Grid View
List View
Reposts
 • raziqu 6w

  #malayalam
  #keralam
  പ്രിയപ്പെട്ടവനേ.
  ദയവായി നിങ്ങളിനി കവിതകളെഴുതരുത്!
  നിങ്ങളുടെ വരികളിൽ ഉറക്കം നഷ്‌ടപ്പെട്ട
  ഒരാത്മാവിന്റെ അപേക്ഷയാണ്.
  മരിച്ചു കിടന്ന ഹൃദയഭാഗങ്ങളിൽ
  അവയുണ്ടാക്കുന്ന ചലനങ്ങൾ
  എന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

  ഇന്നലെ കാണാൻ വന്നവന്
  നിങ്ങളുടെ മുഖമുള്ള പോലെ തോന്നി.
  ഇതുവരെ നിങ്ങളെ നേരിൽ കണ്ടിട്ടില്ലല്ലോ
  എന്നു വീണ്ടുമോർത്തത് അപ്പോഴാണ്.

  അസ്സൈന്മെന്റെഴുതാനെടുത്ത പേപ്പർ നോക്കി
  നിങ്ങളെയും ആലോചിച്ചിരിപ്പാണ്.
  ദിവസത്തിന്റെ സിംഹഭാഗവും
  നിങ്ങളെയോർക്കലാണ് പണി.

  അകലങ്ങൾ വാക്കുകൊണ്ട് ചുരുക്കുന്ന
  മായജാലക്കാരനാണ് നിങ്ങൾ.
  ദയവായി ഇനിയും കവിതകളെഴുതാതിരിക്കൂ.

  ©raziqu

  Read More

  Rasi

 • raziqu 21w

  #malayalam #poem #kerala


  ഉള്ളിലെ ഭ്രാന്തന്മാർ
  """""""""""""""""""""""""""""""

  ഒരു ഭ്രാന്തന്റെ ഓർമകൾ
  പഴയ റഫ് ബുക് പോലെയാണ്
  മുഴുവൻ കുത്തിവരകളും
  ഒഴിവാക്കപ്പെട്ട നോട്ട്സുകളും..
  ചുരുട്ടി വെക്കപ്പെട്ട പേജുകൾ ഉണ്ടാവാം
  നിവർത്തി നോക്കരുത്
  ചിലപ്പോ തിരസ്കരിക്കപ്പെട്ട പ്രണയമാവാം.
  അല്ലെങ്കിൽ
  പറയാനാവാതെ ദ്രവിച്ച നോവുകളാവാം
  ഒരുണങ്ങിയ പുഷ്പമാവാം
  വരഞ്ഞും കീറിയും
  അലസിപ്പോയ കവിതാഗർഭങ്ങളുമാവാം...

  ഒരു ഭ്രാന്തന്റെ മനസ്സ്
  നൂലുപൊട്ടിയ പട്ടം പോലെയാണ്.
  ചിലപ്പോൾ ആടിയുലഞ്ഞും ചിലപ്പോൾ നേരെയും
  സ്വാതന്ത്ര്യത്തിന്റെ ഉച്ചിയിൽ വിഹരിക്കുന്നത്.
  ചിലപ്പോഴത് അടുക്കി വെച്ച ലൈബ്രറി പോലെ
  ചിലപ്പോൾ അഴുക്കിൽ കൂടിക്കുഴഞ്ഞു
  പിന്നിക്കീറിയ തുണിക്കഷ്ണം പോലെ.

  ഒരു ഭ്രാന്തൻ എല്ലായ്പ്പോഴും
  അവഗണിക്കപ്പെട്ടവനാണ്.
  സത്യമനവധി വിളിച്ചു പറഞ്ഞാലും
  ഒടുവിലവനൊരു ഭ്രാന്തനല്ലേയെന്നതിൽ അതൊടുങ്ങും..

  ഒരു ഭ്രാന്തൻ ഒരു കണ്ണാടിയാണ്.
  അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ
  നമ്മിൽ നിന്ന് നമ്മൾ ഒളിപ്പിച്ച നമ്മളെ കാണാനാവും.
  നൂലിഴ മറയില്ലാതെ ഇളിഭ്യനായി നില്ക്കുന്ന
  ശ്വാസം മുട്ടുന്ന മനസ്സ്,
  വെറുപ്പ് നിഴലിക്കുന്ന മനസ്സ്,
  ഒളിച്ചോടാനുള്ള ത്വര,
  എരിച്ചൊടുക്കാനുള്ള ദേഷ്യം, പക.
  അലറിക്കരയാനുള്ള, പൊട്ടിച്ചിരിക്കാനുള്ള ആഗ്രഹം.
  എല്ലാം മറന്ന്
  തത് നിമിഷത്തിൽ ജീവിക്കാനുള്ള തന്റേടം.
  മായയായ ആവശ്യങ്ങൾക്ക്
  നമ്മൾ നമ്മിലെ ഭ്രാന്തനെ കൊന്നു.
  എന്നിട്ട് ബോധത്തിന്റെ മുഖം മൂടി അണിയുന്നു.

