Grid View
List View
Reposts
 • samsonthomas 12w

  ഒന്നിച്ചൊരുപാട് ചിരികൾ പങ്കുവെക്കാൻ
  ദുഖങ്ങളിൽ ചേർന്ന് നിൽക്കാൻ
  തളരുമ്പോൾ ഒരു കൈ തരാൻ.
  മധുരമുള്ള കട്ടൻചായകൾ നുകരാൻ..
  നീ ഒപ്പം ഉണ്ടാവണം എന്ന അടങ്ങാത്ത മോഹത്തിനു ഞാൻ ഇട്ട പേരാണ്.. നിന്നോടുള്ള എന്റെ പ്രണയം.
  ©samsonthomas

 • samsonthomas 14w

  Unheard

  പറയാനും കേൾക്കാനും ഒക്കെ എന്തെങ്കിലും ബാക്കി വെക്കുന്നത് നല്ലതാ..
  പറഞ്ഞും കേട്ടും തീർന്നു കഴിയുമ്പോ ചിലരെങ്കിലും ഇറങ്ങി പോകാറുണ്ടല്ലോ?
  ©samsonthomas

 • samsonthomas 23w

  ഓർമകളിൽ എവിടെയോ ഒരു മഴകാലമുണ്ട്.. മഴത്തുള്ളികൾ വീണു നനഞ്ഞ പച്ച മണ്ണിന്റെ ഗന്ധം,വല്ലാതെ മത്ത് പിടിപ്പിച്ച ഒരു സന്ധ്യ ഉണ്ട്... മഴയതോടിയലച്ച് ഉമ്മറത്തു കയറിയതിന് അമ്മ തന്ന കിഴുക്കിന്റെ നൊമ്പരം കാതിൽ ഉണ്ട്.. കണക്കു മാഷിന്റെ എണ്ണ പുരട്ടി മിനുക്കിയ ചൂരൽ തല്ല് പേടിച് വെളുപ്പാൻ കാലത്ത് നടിച്ച ഒരു കള്ള പനിയുടെ അകമ്പടിക്കായി, മൂടി പുതച്ച പുതപ്പിന്റെ ചൂടുണ്ട് മേലാകെ..പുറത്താർത്തലക്കുന്ന മഴയിൽ ക്ലാസ്സ്‌ ആകെ ഉത്സവം ആയപ്പൊഴും.. പാളി നോക്കിയ രണ്ട് ഉണ്ട കണ്ണുകളുടെ തിളക്കമുണ്ട് ഇന്നും കണ്ണിൽ..മഴതോർന്നൊരു സന്ധ്യയിൽ നേർത്തു മങ്ങിയ ചുവപ്പ് നിറമുള്ള ആകാശം നോക്കി.. ഒന്നിച്ചു നുകർന്ന ഒരു കട്ടൻചായയുടെ മധുരമുണ്ട് ഇന്നും നാവിൽ..
  ©samsonthomas

 • samsonthomas 30w

  ഇരുൾ

  ഇരുളിനെക്കാൾ ഇരുണ്ട ഒരിടത്ത് ഒരിക്കലൊരു മെഴുകുതിരി വന്നു
  ഇരുണ്ട ഇരുട്ടിൽ തപ്പിതടഞ്ഞവർ വരത്തൻ തിരിയെ കണ്ടു കണ്ണ് പൂട്ടി..
  തിരിയെ കൗതുകത്തോടെ നോക്കിയ കുഞ്ഞുങ്ങളുടെ കണ്ണുകളും പൊത്തിപിടിച്ചു..
  ഉരുകി ഉരുകി തിരിയും കെട്ടു..
  ©samsonthomas

 • samsonthomas 31w

  നീ പഠിക്കേണ്ട എന്നു പറയുന്നവനെ ആദ്യം പഠിക്കണം.
  എങ്ങനെയൊക്കെ ആകരുത് എന്നവനിൽ നിന്ന് പഠിക്കാം
  ©samsonthomas

 • samsonthomas 69w

  ഒരുവൻ ഉണ്ടായിരുന്നു. തന്നിലെ വെളിച്ചത്തെ എന്നോ നഷ്ടപെട്ടവൻ.. ഇരുട്ടിനെ ഗാഢമായി പുണർന്നവൻ..ഇരുട്ടിൽ തല താഴ്ത്തി കൂനി കൂടി ഇരുന്നവൻ.
  അവൻ ഇരുന്ന ഇരുട്ടിൽ പലരും കാണാതെ പോയ അവനെ പക്ഷേ ഒരിക്കൽ ഒരുവൾ കണ്ടു,കയ്യിൽ ഒരു കുഞ്ഞു മൺചിരാതിന്റെ വെളിച്ചവുമായി ഒരുവൾ.. അവൾ കൂട്ടിരുന്നു..നേർത്ത വെളിച്ചത്തിൽ വെട്ടി തിളങ്ങിയ അവളുടെ കണ്ണുകൾ അവൻ നോക്കിയിരുന്നു. അവളുടെ വെളിച്ചത്തിൽ അവന്റെ ഇരുൾ മെല്ലെ അലിഞ്ഞു തുടങ്ങുന്നു എന്നവൻ അറിഞ്ഞു ..
  ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള അവന്റെ യാത്രയിൽ പക്ഷെ പെട്ടെന്ന് അവളെ കാണാതെയായി.. നേർത്തു നേർത്തു ദൂരേക്ക് ആ വെളിച്ചം മറയുന്നത് നോക്കിനിന്ന അവന്റെ ഉടലാകെ ഒരു തണുപ്പ് അനുഭവപെട്ടു.. ഭീതിപ്പെടുത്തുന്ന ആ പഴയ ഇരുട്ട് അവനെ അപ്പാടെ മൂടി.. ഒരു തരി വെളിച്ചത്തിനായി അവൻ ഏകനായി കാത്തിരിപ്പ് തുടങ്ങി.
  ©samsonthomas

 • samsonthomas 69w

  ഇതൾ

  എന്നിൽ അവശേഷിച്ച പ്രണയത്തിന്റ ഒടുവിലത്തെ ഇതളുകൾ ഞാൻ അവൾക്കു സമ്മാനിച്ചു.
  കൊഴിഞ്ഞു വീണ ആ ഇതളുകൾ ഇനി അഴുകി നാറും.. മണ്ണിൽ അലിയും.
  പിന്നെ ഇല്ലാതെയാകും..
  ഓർമകളിൽ മാത്രം അവശേഷിക്കുന്ന അതിന്റെ സുഗന്ധം ഞാൻ മാത്രം ഓർക്കും.
  ©samsonthomas

 • samsonthomas 93w  ©samsonthomas

 • samsonthomas 96w

  "മരണം സുന്ദരം ആണ്.. "

  "എന്നാരു പറഞ്ഞു? "

  "ആരും പറഞ്ഞില്ല"

  "എന്തെ പറഞ്ഞില്ല ആരും? "

  "മരിച്ചിട്ടാരും തിരിച്ചു വന്നില്ല പറയാൻ "

  "അതെന്തേ? "

  "തിരിച്ചു വരാതിരിക്കാൻ മാത്രം അവിടം സുന്ദരം ആയിരിക്കാം..അതുതന്നെ"
  ©samsonthomas

 • samsonthomas 96w

  കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നൊക്കെ ചുമ്മാ പറയുന്നതാ..
  മുറിവുകൾ അവിടെത്തന്നെ ഉണ്ട്..
  മുറിവേൽപ്പിച്ചവരും മുറിവേറ്റവരും മുറിവിനെ മറന്നു.
  അത്രമാത്രം.
  ©samsonthomas