിയല്ലിന്നു ഞാൻ പൊട്ടികരയ്വതോ
കുട്ടിയാമെന്നെ തിരിച്ചു നേടീടുവാൻ
©praasa_premi -
johnettan 27w
അത് വരെയും ഞാൻ അവളെ ഇഷ്ടപ്പെടുകയായിരുന്നു. വെറുതേ... ഒരു ബന്ധവും സങ്കൽപ്പിക്കാതെ.
ഒരിക്കൽ അവൾ എന്റെ ആരെങ്കിലുമൊക്കെ ആകണമെന്ന് ഉള്ള് മന്ത്രിച്ചപ്പോൾ ഞാൻ അവളോടാരാഞ്ഞു.
എനിക്ക് നിന്നോടുള്ള ഇഷ്ടത്തിൽ ഞാൻ ഒരു 'ബന്ധം' കൂട്ടിച്ചേർത്തോട്ടെ?
പക്ഷെ അവൾ പറഞ്ഞു :
വേണ്ട, നീ എന്നെ സ്നേഹിച്ചോളൂ, വെറുതേ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്തോളൂ ;എന്നാൽ ബന്ധങ്ങൾ അതിനോട് കൂട്ടി കെട്ടരുത്. കാരണം അഴിച്ചു മാറ്റേണ്ടി വരുമ്പോൾ അവയൊരു കടുംകെട്ടായാൽ അതെനിക്കും ഒരു ബന്ധനമായേക്കാം.
©praasa_premi -
johnettan 27w
വെറുമൊരു സൗഹൃദം മാത്രമായിരുന്നില്ല അവളെനിക്ക്. അതിനുമപ്പുറം... പ്രണയമാണോ?, അല്ല പിന്നെ എന്തായിരുന്നിരിക്കാം സഹോദരി ആയിരുന്നോ?, സഹോദരി എന്നതിലൊതുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, അതിനുമപ്പുറം... അതിനുമപ്പുറം എന്താണ്?, അത്രയും ആഴമുള്ളതെന്താണ്? മകളെപ്പോലെ ആയിരുന്നോ?. പോലെയല്ല ആയിരുന്നു... മകൾ തന്നെയായിരുന്നു. ജന്മം കൊടുക്കാതെ തന്നെ കർമം കൊണ്ടെന്റെ മകളായവൾ... ഇന്ന് ജന്മഫലമായ ബന്ധങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ മകളുടെ കർമം നിറവേറ്റാനാവാതെ നീറിപുകയുന്നുണ്ടാകും അവൾ...നെഞ്ചിന്റെ നേരിപോടിൽ എരിയുന്ന കനലിൽ...
©praasa_premi -
johnettan 27w
പറയാതെയറിയുന്നതിനിയെന്നു പ്രണയിനി പ്രണയം തുടിക്കുന്നോരെന്റെയുള്ളം
©praasa_premi -
ഒരുനാളിവിടം ശബ്ദമയാനമായിരുന്നു
എന്നാലിപ്പോൾ മൂകമരുഭൂമി പോലെ വറ്റിവരണ്ടിരിക്കുന്നു
ഇനിയെന്നാണിവിടം കുളിരണിയുക
ഇനിയെന്നാണിവിടം തളിരണിയുക
ഇനിയെന്നാണിവിടം ഇതളണിയുകയും ചിരി പൊഴിയുകയും ചെയ്യുക?
കാത്തിരിക്കുന്നു അവൾ വരും വരെയും
©praasa_premi -
പോകുന്നെനിക്കായി പാതി പങ്കിട്ടു കൊണ്ടെന്നെ തനിച്ചാക്കി ദൂരെ
പോകയില്ലെന്നേറെ ചൊല്ലിയന്നെങ്കിലും പോകുന്നു ഏറെ ദൂരേക്കായ്
തിരികെ മടങ്ങുവാൻ തോന്നുമോയെന്നെനിക്കറിവതില്ലെന്നോർത്തിടുമ്പോൾ
പിരിയാതിരുന്നെങ്കിലത് മതിയായിരുന്നെന്നു ഞാൻ ആശിച്ചിടുന്നു.
