lovepoems_doctor

www.facebook.com/Drshinuofficial/

hey there, I am Dr Shinu Syamalan. I am a doctor,writer,social activist from Kerala,India.

Grid View
List View
  • lovepoems_doctor 93w

    നിന്റെ ആഴങ്ങളിലേക്ക്
    തിരികെ മടങ്ങുവാൻ
    സാധിക്കാത്തൊരു
    മത്സ്യത്തെ പോലെ
    വഴുതി വഴുതി
    വീഴണം.

    ജീവൻ കൊതിച്ചു
    വന്ന മൽസ്യമാ
    കടലിൻ ആഴങ്ങളിലൊരു
    സ്വർഗ്ഗവുമുണ്ടെന്ന്
    തിരിച്ചറിയേണം.

    മടക്കമില്ലാത്തൊരു
    ആഴത്തിലേക്ക്

  • lovepoems_doctor 97w

    പാൽ പിരിഞ്ഞു
    തൈരാകും മുൻപേ
    "ഒരിക്കലും പിരിയില്ലെ" ന്നു
    പറഞ്ഞവർ പിരിഞ്ഞു
    നാടും വിട്ടു.

    @ഷിനു....

  • lovepoems_doctor 97w

    പാൽ പിരിഞ്ഞു
    തൈരാകും മുൻപേ
    "ഒരിക്കലും പിരിയില്ലെ" ന്നു
    പറഞ്ഞവർ പിരിഞ്ഞു
    നാടും വിട്ടു.

    @ഷിനു....

  • lovepoems_doctor 100w

    പണ്ടെപ്പോഴോ കുറിച്ച
    ആ പേര്
    പുസ്തകത്താളുകളിൽ
    ചിതലരിച്ചതിനരികെ
    ഒരു കോണിൽ
    ഇപ്പോഴുമുണ്ടാകുമോ?

    ചിതലരിക്കാത്ത
    ഓർമ്മകളെ
    തൊട്ടു തലോടി
    ആ പുസ്തകത്താളിൽ
    ഒന്ന് തലചായിച്ചുറങ്ങണം.

    Happy Valentine's day wishes... ❤️
    Dr Shinu

  • lovepoems_doctor 112w

    Love lasts, lust is short lived. If u can't love someone then your lust is always short lived. To have a long lust, love someone truly.

    Shinu

  • lovepoems_doctor 135w

    When you have a strong reason behind your decision, nothing can stop you. So first of all have a strong reason to chase your dream. That decision will be achieved no matter how hard the fight will be.

    Dr Shinu

  • lovepoems_doctor 135w

    ലക്ഷ്യങ്ങൾക്ക് ആദ്യമുണ്ടാവേണ്ടത് അതിലേയ്ക്ക് എതിപ്പെടുന്ന ദൃഢമായ കാരണങ്ങളാണ്. നട്ടെല്ല് പോലെ താങ്ങി നിർത്തുന്ന കാരണങ്ങൾക്ക് മേലെയെടുത്ത തീരുമാനങ്ങൾ പാറ പോലെ ഉറച്ചതാകും. അത്തരം ലക്ഷ്യങ്ങൾക്ക് ഒരു തിരിഞ്ഞു നോട്ടം ആവശ്യമില്ല. അവ നേടുന്നത് വരെ വിശ്രമം ഉണ്ടാകില്ല. വിജയം ഉറപ്പ്.
    When you have a strong reason behind your decision, nothing can stop you. So first of all have a strong reason to chase your dream. That decision will be achieved no matter how hard the fight will be.

    Dr Shinu

  • lovepoems_doctor 138w

    ഇന്നീ പെയ്ത മഴയിലൊക്കെയും നിന്നെ
    തേടിയൊരു മഴവില്ലുണ്ടീ പുഴയ്ക്കരികിൽ

    നീ ഉറങ്ങുമ്പോഴാ ജനലഴികളിലൊരു
    മഴത്തുള്ളിയായി പെയ്തൊരുവൾ

    പുണരുന്നൊരു കാറ്റിൽ അത്തറോടൊപ്പം
    പറന്നരികിലെത്തി ചുംബിച്ചിരുന്നൊരുവൾ

    ഓരോ നിശ്വാസവുമവളെ തേടുമ്പോളെന്തേ
    മുളയ്ക്കാതെ നീയാ മണ്ണിലുറങ്ങുന്നു??

    ഡോ. ഷിനു ശ്യാമളൻ

  • lovepoems_doctor 145w

    നിങ്ങളുടെ കഥ പങ്കുവയ്ക്കുന്നതിലൂടെ നിങ്ങൾ ഒരു ഇരയാകുകയല്ല. അതിജീവിച്ചവർ ഈ ലോകത്തെ അവരുടെ സത്യസന്ധത കൊണ്ട് കീഴടക്കും. നിങ്ങൾ പകരുന്ന കരുതലും, സ്നേഹവും, വെളിച്ചവും, കരുത്തും ആർക്കൊക്കെയാണ് ഉപകരിക്കുകയെന്ന് പറയുവാൻ സാധിക്കില്ല. - അലക്സ് എൽഹ്

  • lovepoems_doctor 146w

    എല്ലാ fake ഐഡിയുടെ
    പിറകിലും
    ഒരു നട്ടെല്ലില്ലാത്ത
    മനുഷ്യനുണ്ട്.

    ഷിനു