joppans_murmuring_

നമ്മളിടങ്ങൾ ❤ ജോപ്പൻ

Grid View
List View
Reposts
 • joppans_murmuring_ 5h

  പൂവാകകൾ പൂക്കുന്ന ചോട്ടിൽ ഇരിക്കുകയാണ്. വസന്തം വിട്ട്മാറുന്നതെ ഉള്ളൂ. ഓർമ്മകളുടെ ഭാരം പേറുന്ന ഒരു പൂവിനെ ഞാൻ കാതോട് ചേർത്തു പിടിച്ചു. കൂട്ടിന്റെ കഥയാണ് ഏറെയും പറഞ്ഞത്.വേരിൽ പടരുന്ന നീരിന്റെയും, കാറ്റ് ചേർത്തുപിടിച്ചത്തിന്റെയും ഓക്കേ കഥകൾ. പെയ്യുവാൻ കൊതിച്ച മഴ കവിളിൽ വെച്ച് തുടച്ചു നീക്കി. രാവേറെയൊന്നും വേണ്ടിയിരുന്നില്ല അയാൾക് കഥകൾ പറയുവാൻ. ഓർമ്മകളുടെ കുന്നിൻമുകളിൽ ജീവിക്കുന്ന അയാൾ ഇടയ്ക്കെപ്പോഴോ താഴ്‌വാരങ്ങളിൽ കാതുകൾ തേടിയിരുന്നുള്ളൂ.ചുറ്റുമുള്ളവർ കൂട്ടിന്റെ വിരുന്നു മേശയിൽ ഒപ്പം ആഹരിക്കുമ്പോൾ.പണ്ട് സമൃദ്ധമായിരുന്ന വിരുന്ന് മേശകൾ അയാൾ ഓർക്കാതിരുന്നില്ല.ഏതോ പുണ്യ അനുഷ്ഠാനം പോലെ ആ വാകപൂക്കളെ തിരികെ വേരോട് ചേർത്തുവെച്ച് വെച്ച്. അവ മണ്ണോട് ചേരുകയും,വേരുകളിൽ പടരുകയും തന്റെയും കഥകൾ ആരോടോ പറയും എന്നുള്ള കിനാവിൽ.

  ©joppans_murmuring_

 • joppans_murmuring_ 6w

  കാണാൻ ബാക്കി വെച്ച കുറെ ഏറെ സ്വപ്നങ്ങൾ ഒന്ന് മിഴി ചിമ്മിയപ്പോൾ മാഞ്ഞു പോയിരിക്കുന്നു. മിഴികൾ വീണ്ടും അണച്ചു രാവിന്റെ മടിയിൽ തല വെച്ചു കിടന്നപ്പോൾ അകന്ന് പോയ കിനാക്കൾ മിഴിനീരിൽ പടിയിറങ്ങിപോയി. പുതിയ കിനാക്കക്കായി ഞാൻ എന്റെ മിഴി ജാലകങ്ങൾ തുറന്നിടുകയാണ്.

  ©joppans_murmuring_

 • joppans_murmuring_ 6w

  എന്റെ യാത്രകൾ അപൂർണ്ണങ്ങൾ ആണ്.മടങ്ങിചെല്ലുവാൻ ഇടങ്ങളോ, പ്രതീക്ഷിക്ഷയോടെ വഴികണ്ണുമായി ആരും കാത്തിരിക്കുന്നില്ല. പറയാൻ ബാക്കി വെച്ച കഥകളും ഇല്ല.പണ്ടെങ്ങോ ഒഴുകിയ പുഴയുടെ ഓർമ്മക്കൾ വറ്റിവരണ്ട് മേൽക്കുറയ്ക്ക് താഴെ മയങ്ങുന്നു. യാത്രകളെ എനിക്ക് ഒഴിവാക്കുവാൻ ആവുന്നില്ല. അനുഷ്ഠാനം പോലെ കണ്ണിൽ നീർതുള്ളികൾ ഉറഞ്ഞ്കൂടുന്നു. ചില യാത്രകൾ വല്ലാത്ത ഇഷ്ടം തോന്നുന്നു. പക്ഷെ തിരഞ്ഞെടുപ്പുകളുടെ നാല്കവലയിൽ യാത്ര തിരിഞ്ഞ് പോകുകയാണ്.എന്നിരുന്നാലും നിന്റെ നക്ഷത്രങ്ങൾ എന്നെ വഴിനടത്തുണ്ട്.പ്രകാശമായി മിന്നാമിന്നിക്കൾ കൂടെ കൂടാറുണ്ട്. യാത്ര തുടരേണ്ട കേളിയാണ്
  ©joppans_murmuring_