തിരികെ വരാനായ് കൊതിക്കേണ്ടതില്ലവൾ പിരിയുന്നതകലേയ്ക്ക് പോകാൻ
തിരികെ വിളിക്കുവാൻ അവകാശമില്ലവൾക്കിന്നു ഞാൻ അന്യനെ പോലായ്
©praasa_premi -
johnettan 28w
മുഖവും നനഞ്ഞ്
സുഖവും മറന്ന്
മിഴിയും നിറഞ്ഞ്
ചിരി തൂകാം
©praasa_premi
-
aleenabenny 36w
കേട്ടിരിക്കാനും കൂട്ടിരിക്കാനും ആളുകൾ ഇല്ലാതാവുന്ന ഒരു ലോകത്തിൽ ഇന്നത്തെ ദിവസത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കണം.കാരണം നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കു പ്രകാരം നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതൽ ജീവൻ സ്വയം ഇല്ലാതെ ആകുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ നമ്മുടെ നാട്ടിൽ ആണ്.
©aleenabenny -
അച്ഛൻ മരിച്ചതിന്റെ
ആണ്ട് തികയും മുൻപ്
അമ്മയും മരിച്ചതിന്റെ
വിഷമത്തിലായിരിക്കണം
മക്കളൊക്കെ സ്വത്ത് തർക്കത്തിലേർപ്പെട്ടത്
©maanikk -
reefersoul 36w
നിനക്ക് എന്നോട് പ്രണയമോ
അതോ കാമമോ??
പ്രണയം എന്ന് മറുപടി പറഞ്ഞവൻ
അവളെ ചുറ്റിവരഞ്ഞ് കാമം കത്തുന്ന കണ്ണുകളുമായി ചുംബിച്ചു..
പ്രണയം നിറഞ്ഞ മറ്റു രണ്ടു കണ്ണുകളോ,
സന്തോഷത്താൽ നിറഞ്ഞ് ഒഴുകി...
©anciya -
"Answering a question is proving your memory, but questioning an answer is proving your learning...."
©oru_btech_braanthan -
:നീ ചിരിച്ചിട്ടുണ്ടോ?
:ഒരു പാട് വട്ടം
:നീ കരഞ്ഞിട്ടുണ്ടോ?
:ചിരിച്ചതിനേക്കാൾ കൂടുതൽ
:സ്നേഹിച്ചിട്ടുണ്ടോ?
:പ്രീയപ്പെട്ടവരാണെന്ന് തോന്നിയപ്പോൾ
:വെറുത്തിട്ടുണ്ടോ?
:വളരെ ചുരുക്കം ചിലരെ
:ഉപേക്ഷിച്ചിട്ടുണ്ടോ ?
:വിരളം
:വലിച്ചെറിയപ്പെട്ടിട്ടുണ്ടോ?
:ആവശ്യം കഴിഞ്ഞപ്പോൾ കപടമായ ചില സൗഹൃദങ്ങൾ
:ഇനി പറ നീ ജീവിച്ചിട്ടുണ്ടോ?
:ഉണ്ടല്ലേ?!!!!!!!!!!!!
©ajuuzzz -
nithyaji 122w
ഈശോയേ... സ്നേഹത്തിനു മുറിവുണക്കാൻ സാധിക്കുമോ?
"എന്താണിത്ര സംശയം. തീർച്ചയായും സാധിക്കും".
അപ്പോൾ സ്നേഹിക്കുന്നവൻ മുറിയപ്പെടുന്നതോ?
"മുറിവേറ്റ കരംകൊണ്ട് ഞാൻ നിന്നെ സ്പർശിക്കുമ്പോൾ നിന്റെ മുറിവുകൾ സുഖപ്പെടുന്നില്ലേ?"
ഉവ്വ്.
