എന്തൊക്കെയോ എത്തിപ്പിടിക്കുന്നതിനിടെ വേണ്ടപ്പെട്ടവരെയൊക്കെ മറക്കുന്നു.
"ഡീ എന്നെ മറന്നോ"
എന്ന ചോദ്യം മുതൽ അവരെയൊക്കെ വീണ്ടും ഓർക്കുന്നു.
©mashippadukal
mashippadukal
✍️Mashippadukal
-
-
കാലമിനിയുമുരുളും
വിഷുവരും വർഷംവരും
തിരുവോണംവരും
പിന്നെ ഓരോ
തളിരിലും പൂ വരും
കായ് വരും
അപ്പോൾ
ആരെന്തുമെന്തെന്നും
ആർക്കറിയാം....
©mashippadukal -
കയ്യിലുള്ള മൂല്യം എത്രത്തോളം അനുഗ്രഹമാണ് എന്നറിയണമെങ്കിൽ അതില്ലാത്തവരുടെ കൈകളിലേയ്ക്ക് നോക്കിയാൽ മതി.
©mashippadukal -
മുറിവുണങ്ങി മുറിപ്പാട് ഇന്നും ജീവിക്കുന്നു.
ഒരു വൃണമായി തുടരാൻ ഞാൻ അനുവദിക്കില്ല,
പക്ഷെ
ആ 'പാട്' അതവിടെ വേണം... -
ഞാൻ തീയാണ് നീ ജലവും
ഒന്ന് തല്ലിക്കെടുത്താവുന്ന കാര്യേ ഉള്ളൂ പിന്നെന്തിനു നീ എന്നെ സഹിക്കണം?
മുൻപൊന്നു കെടുത്തിയിട്ട് വീണ്ടും കത്തിജ്വലിച്ചു നിൽപ്പുണ്ടെങ്കിൽ ഞാനായിട്ട് കെടുത്തുന്നില്ല...
അപ്പൊ എന്നെ സ്നേഹിക്കുന്നുണ്ടല്ലേ?
ഉണ്ട്....ആ ധൈര്യത്തെയും.
©mashippadukal -
പരിചിതമെന്നു തോന്നുന്നവർക്കിടയിലും ഒരൽപ്പം അകലം ഞാൻ പാലിക്കാറുണ്ട്.
©mashippadukal -
കാത്തിരുന്ന എന്തോ ഒന്ന് കയ്യിലേയ്ക്ക് വന്നതുപോലെ ആയിരുന്നു ഇന്നു പെയ്ത മഴ .....
വറ്റിവരണ്ട എന്റെ ഓരോ രോമത്തെപോലും കുളിരണിയിച്ചു.
©mashippadukal -
പറയാൻ ബാക്കിവെച്ചതെന്തോ പറയാതെ ഇന്നും ബാക്കിയാണ്.
©mashippadukal -
അമ്മയെ കാണാണ്ടായപ്പോൾ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ അടുത്തേയ്ക്ക് ഓടിയെത്തിയവർ കുഞ്ഞിനോട് ചോദിച്ചു :
അമ്മ എവിടെയാ പോയത്
കുഞ്ഞ് :അറിയില്ല
അമ്മയെ കാണാൻ എങ്ങനെയാണ്, എന്തെങ്കിലും ഒരു അടയാളം പറയാൻ പറ്റുവോ?
കുഞ്ഞ് :ന്റമ്മ ഞാൻ കണ്ടതിൽ വെച്ച് സുന്ദരിയായ ഒരാളാണ്
അങ്ങനൊരു സുന്ദരിയെ തേടി നാലുപാടും നാട്ടാര് ഇറങ്ങി പക്ഷെ കണ്ടുകിട്ടിയില്ല, അൽപനേരം കഴിഞ്ഞ് ഒരു സ്ത്രീ കുഞ്ഞിന്റെ അടുക്കലേയ്ക്ക് പാഞ്ഞെത്തി കുഞ്ഞിനെ കെട്ടിപ്പുണർന്നു.
ഇതാണോ മോന്റെ അമ്മ?
ആ.
ഇതാണോ സൗന്ദര്യം...എന്ന് പുച്ഛിച്ചു. വന്നവരെല്ലാം നാലു വഴിയേ പോയി. പക്ഷെ ഒരാൾ,,,,, ഒരാൾ മാത്രം അവർക്കു പിന്നിൽ നിൽപ്പുണ്ടായിരുന്നു അയാളുടെ കണ്ണ് കണ്ണുനീർ കൊണ്ട് മൂടിയിരുന്നു.