 • joppans_murmuring_ 8w

  മഴ പോലും പെയ്യുവാൻ മറന്ന ഒരു മഴക്കാലത്തു. ഉറവവറ്റി പോയ ഒരു ഹൃദയം ഉണ്ടായി. അവസാന കണിക പോലും വറ്റിപോയി വിണ്ടുകീറിയ കണ്ണുകൾ ഉണ്ടായി.പെയ്യുവാൻ കൊതിച്ച കൺപോളകൾ, കവിളിൽ പണ്ടെങ്ങോ ഒഴുകിയ പുഴയുടെ ചാൽ വറ്റിവരണ്ടപോലെ കണ്ണീർച്ചാൽ ഉണങ്ങി ചേർന്നു . നിന്റെ വസന്തം തൊട്ട കരങ്ങൾ ശരത്കാലം വന്നു പോയ മരങ്ങൾ പോലെയായി.ഇത് ശോകഗാനമല്ല, ആയിരുന്നുങ്കിൽ മഴകാലത്തെ വരവേൽക്കാൻ കാത്തിരിക്കുമായിരുന്നില്ലല്ലോ. "
  ©joppans_murmuring_

 • joppans_murmuring_ 9w

  വിടപറഞ്ഞു പോയ ഇലകൾ ��
  #മലയാളം.#friends. #malayalm

  Read More

  വിടപറയും നേരം ഇല വൃക്ഷത്തിന്റെ കാതിൽ സ്വകാര്യം പറഞ്ഞു " കാത്തിരിക്കാമോ, മണ്ണടരിൽ ഞാൻ ചേരുകയും, ഋതുഭേദങ്ങൾക്ക് ശേഷം നിന്റെ വേരിലൂടെ ഞാൻ വീണ്ടും നാമ്പിടുകയും ചെയ്യുന്നതുവരെ"... ഋതുഭേദങ്ങൾ മാറി വന്നു. ഇലകൾ തളിർക്കുകയും, വാടുകയും ചെയ്തു. വൃക്ഷം പുണ്യമായ ഏതോ അനുഷ്ഠാനം പോലെ കാത്തിരിക്കുന്നു...


  ©joppans_murmuring_

 • joppans_murmuring_ 10w

  #malayalam. #love. #foryou. #മലയാളം

  Read More

  വിടപറയലിന്റെ ചായക്കോപ്പയുടെ മുന്നിലേക്ക് വീണ്ടും കടന്നു വരുമോ..... വസന്തത്തിലെ അവസാന പൂവും കൊഴിഞ്ഞതിനുശേഷം അല്ല. നീ വേരിടുകയും,പെയ്തു തിമിർത്ത ചുംബനമഴക്ക് ശേഷം എന്നിൽ വീണ്ടുമൊരു വസന്തതെ ഉണർത്തുകയും. അവയുടെ ചില്ലകളിൽ കിളികൾ കൂട് കൂട്ടുകയും. കാറ്റ് കാതിൽ സ്നേഹമെന്ന മന്ത്രിക്കുകയും ചെയ്യുമ്പോൾ. അതിന്റെ വേരുകളിലേക്ക് ഞാൻ മയങ്ങുമ്പോൾ. നീ യാത്രയാവുകയാണ്.മടങ്ങുമ്പോൾ ഒരു ഇല പോലും എടുക്കരുത്. സ്വാർത്ഥതയാണ്. ഇത് എനിക്കായി ഞാൻ തീർത്ത നീ എന്ന വസന്തമാണ്. വാടിത്തളർന്ന അവസാന ഇല പൊഴിയുമ്പോൾ. മറവിയുടെ മണ്ണടരുകളിൽ നീ മറഞ്ഞെന്ന് ഞാൻ വിശ്വസിക്കാം. ഇത് സ്നേഹ നിരാസത്തിന്റെ കഥയല്ല. ആയിരുന്നെങ്കിൽ എന്നിൽ വീണ്ടും തളിർക്കാൻ നിൽക്കുന്ന വേരുകൾ നിന്റെ അല്ലെന്ന് ഞാൻ പറയുമായിരുന്നു......
  ©joppans_murmuring_