"സ്വയം മുറിയപ്പെട്ടുകൊണ്ട് അപരന്റെ മുറിവുണക്കുന്നതാണ് സ്നേഹം".
©nithyaji -
പ്രേമം ആന്നോടാ ചെറുക്കാ?
ഏയ്യ്.. ടീച്ചർ ഇക്കണ്ട സിനിമയെല്ലാം കണ്ടെച്ച് എന്റടുക്കെ ഇങ്ങനൊന്നും വന്ന് ചോയ്ച്ചേക്കല്ല്.
ഒന്നൂല്ലേലും എന്റെ ചേച്ചിടെ പ്രായവല്ലിയോ..
ഞാൻ ചുമ്മാ ഒന്ന് ചൊറിഞ്ഞതല്ലേടാ. നീ അതു വിട്ടേര്.ആട്ടെ പരീക്ഷയ്ക്കു വെല്ലോം പഠിച്ചാരുന്നോ? അധികം സമയൊന്നും ഇനി ഇല്ലാ കേട്ടോ..
ക്ലാസ്സ് ഒക്കെ അടുത്താഴ്ച തീരും.പിന്നെ നിന്നെയൊക്കെ കണ്ടാൽ ഭാഗ്യം.
ആഹ്.. പഠിക്കും ടീച്ചറെ.. നല്ല മാർക്കൊക്കെ ആയ്ട്ട് ഞാൻ വിളിക്കും. കണ്ടില്ലെങ്കിലും തിരഞ്ഞു വരും.. അല്ലാണ്ടിപ്പോ വേറെ എന്നാ ഒള്ളെ ജയ്ച്ചേച്ചു...
എന്നാ.. ഞാൻ പോയേക്കുവാ അപ്പോ നാളെ കാണാ...
/_അവന്റെ ഉള്ളിലൊരു പൊള്ളലനുഭവപ്പെട്ടു..
മുഖത്തു അനേകായിരം ചുളിവുകൾ..
മുറിഞ്ഞു പോവാൻ തിക്കിതിരക്കി നിക്കുന്ന വാക്കുകൾ.അങ്ങനെ പലതും_/
അവനെനിക്കൊരു പ്ലസ്ടുക്കാരൻ മാത്രമല്ല. വൈകാരികമായി എന്റെ മനസ്സ് ബന്ധം സ്ഥാപിച്ച ഒരു സുഹൃത്ത് കൂടിയാണ്.എനിക്കവനെ അന്ന് ചേർത്തു നിർത്തി ഒന്ന് കെട്ടിപിടിക്കാനും കവിളത്തു ഒരു ഉമ്മ കൊടുക്കാനും ആഗ്രഹം ഉണ്ടായിരുന്നു. അവനും അതുണ്ടായിരുന്നിരിക്കണം.
ഒരു നാടിനെ പേടിച്ചു, അന്ധമായ സംസ്കാരത്തെ താലോലിച്ചു എത്രയെത്ര മനോഹരമായ വികാരങ്ങളാണ് പൂർണത വരാതെ നശിച്ചു പോവുന്നത്.
-ഇസ ടീച്ചർ
©books_rain_and_coffee -
നൽകിയത് അത്രയും തിരിച്ച് വേണമെന്ന്
ഞാൻ ഒരിക്കലും വാശി പിടിക്കില്ല!
എന്താന്നു അറിയുമോ?
ഒന്നും ഞാൻ കടമായി ആയിരുന്നില്ല
നൽകിയത്
എന്റെ സ്നേഹവും....
©music_of_a_little_soul -
#അവസാനത്തെ യാത്രക്കാരൻ.
നിറയെ ആളുകൾ കയറിയിറങ്ങുന്ന ബസിന്റെ ഡ്രൈവറിന്റെ കണ്ണുകളിലൂടെയാണ് കഥ നീങ്ങുന്നത്.