©mashippadukal -
തെളിയുന്നൊരീ പുലരിയും-
അണയുന്നൊരീ തൃസന്ധ്യയും-
©mashippadukal
-
handy_thoughts 20w
ആരും നമ്മുക്കായി കാത്തിരിക്കാത്ത ഒരു ദിവസം വരും. മരണത്തിന് ശേഷം ശവത്തിനായി കാത്തിരിക്കുമെങ്കിലും ഈ അവസ്ഥ നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സംഭവിക്കും
©-handy_thoughts -
മനുഷ്യർ പറയുന്നത്.....
ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൻ പോലും കരുതിയിരുന്നതല്ല....
അതെന്താ....
അപ്പോ ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആണോ നമ്മൾ സ്വപ്നത്തിൻ കാണുന്നത്....??????
©_lim_a -
ഞാൻ...
ഞാൻ ആരാണ്,
എന്ന കുഴക്കുന്ന ചോദ്യം പലപ്പോഴും പിടിതരാതെ ഉഴലുന്ന എന്റെ മനസ്സിന്റെ ഏതോ കോണിൽ കിടപ്പുണ്ട്...
ആ ചോദ്യം ആവർത്തിക്കുമ്പോൾ എരിതീയിൽ എരിയുന്ന പ്രാവിനെപോൽ
പിടയുന്നു എന്റെ ഹൃദയം അതി തീവ്രതയോടെ... !
ഇനിയുമെത്ര ദൂരം സങ്കീർണ്ണമായ,
കൂരിരുട്ട് നിറഞ്ഞ...
മാടനും, മറുതയും, മനുഷ്യനും...
എന്റെ ആത്മാവിനെ കാത്തിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കണം എന്നറിയില്ല... ഞാനെന്ന അവസാന ശ്വാസം,
മരണം എന്ന വിരുന്നുക്കാരനെ കാത്തിരിക്കുമ്പോഴും
ഞാൻ ആര്...???
ആ ചോദ്യം,
ഒരു ചോദ്യം ആയിതന്നെ അവശേഷിക്കുന്നു... !!!
©neelimayil -
neelimayil 84w
*************
നിന്റെ വിഷമൂറുന്ന ചുണ്ടിലെ കസ്തൂരിയുടെ മത്തു പിടിപ്പിക്കുന്ന ഗന്ധത്തിനും,
വിട പറയാൻ മടിക്കുന്ന
എന്റെ ചെഞ്ചോരയൊഴുകുന്ന
വൃണാവൃതമായ മാറിൽ,
ചുട്ടു പഴുപ്പിച്ച കഠാര മുനകൊണ്ട് നീയെഴുതിയ കവിതയിലെ അവസാന വരിയിലെങ്കിലും,
നീ എന്നെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നുവെന്ന് എഴുതാൻ മടിച്ചത്,
എന്റെ പ്രാണൻ വിട്ടകലുന്ന വേദന
നിനക്ക് താങ്ങാൻ ആവാത്തത് കൊണ്ടായിരുന്നില്ലല്ലോ...
നിന്റേതെന്നു വിശ്വസിച്ച
എന്റെ ശ്വാസം വെടിയുന്ന നേരവും
എന്റെ ശ്വാസനാളങ്ങളിൽ
നിന്റെ ജാലവിദ്യയുടെ കൈയ്യൊപ്പുണ്ടായിരുന്നു.
എങ്കിലും ആർത്തലയ്ക്കുന്ന
മരണ വേദനകൾക്കിടയിൽ കാതോർത്തു
നീ എന്നെ തിരയരുത്...!
എന്റെ പുരുഷായുസ്സിന്റെ അസ്തമിക്കാത്ത പ്രണയത്തെ ഒരിക്കൽ പോലും തിരിച്ചറിയാത്ത നിനക്ക്,
കുറ്റബോധത്തിന്റെ നീറുന്ന
കറ തൊട്ടു തീണ്ടാത്ത നിനക്ക്...
കാലന്റെ ചക്ര വ്യൂഹത്തിന്റെ ചിത്രഗതികളിൽ ചിത്തം ഭയക്കാതെ മൃത്യു വരിച്ച എന്നെ,
ഒരുപക്ഷെ നിനക്ക്
കണ്ടെത്താനായെന്നു വരില്ല...!!
©neelimayil
**************
