Grid View
List View
Reposts
 • revathymohan 96w

  അപൂർണ്ണതയുടെ പൊരുത്തമില്ലായ്മ.

  Read More

  പൂർണ്ണമായില്ല എന്ന തോന്നലിന്റെ
  അറ്റത്തു മുറുകി കിടക്കുന്ന
  കെട്ടാണ് ചിലരെങ്കിലും....
  അഴിയാനാവാതെ അങ്ങനെ ഇരിക്കുന്നതാണ് നിലനില്പ്.

  ©revathymohan

 • revathymohan 96w

  കാലം നോവിനെ മായ്ക്കും
  എന്നാരാണ് പറഞ്ഞത്....
  മറവിയുടെ വാതിലുകൾ കാണാതെ
  സ്വയം പൊടിഞ്ഞു വേദനിപ്പിക്കാനെ
  അവയ്ക്കറിയൂ... ഓർമ്മകൾക്കും.
  കൊണ്ട് നടന്ന് ആ നോവൊരു ശീലമാകും
  എന്ന് മാത്രം...


  ©revathymohan

 • revathymohan 98w

  നഷ്ടപ്പെടുത്തിയതിന്റെ വേദന
  കരഞ്ഞു തീർക്കാൻ....,
  പറഞ്ഞു തീർക്കാൻ.... കഴിയാത്തതിനോളം വലിയ നോവെന്താണ്....

  ©revathymohan

 • revathymohan 104w

  EIA draft നെ പറ്റി എഴുതാൻ പറഞ്ഞു, പക്ഷേ എന്തെഴുതാനാണ് അറീല്ലാരുന്നു
  ഒരുപാട് പേർ share ചെയ്ത് ഇപ്പൊ നിങ്ങൾക്ക് കാര്യം അറിയാമായിരിക്കും. പക്ഷേ ഇതേ കുറിച്ച്‌ വായിച്ചു ഉറക്കം പോയപ്പോഴാണ്... ആതി യോട് വിളിച്ചു പേടിയാവുന്നു ന്നെ ന്ന് പറഞ്ഞപ്പോഴാണ് ഈ കാണുന്ന പച്ചപ്പും ഹരിതാഭയും ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ല എന്നറിഞ്ഞത്. കണ്ണ് തുറന്ന് നോക്കുമ്പോ ഇല്ലാണ്ടാവണത് പണ്ട് essay writing നു എഴുതിയത് പോലെ അടുത്ത generation നു ബാക്കി യാവാത്ത ശുദ്ധ ജലം, വായു, climate, കാട്, മല, ഭൂമി, ജീവൻ, ഒന്നുമല്ല... നമുക്കാണ് നഷ്ടമാവുന്നത്... ഇത്തിരി ഒക്കെ selfishness കാണിക്കണം... നമുക്ക് വേണ്ടി കാത്തു വെക്കണം... അല്ലെങ്കിൽ സ്വയം സംരക്ഷിക്കാൻ അറിയാത്ത ആളല്ല പ്രകൃതി എന്ന് ഇതിനോടകം നമുക്ക് അറിയാമല്ലോ... പൊന്മുടി trip അടക്കം ഒരുപാട് സ്ഥലത്തേക്ക് plan ചെയ്ത് നടക്കാത്ത യാത്രകളുണ്ട്.. പക്ഷേ.. പൊന്മുടി യും, ഇടുക്കി യും, നീലക്കുറിഞ്ഞി യും, വയനാടും, കാടും, അഗസ്ത്യകൂടവും, ആതിരപ്പള്ളിയും. നമ്മൾ നോക്കി നിൽക്കുന്ന നേരം കൊണ്ട് ഇതൊക്ക ഇല്ലാണ്ടാവും... കേരളം മാത്രല്ല ഇന്ത്യ മുഴുവൻ... കോൺക്രീറ്റ് കാടുകൾ കണ്ട് oxygen mask കളുമായി hospital കയറി ഇറങ്ങേണ്ടത് നമ്മടെ generation ആവും...ചുറ്റി വളയ്ക്കുന്നില്ല, ഞാനും നിങ്ങളും ആവും.