ഓരോ സ്റ്റോപ്പുകളിലായി ഓരോരുത്തർ ഇറങ്ങിപോകുന്നുണ്ട്. ചിലർ അയാളോട് യാത്ര പറയുന്നുണ്ട്. ചിലർ ചെവിയിൽ ഇയർഫോണ് തിരുകി...ആരെയും നോക്കാതെ ഇറങ്ങി പോകുന്നു. ടിക്കറ്റ് എടുത്തവരും ടിക്കറ്റ് എടുക്കാത്തവരും പോലീസും കള്ളനും എല്ലാവരും കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
അവസാനത്തെയാളും കണ്ടക്ടറും ഇറങ്ങി പോകുന്ന മാത്രയിൽ അയാൾ അനുഭവിക്കുന്ന ഒരു ഒറ്റപ്പെടൽ ഉണ്ട്..
ആരും ഡ്രൈവറെ ഓർക്കണമെന്നില്ല
യാത്രക്കൊടുവിൽ .മറന്ന് വെച്ച ഒരാളുടെ അരിസഞ്ചി സീറ്റിൽ ഇരുപ്പുണ്ട്. നാളെ ഒരാൾ തന്നെ തേടി വരുമെന്ന പ്രതീക്ഷയിൽ അയാൾ...അതെടുത്തു സൂക്ഷിച്ചു വെക്കുന്നു.
മറ്റൊരാളുടെ ഓർമ്മയിൽ നിലനിൽക്കാൻ ഒരു അവസരം ലഭിച്ച ആ കുഞ്ഞു പ്രതീക്ഷയിൽ ആണ് അയാളുടെ ഇനിയുള്ള യാത്രകൾ
©kunjachan_ezhuthukal -
Miraquill എന്ന റൈറ്റിംഗ് ആപ്പിൽ 2017 ൽ പോസ്റ്റ് ചെയ്ത രണ്ടു ഇംഗ്ലീഷ് കവിതകൾ കൃപ കെ യേശുദാസൻ എന്നയാൾ എന്റെ അറിവോ സമ്മതമോ ഇല്ലാതെ "Intoxication" എന്ന പുസ്തകത്തിൽ സ്വന്തം പേരിൽ ഈയിടെ പ്രസിദ്ധികരിച്ചിരിക്കുന്നു. Plagarism പരിശോധിക്കാതെ ആണ് Writer's Pocket അവരുടെ anthology യിൽ എന്റെ കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധികരിച്ചു വിപണിയിൽ ഇറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട് എന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടു ഈ വ്യക്തി അർഹത ഇല്ലാത്ത അഭിനന്ദനങ്ങൾക്ക് യാതൊരു ഉളുപ്പും ഇല്ലാതെ നന്ദി പറഞ്ഞു ആനന്ദം കണ്ടെത്തി.
എഴുതി തെളിയാൻ വേണ്ടിയുള്ള ഇടങ്ങളാണ് writing ആപ്പുകൾ, എഴുത്തുകൾ അപഹരിക്കാൻ ഉള്ള സംവിധാനങ്ങൾ അല്ല. ഇതു മനസ്സിലാക്കുന്ന, എഴുത്തിൽ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ഇവിടെ ഉണ്ട്. അതു കൊണ്ട് മനസ്സാക്ഷിക്കു നിരക്കാത്ത ഇത്തരത്തിലുള്ള പ്രവണതകൾ ചെയ്യുന്നവരോട് വെറുപ്പ്. തെറ്റ് കണ്ടെത്താതെ പണം കൊടുത്താൽ ആരെയും ആനയാക്കാം എന്ന ലാഭ കച്ചവടവുമായി ഇരിക്കുന്ന പ്രസാദക കൂട്ടത്തോട് പുച്ഛം.
പേരിനൊരു പെരുമ നേടാൻ കാണിക്കുന്ന ഇത്തരം ചെയ്തികളിലൂടെ വായനക്കാരെ കബളിപ്പിക്കുന്നു. എഴുതിയവനെ ചതിക്കുന്നു. എഴുത്തിനെ തന്നെ ചതിക്കുന്നു.
ലിന്റ പാപ്പച്ചൻ
