manojeloor

The infinity of the unthinkable

Grid View
List View
Reposts
 • manojeloor 115w

  പെയ്തൊഴിയാൻ മടിച്ച
  മേഘങ്ങൾ പോലെയാണ്
  വാക്കുക്കൾ ചിലപ്പോൾ.
  മറ്റുചിലപ്പോൾ അവ കെട്ടുപിണഞ്ഞ -
  വേരുകൾ പോലെയും.
  നീണ്ടകാത്തിരിപ്പാണ് ഒരു വരിക്കായി...

  മനസ്സിൽ
  നുരപൊട്ടിയ ഹർഷോന്മാദത്തിന്റെ
  ബീജങ്ങൾ വരികളിലൂടെ കോർത്തെടുക്കാൻ
  വെമ്പൽകൊള്ളുന്ന സർഗ്ഗാത്മകത.
  അശരീരിപോലെ എന്നിലേക്കെത്തുന്ന ഓർമ്മകൾ
  നാരായം പലതവണ എടുത്തെങ്കിലും- നിരര്ഥകങ്ങളായി

  ഒരാവർത്തി,
  സൃഷ്ടിയുടെ ഉറവ വരണ്ടു
  ഹൃദയത്തിൽ വിള്ളലുകൾ
  കോറിയിട്ടപോൽ.
  സുഗന്ധം ഒടുങ്ങി
  തൂലികയിൽ അലസമായി
  മയങ്ങുന്ന വാക്കുകൾ.

  ആകസ്മികമായി എന്നിലൂടെ-
  കടന്നുപോയവൾ

  കാവ്യാത്മതയുടെ കവിളിലെ
  മനോഹരമായ നുണക്കുഴികളായിരുന്നു
  ആ പുഞ്ചിരികൾ
  പ്രേചോദനത്തിന്റെ തീനാളങ്ങൾ-
  സദാ പടർന്നുകൊണ്ടേയിരിക്കുന്ന ഒന്ന്...
  ഇവിടെ നെരിപ്പോടായി തീർന്നത്
  കാലത്തിന്റെ ഓർക്കാൻ ഇഷ്ടപെടാത്ത
  ഏടുകളായിരുന്നിരിക്കാം.

  മനസ്സിന്റെ മർമ്മരങ്ങളെ വാക്കുകളുടെ
  തന്ത്രിയുമായി കൂട്ടിയിണക്കി
  അഭൗമമായ സംഗീതംപോലെ
  മനോഹരമായ വരികൾ, അവിടെയാണ്
  അവളെന്ന യ്വവ്വനത്തെ അടക്കം ചെയ്തത്.

  എങ്കിലും മനോഹരമായ ഛായക്കൂട്ടുകളിൽ
  മയങ്ങി മനസ്സ് വീണ്ടും...

  ഓർമകളിൽ മറഞ്ഞ ആ ചിരിയുടെ ലഹരി
  ഒന്നുകൂടി സിരകളിൽ പടർത്താൻ,
  കോടമഞ്ഞുപോൽ എന്നെ പൊതിയുന്ന
  ആ സാമിഭ്യം ഒന്നുകൂടി അറിയാൻ,
  ആ നീരുറവയുടെ മാറിലൂടെ
  ഇനിയും വിരലുകൾ പായിക്കാൻ,
  ഈ കൈകുമ്പിളിൽ വാരി-
  പളുങ്കുകണങ്ങളെ ആർത്തിയോടെ വീക്ഷിക്കാൻ,
  വശ്യതയുടെ കൊടുങ്കാറ്റിനെ ആവാഹിച്ച
  നേർത്ത ചുഴികളിലേക്കു ഊളിയിടാൻ,
  ആനന്ദത്തിന്റെ കാണാകാഴ്ചകൾ ഹൃദയത്തിൽ
  ഒളിപ്പിച്ച ശംഖുപുഷ്പത്തോട് കുശലം പറയാൻ,
  പാതിയടഞ്ഞ മിഴികളിൽ കാമം രക്തമായി
  പടർന്നുകയറുമ്പോൾ
  നിറപുഞ്ചിരിയോടെ എനിക്ക്യാ-ആഴങ്ങളിലേക്ക്
  ആത്മാഹൂതി ചെയ്യാൻ.

