Grid View
List View
 • sagar321 9w

  ഉപാധികൾ ഇല്ലാത്ത പ്രണയമാണ് ഞാൻ

  അതിരുകളില്ലാത്ത പ്രണയം

  ദൂരേ ഒരു വസന്തം എനിക്കായി കാത്തിരിക്കുന്നു


  സാഗർ സണ്ണി
  ©sagar321

 • sagar321 10w

  ഇടം

  ചെന്നെത്താവുന്നതിൽ വച്ച്
  ഏറ്റവും മനോഹരമായ ഒരിടത്ത് ഞാനുണ്ട്

  നിൻ്റെ ഹൃദയത്തിൽ !

  നഷ്ട്ടപ്പെട്ടു പോയാൽ
  ഒരു മഞ്ഞുകണം പോലെ
  ആ ഹൃദയത്തിൽ തന്നെ
  ഞാൻ അലിഞ്ഞു ചേരണം.

  സാഗർ സണ്ണി


  ©sagar321

 • sagar321 11w

  കടപ്പാട്

  എനിക്ക് എഴുതുവാനുള്ള
  ഊർജം നൽകിയത്
  എന്നിലെ പ്രണയമാണ്.

  അവസാന വരിയും
  എഴുതി തീരുന്നതുവരെ
  അയാളെ പ്രണയിക്കുക
  അതാണെൻ്റെ ദൗത്യം.

  പ്രണയമില്ലാത്ത മനസ്സുകൾക്ക്
  ഞാൻ വില നൽകുന്നില്ല
  അവ ശവപ്പറമ്പിൽ
  കത്തിതീരേണ്ടവയാണ്.

  ഹാ മനുഷ്യാ...
  പ്രണയ ചുംബനങ്ങളെ രുചിച്ചറിഞ്ഞ്
  ഈ ഭൂമിയിൽ പിറന്ന
  ഞാൻ എത്ര ഭാഗ്യവാൻ !!


  - സാഗർ സണ്ണി


  ©sagar321

 • sagar321 13w

  സമകാലീന കാമുകൻ

  നീ പ്രണയത്തെക്കുറിച്ച് വീണ്ടും എഴുതുകയാണോ

  അതെ !

  നീ ഒരു സ്വവർഗരതിയിൽ പൂണ്ടുകിടക്കുകയാണ് എന്ന് അവർ ആശ്ചര്യത്തോടെ നോക്കും.അവർ നിന്നെ പരിഹസിക്കും

  സാരമില്ല ഈ ചെറിയ മാറ്റത്തെ അംഗീകരിക്കാത്ത ഇവർ എന്ത് വലിയ മാറ്റം ആണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്.

  എൻ്റെ പ്രണയം ആൺപെൺ ചങ്ങലയിൽ
  ബന്ധിതമായിരുന്നില്ല
  മറ്റാരെയും ചെവികൊള്ളാത്താവിധം
  നഗ്നനമായിരുന്നു അന്ന് എൻ്റെ ഹൃദയം
  ആ നഗ്നതയിൽ മയങ്ങുകയായിരുന്നൂ
  ഞാനും അവനും.

  ജനൽ പരപ്പിലൂടെ ഊളി എത്തിയ
  ഇരുളിൻ മറവിൽ ഞാനും അവനും
  പരസ്പരം ചുംബിച്ചു , ആലിംഗനം ചെയ്തു
  മഴയുടെ സ്വരത്തെപോലും തോൽപ്പിച്ചുകൊണ്ട്
  ഗസൽ സംഗീതം മുറിയിൽ ഉയർന്നുപൊങ്ങി.
  മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ
  മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട്
  അവൻ എന്നെ നോക്കി ചിരിച്ചു.

  ആകാശം ചുവക്കുന്നു
  കാറ്റിൽ ചൂളമടിക്കുന്ന ജനൽ വാതിലിലൂടെ
  അസ്തമയ സൂര്യനെ നോക്കി
  ഞാനും അവനും
  രണ്ടു കുഞ്ഞുഹൃദയങ്ങൾ....

  - സാഗർ സണ്ണി

  ©sagar321

 • sagar321 14w

  എൻ്റെ ചിന്തകൾ

  ഏകാന്തത ഒരു അനുഭൂതിയാണ്
  അവിടെ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്
  അതിരുകളില്ല
  ഒരിക്കൽ ആ സ്വാതന്ത്രം തിരിച്ചറിഞ്ഞവർ
  പിന്നീട് ഒന്നിനെയും ഭയക്കില്ല
  ഈ സ്വാതന്ത്രത്തെ കീഴടക്കി
  അതിനെ ആസ്വദിച്ച് ജീവിക്കാനാണിന്നെന്റെ
  മോഹം

 • sagar321 16w

  എൻ്റെ കഥ

  സ്നേഹം ഒരു മിഥ്യയാണെന്ന സത്യം
  നീ എനിക്ക് ഇന്ന് കാട്ടിത്തന്നു
  ഒരിക്കൽ കൂടി അതിനെ ചെറുത്തു നിൽക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല

  ഈ സമയവും മറികടന്നു പോകാനുള്ള മനസ്സ്
  എനിക്ക് ഉണ്ടാകട്ടെ
  എൻ്റെ ആവശ്യങ്ങൾ എല്ലാം
  നേടിത്തരുന്ന ദൈവം ഉണ്ടെങ്കിൽ
  നിനക്കായി ഞാൻ പ്രാർത്ഥിക്കുന്നു

  നിന്നെ കരുതി ഒരു ഹൃദയം ഇന്നും എന്നിൽ ഇരിപ്പുണ്ട്...

  സാഗർ സണ്ണി  ©sagar321

 • sagar321 18w

  ഭ്രമം

  എൻ്റെ ലോകം നിങ്ങൾക്ക് ഉള്ളതല്ല
  എൻ്റെ ലോകം കാമത്തിനും പ്രണയത്തിനും ഉള്ളതല്ല
  എൻ്റെ ലോകം സുഹൃത്തുക്കൾക്ക് ഉള്ളതല്ല
  ശവങ്ങൾ കൊത്തി വലിക്കുന്ന പുഴുക്കൾക്കും കഴുകന്മാർക്കും
  ഞാൻ എൻ്റെ ലോകം എന്തിന് തുറന്നു നൽകണം 

  മഷിയൊഴിഞ്ഞ പുസ്തകതാളിനോടും 
  അന്തിയുറങ്ങുന്ന ഇരുട്ട്മുറികളോടൂം ഇനിയും ദുഃഖം പറയുവാനായി
  ഞാൻ എന്തിനെന്റെ ലോകം തുറന്നു നൽകണം

  വാക്കുകൾക്കായി കാത്തുനിൽക്കുന്ന മഷിക്കുപ്പിക്കളും
  ഇനിയും ഏറെ പറയുവാനായി ബാക്കി നിൽക്കുന്ന ഞാനും എൻ്റെ വാക്കുകളും കൂടെ ഉള്ളപ്പോൾ
  നിങ്ങൾക്ക് വേണ്ടി ഞാൻ എന്തിനെന്റെ ലോകം തുറന്നു നൽകണം.  
                      
                                         
    - സാഗർ സണ്ണി
                                             
  © sagar sunny