  പ്രതികരിക്കുക...

  വൈകും മുൻപ്.

  ©revathymohan

  Read More

  #takebackEIAdraft2020
  ©revathymohan

 • revathymohan 109w

  ഓർമ്മിക്കാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ എന്നൊന്നില്ല ... ഒന്നും സംഭവിച്ചിട്ടില്ലാത്ത എത്രയോ ദിവസങ്ങൾ... അതിന്റെ തുടർച്ചകൾ.... അപ്രിയ മെന്തോ സംഭവിക്കാനിരിക്കുന്നു എന്നറിയാതെ തന്നെ അതെന്നെ വിഴുങ്ങാറുണ്ട്, ഒന്നും ചെയ്യാൻ പറ്റായ്ക... ശ്വാസതടസ്സമോ, വിങ്ങലോ, ഭാരമോ, ഒക്കെയും ഉണ്ടാവാം
  ന്നാലും അസുഖകരമായ മനസ്സിന് കാണുന്നതിനോടും കേൾക്കുന്നതിനോടും തോന്നുന്ന വെറുപ്പ്... അത് ഭീകരമാണ്...
  മഴ പെയ്യുന്നു... കാറ്റ് വീശുന്നു... നടക്കുന്നു... ഞങ്ങൾ... എന്നിട്ടും...,
  അസ്വസ്ഥമാവുന്നു.... ഒരവസാനത്തിലേക്കുള്ള പോക്ക്... അറിഞ്ഞിട്ടും യാത്ര പറയാൻ തയ്യാറാവും,
  എന്തിനാണത് എന്നറിയില്ല.. പക്ഷേ... പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലതൊക്കെ വിട്ടുകൊടുക്കണമെന്ന് പറഞ്ഞു വച്ചത് പോലെ... ഒരു രാത്രിയും പകലും എങ്ങനെയോ കടന്നുപോവുന്നു...
  ആഴ്ന്നിറങ്ങുന്ന തണുപ്പിന് ചൂട് കണ്ണീരുണ്ടാക്കാനറിയാം പിന്നെ അത് മരവിപ്പിക്കാനും, വിട്ടു കൊടുക്കരുത്
  നോക്കി നിൽക്കരുത്... ആരോട് പറയാൻ...
  എല്ലാരും അങ്ങനൊക്കെ യാണ്.. പറയണതൊന്നും ചെയ്യാനാവില്ല, ചിലര് രക്ഷപെടും, ചിലരങ്ങനെന്നെ ജീവിക്കും,
  ഓരോ വട്ടവും ആ വിരസതയങ്ങനെ അലിഞ്ഞു ചേരുന്നതും നോക്കി...

