Grid View
List View
Reposts
  • sari_ga_ma 137w

    Life

    Life is like a Mono Act....
    One who has to act in many roles....


    ©sari_ga_ma

  • sari_ga_ma 190w

    ഇവിടെ ആർക്കും ആരോടും
    ആത്മാർത്ഥതയുടെ പേരിൽ
    കടപ്പാടുകൾ ഇല്ലെന്നു തോന്നുന്നു...
    പലർക്കും കടപ്പാടിന്റെ പേരിലുള്ള
    ആത്മാർത്ഥതയേ .. അവശേഷിക്കുന്നുള്ളൂ....
    ©sari_ga_ma

  • sari_ga_ma 190w

    ഈ നിമിഷവും വാചാലമായി....
    നിന്നോർമ്മതൻ തൻ തെന്നലേറ്റപ്പോൾ...
    മോഹത്തിൻ മുൾപ്പടർപ്പിനാലെൻ
    നെഞ്ചകത്തിൽ
    പൊടിയുമീ... നിണ നീർച്ചാലിൽ,
    നിൻപ്രണയ ലോല ഭാവങ്ങളാൽ.....
    ,തൈലം തൂവുന്നുവോ?
    ©sari_ga_ma

  • sari_ga_ma 191w

    കാലമേ .....
    എന്തിനെൻ
    മധുരമാം
    ബാല്യത്തെ
    എന്നേക്കുമായി നീ
    അടർത്തിമാറ്റി.......


    ©sari_ga_ma

  • sari_ga_ma 194w

    നിന്നിലേക്ക് ഒഴുകി ലയിക്കുവാൻ
    കൊതിപൂണ്ടണയുന്ന മോഹങ്ങളെ...
    മട കെട്ടി തടഞ്ഞിടുകയാണ്.....
    കടപ്പാടുകളുടെ
    മൺകൂനകൾ.....
    ©sari_ga_ma

  • sari_ga_ma 206w

    മർമ്മരം

    വെളിച്ചത്തിൽ ഉരുകിത്തുടങ്ങി ഞാൻ
    പ്രാണനെ തേടിയലഞ്ഞു ചെമ്മേ
    സ്വപ്നങ്ങൾ തൻ ഭാര ചുമടുമായി
    തളർന്നു ഞാൻ അന്നേ നിന്നെയും തേടി
    വരികയെൻ ചാരത്ത്
    തരിക നിൻ മോഹങ്ങൾ
    നൊമ്പരമുള്ളു കൊണ്ടൊരാ
    നിണമണിയും പാദങ്ങൾ
    കഴുകിത്തുടച്ച് മുത്തങ്ങൾ തന്നിടാം
    ഇന്നലെയും ഇന്നും പിന്നെ നാളെയിലും
    പാഴ്കിനാവിൽനീരാടുമെന്നഭിലാഷനൗകയിൽ
    ചേർന്നിരുന്നൊരു കനവ് നെയ്തിടാം....
    യാഥാർത്ഥ്യബോധം മനസ്സിൽ തികട്ടുമ്പോൾ
    തമ്മിൽ...സ്നേഹത്തിൻ ഭ്രാന്ത് അസഹ്യമാകുമ്പോൾ
    ഒന്നിച്ചു കോർത്തൊരാ_
    അനുരാഗ മുത്തുകൾ പൊട്ടിച്ചെറിഞ്ഞിടാം
    ദൂരേക്കെറിഞ്ഞിടാം.....
    സ്നേഹത്തിൻ വിത്തുകൾ പാകുവാൻ നീ
    പാട്ടത്തിനെടുത്ത മമനസ്
    ഉഴുതുമറിച്ചും തടമെടുത്തും
    മോഹങ്ങൾ തന്നു നീ എങ്ങു പോയി..
    ©sari_ga_ma

  • sari_ga_ma 206w

    പറയാൻ അറിയില്ല എങ്കിലും ......
    ഇനിയും പറയാതെ വയ്യ താനും
    പറയാൻ വെമ്പുമ്പോൾ
    വാക്കുകൾ ഒളിച്ചോടുന്നു
    കണ്ടെത്തി ചേർത്തെടുത്ത്
    മൊഴിയാൻ തുടങ്ങവേ...
    കേൾക്കാൻ ഇനി നേരമില്ലെന്ന്
    കേൾക്കേണ്ടയാൾ......
    ©sari_ga_ma

  • sari_ga_ma 206w

    നിലയില്ലാക്കയത്തിലെ
    ചേറിനുളളിൽ
    വേരൂന്നി നിൽക്കും
    താമരപോൽ
    വിടർന്നു നിൽക്കുന്ന
    സ്വപ്നങ്ങളും,
    മാരിവിൽ തേരിലേറി ചാരെ,
    അണഞ്ഞ മോഹങ്ങളും,
    കാത്തുകെട്ടി കിടപ്പാണ്....
    വിധിതൻ അന്ത്യകൂദാശ
    കൈക്കൊള്ളുവാൻ.....
    ©sari_ga_ma

  • sari_ga_ma 206w

    ജീവിത പാഠങ്ങൾ

    സ്നേഹിക്കരുത്, മതിമറന്ന്
    "സ്നേഹമാണ് "എല്ലാം
    എന്ന് നാം പറഞ്ഞാലും
    പലർക്കും സ്നേഹം"ഋതുക്കൾ "പോലെ
    സ്നേഹമെന്ന വാക്കിൻ ചില്ലയിൽ
    ഇലകൾ പോലെ
    തളിർക്കാൻ തുടങ്ങിയും
    തളിർത്തും,പഴുത്തും,
    ഉണങ്ങിയും കാറ്റിലുലയുന്നു
    ഒരായിരം സ്നേഹത്തിൻ പൊരുളുകൾ...
    ©sari_ga_ma

  • sari_ga_ma 221w

    Life

    Life is like a Mono Act....
    One who has to act in many roles....
    ©sari_ga_ma