  ഭ്രാന്തൻ ഒരു കണ്ണാടിയാണ്
  നമ്മൾ ജീവിക്കാൻ കൊതിക്കുന്ന
  നമുക്കുള്ളിലെ സ്വതന്ത്രനായ
  നമ്മൾ തന്നെ...

  ©റാസി
  25/8/21

  Read More

  ഒരു ഭ്രാന്തൻ ഒരു കണ്ണാടിയാണ്.
  അവന്റെ കണ്ണിലേക്ക് നോക്കുമ്പോൾ
  നമ്മിൽ നിന്ന് നമ്മൾ ഒളിപ്പിച്ച നമ്മളെ കാണാനാവും.
  നൂലിഴ മറയില്ലാതെ ഇളിഭ്യനായി നില്ക്കുന്ന
  ശ്വാസം മുട്ടുന്ന മനസ്സ്,
  വെറുപ്പ് നിഴലിക്കുന്ന മനസ്സ്,
  ഒളിച്ചോടാനുള്ള ത്വര,
  എരിച്ചൊടുക്കാനുള്ള ദേഷ്യം, പക.
  അലറിക്കരയാനുള്ള, പൊട്ടിച്ചിരിക്കാനുള്ള ആഗ്രഹം.
  എല്ലാം മറന്ന്
  തത് നിമിഷത്തിൽ ജീവിക്കാനുള്ള തന്റേടം.
  മായയായ ആവശ്യങ്ങൾക്ക്
  നമ്മൾ നമ്മിലെ ഭ്രാന്തനെ കൊന്നു.
  എന്നിട്ട് ബോധത്തിന്റെ മുഖം മൂടി അണിയുന്നു.

  ig/rashiq_muhammed

 • raziqu 22w

  ഒഴുക്കിൽ നഷ്ടപ്പെട്ടത്.
  --------------------------------

  തമ്മിൽ കലരാതെ
  ഒരുമിച്ചു ചേരാതെ
  ചേർന്നൊഴുകുന്ന പുഴകളുണ്ട്.
  ഒരു കടലുമുണ്ട്.

  ഒരു കട്ടിലിന്റെ രണ്ടറ്റത്
  രണ്ടു ലോകമായി നിൽക്കുന്ന
  നമ്മളിരുവരും പോലെ...

  പുഴയൊഴുകിയൊഴുകിയൊരിക്കലൊന്നാവും
  കടൽ നീളെ നീളെ നിന്നൊരിടത്തൊന്നാവും
  നമ്മളോ...
  ഒന്നിൽ നിന്നുത്ഭവിച്ചു രണ്ടാവുന്നു...
  ഒഴുക്ക് പിറകോട്ടാകുന്നു....

  തമ്മിലലിഞ്ഞൊരുകണമായി
  നിന്നിലെയെന്നെയും
  എന്നിലെ നിന്നെയുമറിയാൻ
  കഴിയാത്ത വിധം
  പണ്ട് നമ്മളൊന്നായിരുന്നു...

  പിന്നെയെന്നാണ് നമുക്കിടയിലൊരു
  മതില് വന്നത്..?
  നിന്നെ നോക്കുമ്പോൾ
  വസന്തം വിടരുമായിരുന്നു പണ്ട്.
  കണ്ടു തഴമ്പിച്ച മുറിപ്പാട് പോലെയിപ്പോൾ.

  നിന്റെ മൊഴിയിൽ ഈണം കണ്ട കാലത്തുനിന്ന്
  കേട്ടു മടുത്ത ഗാനത്തിന്റെ മൂളലുകളിലേക്ക്.
  നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തിടന്നു നിന്ന്
  അരികിലെപ്പോഴുമുള്ള നിഴലെന്നതിലേക്ക്.
  നമ്മുടെ ഒഴുക്ക് പുറകോട്ടാണ്.

  പിഴവല്ല മതിലല്ല നമുക്കിടയിൽ
  മടുപ്പും വിരസതയും തീർക്കുന്ന
  നിസ്സംഗത മാത്രം.