  ©revathymohan

 • revathymohan 111w

  പാതി എഴുത്തിൽ നിർത്തി അടച്ചു വയ്ക്കുമ്പോളറിഞ്ഞിരുന്നില്ല... ഇനിയതിലേക്ക് ചെല്ലുവാനൊരുപാടാകുമെന്ന്....
  സഖാവേ.... നീയറിയാതെ നിന്റെ കണ്ണുകളെ പ്രണയിച്ചു പോയി എന്നതിന്റെ മൗന ജല്പനങ്ങളായിരുന്നു നീ നിറയുന്ന വരികളൊക്കെയും എന്നാണ് കരുതിയിരുന്നത്... പക്ഷേ.. അന്ന്.. വെയിൽ ചൂടിന്റെ വിയർപ്പിലും,ആൾക്കൂട്ടത്തിന്റെ തിരക്കിലും മറന്നു പോവാതെ ഇടവിട്ട്
  കണ്മുന്നിൽ വന്നു നിറഞ്ഞു നിന്നത്... എനിക്ക് കാണുവാൻ വേണ്ടി മാത്രം. എനിക്ക് കേൾക്കുവാൻ വേണ്ടി മാത്രം. ഉണങ്ങിയ കടലാസ്സുപൂവിന്റെ ചെടി തണലോരം അത്രമേലസ്വസ്ഥമായ് നിന്നപ്പോഴും എനിക്കറിയാമായിരുന്നു,
  കാണുന്നതിലും തിരയുന്നതിലുമധികം
  നീയറിയുന്നു വെന്ന് നീയും കണ്ണുടക്കുകളുടെ കൊളുത്തുകൾക്ക് മുന്നിൽ നിശബ്ദമായ് ഇടറുന്നുണ്ടെന്ന്...
  മറ്റൊരാളുടേത് മാത്രമാണ് നീയെന്നെ നിക്കറിയാമായിരുന്നത് കൊണ്ടാവണം
  പഴുതുകൾ കൊട്ടിയടച്ച്‌ എഴുതിയവസാനിപ്പിക്കാൻ തുനിഞ്ഞത്,
  ഇനി കാണുമ്പോഴൊക്കെയും അപരിചിതരായി തന്നെ തുടരുവാൻ,
  വാഗ്വാദങ്ങളുടെ പിന്നിലെ അപഹാസ്യങ്ങളെ അവഗണിക്കാൻ, ഒളിഞ്ഞു നോട്ടങ്ങളുടെ അറ്റത്ത് രണ്ടുപേരുമില്ലാതിരിക്കാൻ...
  എന്നിട്ടുമത്.....  ©revathymohan  മുഴുമിപ്പിക്കാൻ കഴിയാതെ... നഷ്ടപെട്ട വരികൾ... #സഖാവെഴുത്തുകൾ

  Read More

  .
  ©revathymohan

 • revathymohan 114w

  എന്റെ പകൽ കിനാവുകൾ
  മുരടിച്ചു തുടങ്ങിയിരുന്നു..., കുറച്ച്
  കലാപരമായി പറയുകയാണെങ്കിൽ
  നിറം മങ്ങി, കറ പിടിച്ച്‌, ഓർക്കാൻ
  മറന്ന എന്തോ പോല എവിടെയോ കളഞ്ഞങ്ങനെ ... പിന്നെ പിന്നെ
  വെറുതെ അങ്ങനെ മേളിലേക്ക്
  നോക്കി ... ആ കറങ്ങുന്ന ഫാനിന്റെ
  അടുത്തുള്ള കുത്തുകളെ നോക്കി...
  അവയെ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് യോജിപ്പിച്ച് ചിലപ്പോൾ ഒരൊറ്റ ഒന്നിലേക്ക്,
  മറ്റു ചിലപ്പോൾ വളരെ ദൂരത്തിലുള്ള രണ്ടറ്റങ്ങളാക്കിയും അങ്ങനെ..
  ചുവരിലെ കുത്തുകളെയും വെറുതെ
  വിടാറില്ല, അവയെ ചിലന്തികൾ
  ഉപേക്ഷിച്ചത് നന്നായി അല്ലെങ്കിൽ
  വിരസമായ എന്റെ പകലുകളെ...
  അല്ല എന്റെ ദിവസങ്ങളെ മുഴുവനും,
  ഓരോ കണ്ണികളിൽ യാതൊരു ചിന്തയു
  മില്ലാതെ ഒഴുകുന്ന മനസ്സിനെയും ചേർത്ത് തളച്ചിടാൻ പറ്റാതെ പോകുമായിരുന്നു...
  രാത്രിയിൽ ഇടവിട്ട് വരുന്ന ജനാല വെളിച്ചത്തിന്റെ നിഴലിൽ ആ കുത്തുകൾ
  രൂപം പ്രാപിച്ച് സംസാരിക്കാറുണ്ട്
  അവരുടെ വിചാരം ഞാനൊന്നും അറിയുന്നില്ലെന്നാണ്... എന്നിട്ട്
  കാതോർത്തു ഞാൻ കേൾക്കും
  അവരുടെ സല്ലാപങ്ങളൊക്കെയും...
  അല്ലെങ്കിലും ഉറക്കം തൊടാത്ത
  രാത്രികളിൽ ആരെങ്കി ലുമൊക്കെ
  മിണ്ടുന്നതും കേട്ടങ്ങനെ കിടക്കാൻ രസമായിരിക്കും എന്നല്ലേ... പക്ഷേ... ഇതെങ്ങനെയല്ല മിക്കവാറും കളിയാ
  ക്കലാണ്..., കരഞ്ഞു തീരാത്ത കണ്ണിന്റെ
  ഭാരവും പേറി പാതിരാത്രി യാവാൻ കാത്തിരിക്കുന്ന മനുഷ്യരെ,
  ആഹ് എന്റെ മുറിയാവുമ്പോ എന്നെ
  തന്നെ, നിങ്ങളുടെ മുറികളിൽ നിങ്ങളെ
  കുറിച്ച് ആധിപറയുന്ന കുത്തുകൾ
  കാണും. പിന്നെ സല്ലാപം... അതെന്താ
  അവർക്ക് പ്രേമിച്ചൂടെ ... നമ്മുടേത് പോലെ യൊന്നുമല്ല വർണ രൂപ ഭാവ വിവേചന
  മൊന്നുമില്ല എന്നും കാണണം മിണ്ടണം പുണരണം അത്ര തന്നെ അവർ
  കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടുമുള്ള
  കഥകൾ, കുറ്റം പറച്ചിലുകൾ, നന്മകൾ,
  അതും ഓരോ വീക്ഷണ കോണിൽ
  നിന്നും... രസമായിരുന്നു...എപ്പോഴോ
  ഉറങ്ങി കഴിഞ്ഞും കേൾക്കാമായിരുന്നു
  അവരുടെ കുശുകുശുപ്പ്... നല്ല കൂട്ടായിരുന്നു ഞങ്ങൾ... എന്റെ കുത്തുകൾ... ശ്ശേ...
  എന്റെ മുറിയിലെ ചുവർ കുത്തുകൾ....