  വീണ്ടും ഘനക്കുന്ന ഓർമ്മകൾ

  പരസ്പരം വിരുദ്ധങ്ങളായ പൂരകങ്ങളാകാം
  ഞങ്ങളെങ്കിലും
  ക്ഷണികത്തിൽ കനത്ത ഭാരങ്ങളില്ലാത്ത
  ഒരുഅനുചരൻ
  വിരുദ്ധങ്ങളായ പൂരകങ്ങൾ?
  അങ്ങനെ ഒന്നുണ്ടോ???


  ആകസ്മികമായി...

  Read More

  .

 • manojeloor 144w

  It can sometimes be a thought-
  arises from unknown.
  maybe a revelation of the CORE-
  or a desire.
  Perhaps,
  a unslakable thirst of the great muse.
  it was she, his search for the dramatic poem.
  or a picture,
  an unusual picture drawn in a white-
  canvas in vivid colours.
  I felt a hard red that drips into motherhood.
  and the blue recalls the depth of her eyes.
  the abundance of emotions flows into grey.
  and the yellow kisses the elegance-
  that never undisclosed
  as if colours spread into peaks and curves.
  as it was fading,
  just fading, like a white dot-
  in the dwindling dusk.
  But a recall or a feeble cry...
  from the warmth of her existence
  few lines emerged in my blue ink,
  yes, a few fragile lines

  @writersnetwork @writersstolli @writers_paradise

  Read More

  .

 • manojeloor 149w

  a wondering universe
  and a clueless life
  holding motherhood-
  nature calling for the life.
  but my thoughts
  provoked with
  settled barren ideas.
  there love never evoked,
  but your proximity
  felt like nectar
  there I shed the
  rusted beliefs,
  and your touch
  replenished hopes.

  Leaving you, I
  disappeared in the haze
  of death and the memories
  faded to void.

  where am I?
  lost in that absence?
  before to horizon
  a kiss to remember
  even after death

  @writersstolli @writersnetwork @writers_paradise

  Read More

  .

 • manojeloor 151w

  ചിരാതുകൾ

  Read More

  തനു..ഞാൻ അമ്പലത്തിലേക്ക് ഇറങ്ങാ നീ വരുന്നോ കൂടെ ?
  -വരൂ കുട്ടി മടികാട്ടാതെ-
  ഒറ്റക്കുള്ള പോക്കിന്റെ മുഷിപ്പ് ഒഴിവാക്കാം എന്ന് കരുതിയ ഞാൻ വീണ്ടും ചോദിച്ചേ.
  ഇതു കേട്ടപാടെ
  അതിനെന്താ ഏട്ടാ, നമക്ക് പോയി വരാം എന്നവളും,
  ഇങ്ങനെയൊരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല
  അതുകൊണ്ടു തന്നെയാവാം എന്റെ മുഖത്തെ ഭാവവ്യത്യാസം വായിച്ചെടുത്തു ഒരു ചിരിയും പാസ്സാക്കി കമ്പ്യൂട്ടറിൽ കുട്ടികൾക്കുള്ള question paper തെയ്യാറാകുന്നത്
  നിർത്തി എന്നോടൊപ്പം ഇറങ്ങി.......