  ഒരു പാത്രത്തിലുണ്ടു
  ഒരു കട്ടിലിലുറങ്ങി
  ഒന്നെന്നു കാണിക്കുന്ന
  രണ്ടപരിചിതർ നാം..
  തമ്മിലാരേക്കാളുമറിയുന്ന
  രണ്ടപരിചിതർ.

  ഒഴുക്കിനിടയിൽ നമുക്ക്
  നഷ്ടപ്പെട്ടതെന്താണ്?

  പുതുമകളസ്തമിച്ചപ്പോൾ
  നരച്ചു പോയ വസ്ത്രമാണ്
  മാറ്റാനും പുതിയതിനും വയ്യ
  അത്രമേൽ നമ്മലിതിലേക്കലിഞ്ഞു ചേർന്നു..
  ഒഴുക്കിനൊത്തങ്ങു മുന്നോട്ട് പോകാം.

  എങ്കിലും ഒഴുക്കിനിടയിൽ
  നമുക്ക് നഷ്ടപെട്ടതെന്താണ്?

  ©റാസി

  20/8/21

  Read More

  ഒരു പാത്രത്തിലുണ്ടു
  ഒരു കട്ടിലിലുറങ്ങി
  ഒന്നെന്നു കാണിക്കുന്ന
  രണ്ടപരിചിതർ നാം..
  തമ്മിലാരേക്കാളുമറിയുന്ന
  രണ്ടപരിചിതർ..

  IG*rashiq_muhammed

 • raziqu 22w

  ########

  I haven't fell in love with you
  By an overnight, it wasn't an accident.
  But
  It took days for me to realise
  It was a mistake.
  So I changed my mind by seconds.
  But
  You know what?
  Still I miss you..
  Which means
  It will take years for me
  To realise that
  I can't forget you, neither hate you,
  You dump ass.
  You stole my heart.

  @rashiq_muhammed

 • raziqu 23w

  വഹദാനിയത് ഓർമ വരുമ്പോൾ
  വെറുതെയൊരു പുഞ്ചിരി വരും...
  എത്ര സൂത്രക്കാരനാണവൻ!!

  എണ്ണം അറിയാതെത്ര പ്രാവശ്യം
  എവിടെനിന്നോ ഒരു നിഴലുപോലെ
  മുതുകിലെ ഭാരമേറ്റെടുത്തു
  മെല്ലെ സന്തോഷം തരുന്നവൻ.

  ദുനിയാവിലെ സ്വർഗം കണ്ടവർ
  അവനൊരു നുണയാണെന്നു പറഞ്ഞു.
  ഉലൂഹിയത്തിന്റെ സത്യമറിഞ്ഞവർ
  ദുനിയാവൊരു നരകമെന്നും.

  ബസീറായവൻ എല്ലാമറിയുന്നുണ്ടവൻ.
  ഹഖിന്റെ അനുരാഗം മറന്നു
  മായയിൽ ഞെളിയുന്നവരെയും.

  യാ ഗഫൂറെ
  നീയെത്ര പൊറുക്കുന്നവൻ..
  ദുനിയാവിന്റെ മായകണ്ടു
  നിന്നെ ധിക്കരിച്ചവർക്കു പോലും
  ദയയുടെ കരങ്ങൾ നീട്ടുന്നോൻ.

  രണ്ടാം കാഹളവുമൂതി നിന്നിലേക്ക്‌ നടക്കുമ്പോൾ
  ഒരു തരി മേഘത്തുണ്ട് കൊണ്ടു നീയെന്നെ
  കടാക്ഷിക്കണം, നിന്റെ കരുണ മാത്രമെന്റെ ലക്ഷ്യം.

  ©റാസി  #malayalam #kerala

  Read More

  ഉയിരടർന്നു പോകും വരെ
  അവന്റെ തണലിൽ തന്നെ...
  റൂഹുയർന്നലിയുന്നതും
  അവനിൽ തന്നെ...
  കണ്ണോടിമയെന്നപോലടുത്തായിട്ടും
  ദുനിയാവാകെ തിരയുന്നുണ്ടവനെ...

  ©raziqu

 • raziqu 25w

  "എടിയെ..."
  "ഊം"
  "ഞാൻ മരിച്ച, നീയെന്തു ചെയ്യും..?"
  "എങ്ങാനും ചത്ത, നിന്നെ ഞാൻ കൊന്നു കളയും."
  ©raziqu

 • raziqu 25w

  #malayalam
  #kerala
  പട്ടുപരവതാനിക്കപ്പുറത്തെ
  സിംഹാസനത്തിൽ നീ...
  മരവിച്ച കാലുകളുമായി
  മുഷിഞ്ഞ വസ്ത്രത്തിൽ ഞാൻ.

