prakruthi5255

തൂലികയും ഞാനും...

Grid View
List View
Reposts
  • prakruthi5255 3w

    തനിച്ചിരിക്കുമ്പോഴെല്ലാം
    ഒരു കുഞ്ഞു
    മഴത്തണുപ്പെന്നെവന്ന് പൊതിയുന്നു
    എന്തിനെന്നില്ലാതെ...
    ©prakruthi5255

  • prakruthi5255 3w

    മലയാളം

    Read More

    വേവ്

    എൻ്റെ കവിതകളിലൂടെ
    ഞാൻ നിന്നോട് പറയുന്നുണ്ട്
    നീ അത് വായിക്കുന്നുണ്ട്
    എന്നെ അറിയാൻ ശ്രമിക്കാതെ
    നീ ആ കവിതകൾ വായിച്ച്
    തള്ളുന്നുമുണ്ട്...
    ©prakruthi5255

  • prakruthi5255 6w

    രാത്രിമാത്രം പിറവിയെടുത്ത
    എൻ്റെ
    കണ്ണുനീർപുഴകളിൽ വീണ്
    എത്രയോ തവണ
    നിൻ്റെ ഓർമ്മകൾ
    മുങ്ങിമരിച്ചിരിക്കുന്നു....
    ©prakruthi5255

  • prakruthi5255 6w

    നിന്നിൽ നിന്ന്
    ഞാൻ
    കടലെടുത്തുപോയിരിക്കുന്നു
    ©prakruthi5255

  • prakruthi5255 8w

    എൻ്റെ കവിതകളിൽ
    ഞാൻ ഒളിപ്പിച്ചുവെച്ച പേമാരിയിൽ
    അറിയാതെ നനയുന്നുണ്ടിപ്പഴും
    നീ....
    ©prakruthi5255

  • prakruthi5255 12w

    പോക പോകേ നമുക്കിടയിൽ
    ദീർഘമേറിയ നിശ്ശബ്ദത....
    ©prakruthi5255

  • prakruthi5255 19w

    ഞാൻ യാത്രതുടങ്ങിയത്
    നീയെന്ന
    ഒടുക്കത്തിലേക്കാണ്...
    ©prakruthi5255

  • prakruthi5255 20w

    മലയാളം

    Read More

    ജീവിച്ചിരിക്കെ ഞാൻ
    എന്നേ മരിച്ചു
    ഇന്ന് നിൻ്റെ ഓർമ്മകളുടെ
    അസ്ഥിമാടം
    മാത്രമാണിന്നു ഞാൻ
    ©prakruthi5255

  • prakruthi5255 20w

    മനുഷ്യമനസ്സ് ഒരു ഗ്രഹമാണ്
    മറ്റൊരാൾക്ക്
    എത്തിപെടാൻ കഴിയാത്ത
    മായാജാലം കൊണ്ട് തീർത്ത
    നിഗൂഢതകളുടെ
    ഭാന്ധം വഹിക്കുന്ന
    ഒരു കുഞ്ഞു ഗ്രഹം...
    ©prakruthi5255

  • prakruthi5255 22w

    ഭ്രാന്ത്....

    നിന്നെ ഞാൻ മറന്നിട്ടില്ല
    എന്നറിയിക്കാൻ വേണ്ടി
    അയാൾ തിരക്കിട്ട്
    എന്നിലേക്ക് ഓടിക്കയറി
    എന്തൊക്കെയോ സംസാരിച്ചു
    വഴക്കിട്ടു ഇഷ്ടമാണെന്ന്
    പലകുറി പറഞ്ഞൂ
    ഒരു പുഞ്ചിരിക്കപ്പുറം അയാൾക്ക്
    കൊടുക്കാനെന്നിലൊന്നുമുണ്ടായിരുന്നില്ല
    പതിയെ അയാൾ ഒന്നും മിണ്ടാതെ
    ഇറങ്ങി പോകുകയും ചെയ്തു....
    കാത്തിരിപ്പ്
    ഒറ്റക്കിരുന്ന് ചിരിക്കാൻ പഠിപ്പിച്ചു
    ഭ്രാന്ത് വരാതിരിക്കലാണുത്തമം
    വന്നാൽ
    ചികിത്സിക്കാതിരിക്കലാണത്യുത്തമം..
    ©prakruthi5255