  പണ്ട് അച്ഛൻന്റെ വീട്ടിലേക്കു ഈ ഇടവഴിയിലൂടെ പോകുമ്പോൾ
  ഒരു ഉൾഭയം എപ്പോഴും ഉണ്ടാകും,,,,
  -അതെന്താ???
  ഈ വേലിപടർപ്പിൽനിന്നും നിന്നും ആരെങ്കിലും ചാടിവരുമോ എന്ന്,,
  കൂടാതെ എനിക്ക് പാമ്പുകളെ വലിയ പേടിയാ,,,
  കടത്തെത്തുന്നതിനു മുൻപുള്ള ഇടവഴിയായതുകൊണ്ടു ആ ആ അല്പദൂരം അമ്മയുടെ സാരിത്തുമ്പിലേക്കു ഒതുങ്ങും ,അപ്പൊ പേടി ഒന്ന് കുറയും...
  ദാ...അമ്പലം എത്തി,,,
  മോളെ, പടവ് നോക്കിയിറങ്ങണേ,
  മഴ പെയ്തത് കാരണം വഴുക്കൽ ഉണ്ടാകും...
  എന്ന് പുളിക്കല്ലേ ശാന്തേച്ചിയുടെ വക ചുറ്റുവിളക്കുണ്ട്,
  അതാ ഇത്ര ചിരാതുകൾ.
  ചേട്ടാ അവരുടെ മകൾ ഭാനുവിനു കുട്ടികൾ ആയോ?
  ഉവ്വ് അതിന്റെ സന്തോഷമാ ഇതു,,,
  ശാന്തേച്ചിയുടെ സന്തോഷം അവ ഏറ്റുവാങ്ങിയപോലെ ഉണ്ട് .
  നോക്ക്‌ എത്ര ഭംഗിയായി ആ ചിരാതു കത്തുന്നത്, എത്രകണ്ടലും മതിവരില്ല, അങ്ങനെ നിരനിരയായ് എങ്ങും വെളിച്ചം പകർന്നു അവ കത്തുന്ന കണ്ടോ?..
  അഖിലേട്ടോ , നിങ്ങള്ക്ക് ഈ വട്ടു എപ്പോളും വിട്ടടില്ലാലെ.
  പിന്നല്ലാതെ നിന്റെകണക്കെ...The Poverty of Philosophy കണക്കുള്ളത് വായിച്ചു
  എന്റെ quality കൂടെ കളയാം?
  ഇനി ഇതു പറഞ്ഞു വഴിക്കിടേണ്ട,,
  ഹാ..നിനക്ക് എപ്പോഴും കളിയാക്കിയാലേ സമാധാനമാകൂ.
  ഏട്ടാ ഞാൻ വെറുതെ പറഞ്ഞതല്ലേ , നിങ്ങള് പറയൂ കേൾക്കട്ടെ.....

  “””ആ ചിരാതിലെ എണ്ണ വറ്റുംവരെ അവക്ക് ആയുസ്സുള്ളൂ എന്നിട്ടും കണ്ണുകൾക്ക് കുളിർമയേകി , ആത്മാർത്ഥതയുടെ ചാരുത പ്രകാശത്തിൽ എന്നപോലെ , അഗ്‌നിയുടെ വിശുദ്ധിയും പേറി നിറഞ്ഞ പുഞ്ചിരിയോടെ, ഉണർവോടെ ചുറ്റിനും പ്രകാശം പൊഴിക്കുന്നു - അങ്ങനെയാവണം ജീവിതം - എത്ര ഉദാത്തം "””

  നമ്മുടെയൊക്കെ ജീവിതമോ?വെറും തീയും , പുകയും മാത്രം.
  ....എനിക്കാ ചിരാതിലെ നാളങ്ങളെ പോലെ ഒരിക്കലെങ്കിലും ആത്മാര്ത്ഥമായി ജീവിക്കണം.... ധീരമായി , എല്ലാത്തിനേം ഒരു പുഞ്ചിരികൊണ്ടു നേരിട്ട് ...( ആത്മഗതം )

  ചേട്ടാ വാ സമയമായി നട ഇപോഴടക്കും,,
  ഹാ ഇതു തന്നെയാ പ്രെശ്നം, ഒരു നല്ല കാര്യം പറഞ്ഞാൽ പണ്ടേ പെണ്ണ് ചെവികൊടുക്കില്ല...
  ഓ ശെരി....ദാ വരുന്നു....
  ഇതും പറഞ്ഞു ഞാൻ നടക്കുമ്പോൾ എന്തോ ഒരു പുതിയ ആത്മവിശ്വാസം ഉള്ളിൽ ഉണർന്ന പോലെ.....

 • manojeloor 153w

  ഒരു മോഹം....നിന്റെ കണ്ണടയാകാൻ

  Read More

  .