  ©revathymohan

  Read More

  Lock down ആയപ്പോ വീണ്ടും
  തുടങ്ങീട്ടുണ്ട് പകൽ കിനാവുകൾ...
  പക്ഷേ... ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിലാണ് അവയെ കൂട്ടാറുള്ളത്... അപ്പോ അതിനെ എന്താ പറയാ...

  ©revathymohan

  ( Read caption...)

 • revathymohan 115w

  ആവർത്തിക്കപ്പെടുന്ന തുടർച്ചകളുടെ അറ്റമില്ലാത്ത കുത്തുകൾ.....

  Read More

  ഒരുമിച്ച് വായിക്കുവാൻ വേണ്ടി
  മാറ്റിവച്ച പുസ്തകങ്ങളെ ഓർക്കു
  ന്നുണ്ടോ... അതിൽ ആദ്യത്തെ
  അധ്യായത്തിൽ മരണത്തെ
  കുറിച്ചെഴുതിയിട്ടുള്ള ഒന്നുണ്ട്,
  ഏറ്റവും വിരസമായ ഒരു പകലവ
  സാനം മടുപ്പിന്റെ ചവർപ്പുറ്റിയ
  വർത്തമാന പകുതിയിൽ ഒരു
  കസേരയിലിരുന്ന് മൗനമായി
  കണ്ണോടിച്ചു വായിച്ചു തീർക്കണ
  മെന്നെഴുതി എടുത്തു വച്ച ആ
  പുസ്തകം... അതിന്റെ താളുക
  ൾക്ക് മുന്നിൽ... ആവർത്തിക്ക
  പ്പെടുന്ന തുടർച്ചകളുടെ അറ്റമി
  ല്ലാത്ത കുത്തുകൾ നോക്കി
  നിസ്സംഗതയോടെ നിൽപ്പുണ്ട്
  ഒരിക്കൽ വേണ്ടെന്ന് വച്ച
  പാനപാത്രം. വിഷം തീണ്ടിയ
  വീഞ്ഞിനൊപ്പം നിലത്തു കിടന്നു
  ചെളിപുരണ്ട എന്റെ മുടിയിഴകളും.