  കിനാവിന്റെ ദർബാറിൽ
  ഇപ്പോഴും നീ റാണി,ഞാൻ ഫഖീർ.
  കവിതയെഴുതുന്നയെന്റെ പേനയിൽ
  ഇപ്പോഴും നീ ജലം, ഞാൻ മത്സ്യം.

  ഏതു നൂറിന്റെ ഇഴകൾകൊണ്ടാകും
  നമ്മുടെ റൂഹുകൾ ബന്ധിച്ചിരിക്കുക?
  ഏതു ദിനത്തിന്റെ ഊഷ്മളതയിലാവും
  നമ്മുടെ കൈകളിനി കോർത്തുവയ്ക്കുന്നത്?

  ഒറ്റയ്ക്കിരിക്കലിന്റെ മുഷിപ്പുകളിൽ
  ഒന്നിനുമല്ലാതെ ഞാൻ നിന്നെയോർക്കും.
  ഓർത്തോർത്തൊടുവിൽ മെല്ലെ
  ഒരു കണ്ണീരകമ്പടിയിൽ നിദ്രപൂകും.

  മുഴുവനാക്കപ്പെടാത്ത കവിത പോലെ നീ.
  നിന്നെക്കുറിച്ചെഴുതാൻ
  അക്ഷരങ്ങൾ തികയാതെ ഞാനും.

  ഒടുവിലൊരു വരയ്ക്കു കീഴെ
  അക്ഷരത്തെറ്റുമായി വിളർത്തു നിൽക്കുന്ന നേരം
  ഈ ഏട് ചീന്തി മെല്ലെ നീ ചുംബിക്കുക.
  പതുക്കെ അഗ്നിക്കു കൊടുക്കുക.
  നിന്നെക്കുറിച്ചെഴുതാനായില്ലെങ്കിൽ
  പിന്നെന്തിനാണെനിക്കു വാക്കും വരയും.


  ©റാസി

  Read More

  മുഴുവനാക്കപ്പെടാത്ത കവിത പോലെ നീ.
  നിന്നെക്കുറിച്ചെഴുതാൻ
  അക്ഷരങ്ങൾ തികയാതെ ഞാനും.

  ഒടുവിലൊരു വരയ്ക്കു കീഴെ
  അക്ഷരത്തെറ്റുമായി വിളർത്തു നിൽക്കുന്ന നേരം
  ഈ ഏട് ചീന്തി മെല്ലെ നീ ചുംബിക്കുക.
  പതുക്കെ അഗ്നിക്കു കൊടുക്കുക.
  നിന്നെക്കുറിച്ചെഴുതാനായില്ലെങ്കിൽ
  പിന്നെന്തിനാണെനിക്കു വാക്കും വരയും.


  ©റാസി

 • raziqu 26w

  Wishing you a happy birthday... Nandoos..
  Hope you haven't forgotten me ..
  Because it's been a while , not much just four months or more i think..
  Keep in love.

 • raziqu 26w

  #malayalam
  Thank you for the spark @jayalekshmi

  Read More

  മരണം
  ................

  ഒരു നെടുവീർപ്പ്
  ധൂപകുറ്റികൾ
  ഫ്രെയിം ചെയ്ത ഒരു ഫോട്ടോ
  റീത്തുകൾ
  കാക്ക വരാത്ത ഒറ്റപ്പന്തൽ
  ഒന്നും ചെയ്യാനില്ലാത്തവരായി ചിലർ
  ഒന്നും ചെയ്യാനാവാതെയായി ഒന്നുരണ്ടു പേർ.
  നേർത്തില്ലാതെയാവുന്ന തേങ്ങൽ..
  പിന്നെ
  ഓർമ
  ചിത്രം
  ശൂന്യത
  ©raziqu

 • raziqu 27w

  ഒരു നോട്ടം കൊണ്ടു
  എന്റെ ഹൃദയം കീറിയെറിഞ്ഞവളേ...
  എന്റെ ആത്മാവിനെകൂടി എടുത്തോളൂ.
  ഹൃദയവും ആത്മാവും എടുത്തു കഴിഞ്ഞാൽ
  എന്റെ പേരും ഒപ്പും എടുത്തോളൂ...
  എന്നിട്ടും ഈ ലോകത്ത്-
  എന്റെ എന്തെങ്കിലും അംശം ബാക്കിയാവുകയാണെങ്കിൽ
  അവ കൂടി എടുക്കുന്നതിനു
  മടിയേതും വേണ്ട.

  -ഗസ്സാലി-
  സവാനിഹ്
  ig/rashiq_muhammed