 • joppans_murmuring_ 11w

  ചില സുകൃതങ്ങളുടെ ഓർമ്മയ്ക്ക്......
  #malayalam

  Read More

  ചില സൗഹൃദങ്ങളുണ്ട്. ഒരു മധ്യവേനലവധിക്ക് പിരിഞ്ഞ രണ്ട് സുഹൃത്തുക്കളെ കണക്ക്,വർഷകാലത്തിൽ വീണ്ടും ഒന്നിക്കുമ്പോൾ പറഞ്ഞു നിർത്തിയ കഥകളിൽ നിന്ന് വീണ്ടും തുടങ്ങുന്നവർ. കാലം എത്ര കഴിഞ്ഞാലും..

  ©joppans_murmuring_

 • joppans_murmuring_ 12w

  മെല്ലെ കണ്ണുകൾ ഒന്ന് അടയ്ക്കുക കാഴ്ചകൾ ഏറെയാണ്.......

  #മലയാളം.#malayalam.

  Read More

  മെല്ലെ കണ്ണുകളടച്ച്, ഹൃദയംകൊണ്ട് ചുറ്റുപാടുകൾ കണ്ടപ്പോൾ.
  ഒരു സ്പർശ മാത്രയിൽ പെയ്തൊഴിയാൻ ഒരായിരം മേഘത്തുണ്ടുകൾ ഉള്ളിൽ സൂക്ഷിക്കുന്നവരെ കണ്ടു. കടലോളം സ്നേഹം തന്നവരെ വിട്ട് ഒരു വേനലിൽ വറ്റുന്ന ഉറവകൾ തേടി പോയവരെയും കണ്ടു. ഒരു നിമിഷത്തെ ഓർമ്മകളെ ഒരായുസോളം കൂടെ കൂട്ടുന്നവരുടെയും കണ്ടു. യാത്രകളൊക്കെ അവസാനിപ്പിച്ച് തിരികെ മടങ്ങിവരുമ്പോൾ കഥകൾ കേൾക്കാൻ കൊതിക്കുന്ന ഇടങ്ങങ്ങൾ വഴികണ്ണോടെ കാത്തിരിക്കുന്നതും കണ്ടു
  കാഴ്ചകൾ നീളുകയാണ്....
  ©joppans_murmuring_

 • joppans_murmuring_ 15w

  മഴകൾ വല്ലാണ്ട് മോഹിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നുണ്ട് ......
  #മലയാളം #malayalam

  Read More

  കാലം തെറ്റി പെയ്ത മഴകൾ ആവാം പെയ്തു തോർന്നിട്ടും പിന്നെയും ഹൃദയ ചില്ലകളിൽ പെയ്തുകൊണ്ടേയിരുന്നത്. ഇടയ്ക്കെപ്പോഴോ ഉള്ള യാത്രകളിൽ മുഖത്ത് പുഞ്ചിരി വിടർന്നതും അതുകൊണ്ടാവാം. വർഷകാലം അതിന്റെ സൗന്ദര്യം വെച്ച് നീട്ടിയപ്പോഴും നിനച്ചിരിക്കാത്ത നേരത്ത് പെയ്ത മഴകളെ നെഞ്ചോട് ചേർത്തതും അതാവാം.


  ©joppans_murmuring_

 • joppans_murmuring_ 18w

  #forlove#malayalam#bff
  അവർക്ക് സ്തുതിയായിരിക്കട്ടെ.

  Read More

  ചില സ്നേഹോപാസകർ ഉണ്ട്. മുറിവേറ്റിട്ടും കൊട്ടിയടച്ച വാതിലുകൾ ഉമ്മറത്തെ മർമ്മരങ്ങൾ കേട്ട് വീണ്ടും തുറന്നു കൊടുക്കുന്നവർ. അവർക്ക് സ്തുതിയായിരിക്കട്ടെ.


  ©joppans_murmuring_