  ©revathymohan

 • revathymohan 116w

  ഓർത്തോർത്തിരുന്ന് തണുത്ത
  കാപ്പിയുടെ മുന്നിൽ എഴുതാനാവാതെ
  വായിക്കാനാവാതെ ഇരുന്നപ്പോഴും
  അറിഞ്ഞിരുന്നില്ല, പ്രിയപ്പെട്ടതെന്ന് കരുതിയും കരുതാതെയും ഉള്ളിലേക്കെടുത്തു വച്ച വൈകുന്നേരങ്ങൾ ഒരു വേള സമയം കഴിക്കാനുള്ള, ഇടവേളകളിൽ വിളിച്ചു കയറ്റി വിരുന്ന് കാർ മാത്രമാക്കാനായിരുന്നു വെന്ന്. എന്തിനായിരുന്നു സഖാവേ....അന്നൊക്കെയും പറയാമായിരുന്നുവല്ലോ നാരങ്ങ വെള്ളവും കാപ്പിയും കുടിച്ച് തീരുമ്പോൾ അവസാനിച്ചു വെന്ന് , ഓരോ വൈകുന്നേരവും അന്നത്തെത് മാത്രമായിരുന്നു വെന്ന്, പിന്നീടൊരിക്കൽ നീറ്റലോടെ ഓർക്കാൻ മാത്രം അത് നമ്മുടേതായിരുന്നില്ലയെന്ന്, നടന്നു തീർത്ത വഴികൾ കടം വീട്ടിയ സമയത്തിന്റെ പിൻഗാമികളില്ലാത്ത ജന്മം മാത്രമായിരുന്നുവെന്ന്, ഇനിയൊരിക്കലും ശരിതെറ്റുകളുടെ കണക്കെടുക്കാതെ, കനമില്ലാത്ത വാക്കുകളിലൂടെ നാം സംസാരിക്കയില്ലെന്ന്, നാം അങ്ങനെ ഒന്നുണ്ടായിരുന്നില്ല യെന്ന്. ഇത്രയെങ്കിലും പറയുവാൻ ഞാനാരുമല്ലായിരുന്നു വെന്നെങ്കിലും...

  ©revathymohan

 • revathymohan 116w

  ഇരുട്ടിനും വെളിച്ചത്തിനുമപ്പുറം
  ആകാശത്തിനും ഭൂമിക്കുമപ്പുറം
  നിറങ്ങൾ വേർതിരിയാത്ത വസന്തം
  മാത്രം പുൽകുന്നൊരു ലോകമുണ്ട
  ത്രെ... അവിടെ നീ ഞാനും ഞാൻ നീയുമാണെന്ന്.. വരട്ടെ... മനോഹര
  മെന്ന് പറയരുത്. അവിടെ ഞാൻ
  നിന്നെ അവഗണിക്കയും നീ എന്നെ സ്നേഹിക്കുകയുമായിരിക്കും.
  നിനക്കറിയാമോ... അവഗണന എന്നാലെന്താണെന്ന്, ഹാ.. മഞ്ഞ
  വാക പൂക്കളെ സൗകര്യപൂർവം
  മറന്നു കൊണ്ട് ചുവന്ന വാകയെ പ്രകീർത്തിക്കുന്നവരോട് എന്ത്
  പറയാനാണ്...
  മറക്കാൻ മാത്രമറിയുന്നവരെ.., .
  അവഗണന എന്നാൽ ഓർമ്മപ്പെടു
  ത്തലാണ്, ഓരോ നിമിഷവും, നീ
  ഞാനല്ല എന്ന തിരിച്ചറിവാണ്,
  ഒരിക്കലും നീ ഞാനാവുകയില്ലെന്നും.
  നീ യും ഞാനും ആരെന്ന് ചോദിക്കണ്ട. അവഗണന യുടെ ഏതോ പാതയരി
  കിൽ പൂർണ്ണമായും മറന്ന ഏതോ ഒരു
  നീയും ഞാനും. അവിടെ ഞാനും നീയും. എവിടെയാണെങ്കിലും അറ്റമെത്താതെ പിരിഞ്ഞു പോവുന്ന രണ്ടു വഴികൾ
  അത്ര തന്നെ.


  ©revathymohan