 • manojeloor 157w

  we live under fear
  a kinda fear
  and felt unstable, always.
  you never know
  how you feel it when
  you kiss the death.
  and the fear crawls
  like shadows always.
  but you really want to
  embrace soothing
  wind blowing from the
  south to feel a smile,
  a smile of deep hush
  just to tast the heartbeat
  a rhythmic heartbeat.

  a realisation... to evolve

  Read More

  .

 • manojeloor 158w

  പ്രണയം.... വരികളോടോ?... അതോ...

  Read More

  .

 • manojeloor 159w

  I amazed,
  we humans hang on
  false beliefs always-
  that, we are here-forever.
  even pretend like
  never grow older.
  but Time has more-
  act to behave
  it never pauses
  for your actions.
  even for a cup of tea
  or for love,
  it remains between
  the cup and lip
  or hidden in the breath.

  We appear in-cosmos, just like bubbles
  and leave when the world falls asleep
  the drama never ends in-universe,
  we pushed to act- roles, and
  the simpers echoes in silence.

  We talk fragile in broken-
  and dance in ecstasy at the similar
  speaks wisely very next
  and act like insane in flashes.
  One in deep love and another in pain
  these emotions apart-
  creations hidden laws apart-
  wisdom speaks truth always,
  they are the audacious and
  beautiful make of nature.
  -manojeloor-

  Read More

  .

 • manojeloor 159w

  ഒരു സമർപ്പണം

  Read More

  മൗനാനുരാഗിയാം ഋഷി തൻ
  ഹൃദയത്തിൽ തുടിക്കും താളമേ,
  നിർമ്മിതി തൻ അപാരതയെ ഉൾക്കൊണ്ട് നീ വരച്ച ചിത്രങ്ങൾ ഒക്കെയും
  അനന്തതയിലെ വിഭിന്നങ്ങൾ ആയ രൂപങ്ങൾ മാത്രം,
  സമാനതകളില്ലാത്ത ഈ ഉൽകൃഷ്ടതയെ നമിക്കുന്നു,
  ശ്രഷ്ഠമാം നിൻ രചനകൾ മഹത്തരം,
  സുഷുപ്ത്യയിൽ പോലും തളംകെട്ടുന്ന സംശയം ...
  ഞാൻ പ്രകൃതിയിലേക്കോ...?
  അതോ നിന്റെ ചേതനയിലേക്കോ...???
  ©manojeloor

 • manojeloor 159w

  ബൗൾ സംഗീതം

  നിന്റെ വിരൽ തഴുകാത്ത
  തന്ത്രികൾ ഈ ഹൃദയത്തിലില്ല
  പെയ്തൊഴിയാത്ത വ്യഥകളും.
  സമയത്തിന്റെ സീമകൾ
  മറികടന്ന അനുഭൂതിയുടെ
  അമൃത കുംഭങ്ങളാണ് നിന്റെ ഗീതങ്ങൾ.
  തന്റെ ജഡകളിൽ ആവാഹിച്ച-
  ആത്മജ്ഞാനത്തിന്റെ വിത്തുകൾ
  കാക്ഷായ നൂലുകളിൽ കോർത്ത്
  രുദ്രക്ഷമാലകളായി ഹൃദയത്തിൽ
  അണിഞ് അവൾ ഗാനം തുടരുന്നു.
  ഒരു നാടോടി സംഗീതത്തിന്റെ
  വറ്റാത്ത വിയർപ്പുകൾ ഇപ്പോഴും
  അവളിൽ കാണാം.
  നിരർത്ഥകമായ ലൗകീകതയുടെ
  കടിഞ്ഞാണിൽ നിന്നും മുക്തിയുടെ
  നിറഭേദങ്ങ്ളിലേക്കു ജീവനെ നയിക്കുന്ന
  അനുപമമായ ഇന്ദ്രജാലം .
  അലൗകികമായ പ്രണയം
  നിന്നിലൂടെ ഇനിയും പ്രവഹിക്കട്ടെ...

  Read More

  .