ഒരു വരി മാത്രം
എഴുതി മതിയാക്കി
അടച്ചുവെച്ച കവിത
നിങ്ങൾ വായിച്ചിട്ടുണ്ടോ,
രൂപമില്ലാത്ത മനുഷ്യരെ
വരച്ചിടാൻ വേണ്ടി
മഷി നിറച്ചു വെച്ച,
ദൂരങ്ങളിൽ
മറുപടിയും കാത്തു
കിടന്ന മനുഷ്യരിലേക്ക്
എത്തിച്ചേരാനാവാതെ,
ഇനിയും തിരിച്ചു
വരാത്ത തന്റെ
എഴുത്തുകാരനെയും
കാത്തു നിന്നു
മരിച്ചുപോയ
ചിലരുണ്ട്,
ഇന്ന് നീ കേൾക്കുന്ന
വരികളെല്ലാം
ഒരാളാലും മോക്ഷം
ലഭിക്കാതെ പോയ,
അവർ ഉപേക്ഷിച്ച
കവിതകളാണ്,
ഇന്നും കണ്ണടച്ചു
ഒരു മരച്ചുവട്ടിൽ
ഇരുന്നാൽ
കാറ്റായും,മഴയായും
ഒരു ഇടിമുഴക്കത്തിന്റെ
അകമ്പടിയായി
നിങ്ങൾക്കത് കേൾക്കാം,
ഇടിമുഴക്കം മാത്രം
അവരുടെ സ്വകാര്യതയാണ്,
അത് മാത്രമാണവർ
പൂർണതയിൽ
തേടിപിടിച്ചത്,
കരയാനുള്ള സ്വാത്രന്ത്യം
മനുഷ്യനുമാത്രം
സ്വന്തമെന്നു അറിയുക...
©ധീരജ്...
-
dheeks 43w